ഓഫീസിൽ ഒരാൾ വിറയ്ക്കുമ്പോൾ മറ്റൊരാൾ വിയർക്കുന്നു.. കാരണെമെന്താകാം! When one person is shivering in the office, another is sweating.. What could be the reason?
- Alfa MediCare
- Apr 26, 2025
- 1 min read
Updated: May 14, 2025

ഓഫീസിൽ ഇരിക്കാൻ കയ്യിൽ ജാക്കറ്റോ ഷാളോ വേണമെന്ന് ചിലർക്കു തോന്നുമ്പോൾ, അടുത്ത കസേരയിലെ ആളു വിയർത്തു ഒഴുകുകയാണ്. ഇതൊക്കെ നമ്മൾ ധാരാളം കാണുന്ന സീനുകൾ ആണ്.പക്ഷേ, ഇതിന് പിന്നിൽ എന്താണ്!!
നമ്മുടെ ശരീര താപനിലയും മെറ്റബോളിസം വേഗതയും ഒരേ പോലെയല്ല. ചിലർക്ക് തണുപ്പു പെട്ടെന്ന് പിടിക്കും, ചിലർക്ക് ചൂട് എളുപ്പത്തിൽ അനുഭവപ്പെടും. സെൻട്രൽ എസി സംവിധാനങ്ങൾ സെറ്റ് ചെയ്ത അളവിൽ തണുപ്പിക്കുന്നു. ശരീരോഷമാവിനോ മെറ്റാബോളിസത്തിനോ അനുസരിച്ചു താപനിലയിൽ വത്യാസം വരുത്താനാകില്ല. എല്ലാവർക്കും ഒരേ താപനില. അതിനാൽ ഒരാൾ വിറയ്ക്കുമ്പോൾ, അടുത്തയാൾ വിയർത്ത് ഒഴുകും.
ദീർഘസമയം തണുത്ത മുറിയിൽ ഇരിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. അതിനാൽ ചുമ, മൂക്കടപ്പ്, കണ്ണ് , ചർമ്മം വരണ്ടുപോകൽ തുടങ്ങിയ പ്രശ്നങ്ങൾ വരാൻ സാധ്യതകൽ കൂടുതലാണ്. പ്രവൃത്തിയിലുള്ള ഫോകസ് കുറയുകയും, ഉൽപ്പാദകത കുറഞ്ഞു പോകുകയും ചെയ്യും.

ഇതൊക്കെ തടയാൻ എന്ത് ചെയ്യാം?
ശാരീരിക അവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുക.
ഇട സമയത് ചെറിയ വ്യായാമങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.
വെള്ളം ധാരാളം കുടിക്കുക
മാനേജ്‌മെന്റിൽ നിന്ന് താപനില ക്രമീകരണ സൗകര്യങ്ങൾ ആവശ്യപ്പെടുക.
സെൻട്രൽ എസി അനിവാര്യമാണ്. എങ്കിലും സ്വന്തം ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. സ്വന്തം ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ, ഓഫീസ് കംഫർട്ട് ആവില്ല!
അതിനാൽ, ഇനി മുതൽ ജോലിസ്ഥലത്തെ തണുപ്പിനെ കുറിച്ച് ആലോചിക്കുമ്പോൾ, "എനിക്ക് ഏത് താപനില യോജിക്കും?" എന്നു കൂടെ ചിന്തിക്കുക.


Comments