top of page

വിറ്റമിന്‍ ഡി അഭാവത്തിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാം? What are the symptoms of Vitamin D deficiency?

  • Writer: Alfa MediCare
    Alfa MediCare
  • Feb 14, 2023
  • 2 min read

Updated: Oct 4, 2024


വിറ്റമിന്‍ ഡി അഭാവത്തിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാം? What are the symptoms of Vitamin D deficiency?

എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുമെല്ലാം വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്ക് കുറഞ്ഞത് 8.5 മുതല്‍ 10 മൈക്രോഗ്രാം വരെ വിറ്റമിന്‍ ഡിയാണ് ശരീരത്തില്‍ അനിവാര്യമായിട്ടുള്ളത്.


സാധാരണ ഗതിയില്‍ രക്ത പരിശോധനയിലൂടെയാണ് വിറ്റമിന്‍ ഡിയുടെ കുറവ് മനസ്സിലാക്കുന്നത്. എന്നാല്‍ ഇവ കൂടാതെ, ശരീരം കാണിച്ച് തരുന്ന ചില ലക്ഷണങ്ങള്‍ വെച്ചും നമുക്ക് ഇത് മനസസിലാക്കി എടുക്കാന്‍ സാധിക്കും. കൃത്യമായി ശ്രദ്ധ നല്‍കാതെ, ഇതിന്റെ കുറവ് മനസ്സിലാക്കാതിരുന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ ഇത് കാര്യമായി ബാധിച്ചെന്ന് വരാം. ഇവ കുറയുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.


ഇനി അമ്മയാവാം ആരോഗ്യത്തോടെ. അന്താരാഷ്ട്ര നിലവാരമുള്ള പരിചരണത്തോടൊപ്പം മാനസിക പിന്തുണയോടു കൂടിയ ചികിത്സ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഞങൾ ഉറപ്പാക്കുന്നു. പ്രഗൽഭരായ ഗൈനകോളജിസ്റ്റുകളുടെ കീഴിൽ മികച്ച ഗർഭകാല, പ്രസവ ചികിത്സ തേടാം അൽഫക്കൊപ്പം

ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പറയുന്നത് പ്രകാരം, ശരീരത്തിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ വരെ വിറ്റമിന്‍ ഡി സഹായിക്കുന്നുണ്ട് എന്നാണ്. കൂടാതെ, വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട് എന്ന് പറയുന്നു. കൂടാതെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങി കിട്ടുന്നതിന് വിറ്റമിന്‍ ഡി അനിവാര്യമാണ്. സാധാരണ ഗതിയില്‍ പ്രമേഹ രോഗികളിലാണ് മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാതിരിക്കുന്നത്. ഇത്തരം രോഗികള്‍ക്ക് മുറിവ് ഉണങ്ങാന്‍ വിറ്റമിന്‍ ഡി സപ്ലിമെന്റ്‌സ് ആണ് പൊതുവില്‍ ഡോക്ടര്‍മാര്‍ നല്‍കാറുള്ളത്. അതിനാല്‍ തന്നെ, പ്രമേഹം ഇല്ലെങ്കില്‍ കൂടി, ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നില്ലെങ്കില്‍ വിറ്റമിന്‍ ഡി ലെവല്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്.


ഇതുപോലെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ പോലും വിറ്റമിന്‍ ഡിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിറ്റമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞാല്‍ ഒരു വ്യക്തിയില്‍ പ്രകടമായി കാണുന്ന പ്രധാന ലക്ഷണമാണ് മാനസിക സമ്മര്‍ദ്ദം. വിറ്റമിന്‍ ഡി ഒരു വ്യക്തിയുടെ മൂഡിനെ സ്വാധീനിക്കുന്നുണ്ട് എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. മൂഡിനെ നല്ലനിലയില്‍ നിലനിര്‍ത്തുന്നതിനും വറ്റമിന്‍ ഡി അനിവാര്യം തന്നെ. അതിനാല്‍, ചിലര്‍ വിറ്റമിന്‍ ഡി സപ്ലിമെന്റ്‌സ് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്നതും കാണാം. അതിനാല്‍, അമിതമായി കാരണമില്ലാതെ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റമിന്‍ ഡി ലെവല്‍ പരിശോധിക്കുന്നത് നല്ലതാണ്.


വിറ്റമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് എനര്‍ജി ലെവലിനെ തന്നെയാണ്. ശരീരത്തില്‍ നിന്നും എനര്‍ജി കുറയുന്നതായി അനുഭവപ്പെടുന്നത് അമിതമായി ക്ഷീണം അനുഭവിക്കുമ്പോഴാണ്. ഇത്തരത്തില്‍ ശരീരം ക്ഷീണിക്കുമ്പോള്‍ അത് തലവേദന, ഉറക്കക്കുറവ്, എല്ലുകള്‍ക്ക് വേദന എന്നീ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നു. അതിനാല്‍, പെട്ടെന്ന് നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ വിറ്റമിന്‍ ഡിയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.


എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ ഡി അനിവാര്യം തന്നെ. വിറ്റമിന്‍ ഡി കുറഞ്ഞാല്‍ അത് എല്ലിന്റെ ബലത്തെ ബാധിക്കും. വിറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടെങ്കില്‍ മാത്രമാണ് കാല്‍സ്യം ശരീരത്തിലേയ്ക്ക് കൃത്യമായി ആഗിരണം ചെയ്യപ്പെടൂ. വിറ്റമിന്‍ ഡി ശരീരത്തില്‍ കുറയുമ്പോള്‍ നടുവിന് അമിതമായി വേദന അനുഭവപ്പെടുന്നത് പതിവാകും. അതുപോലെ, പേശികള്‍ക്ക് വേദനയും ഇവര്‍ക്ക് അനുഭവപ്പെടും.


അതിനാല്‍, മുകളിൽ പറഞ്ഞ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച് നിൽക്കാതെ ഒരു ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം അത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് എത്തിക്കും.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page