top of page

കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകൾ എന്തൊക്കെയാണ്? (What are the first aid measures to be taken if something gets stuck in the baby's throat.)

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: Jul 14, 2024


കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകൾ എന്തൊക്കെയാണ്? (What are the first aid measures to be taken if something gets stuck in the baby's throat.)

നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു വാർത്തയാണ് കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും വസ്തുക്കൾ കുടുങ്ങുന്നതും അവർ മരിക്കുന്നതുമൊക്കെ. ഈയടുത്താണ് ഒരു മൂന്ന് വയസ്സുകാരൻ നാണയം വിഴുങ്ങി മരിച്ചത്. അത് പോലെ തന്നെ കേട്ട മറ്റൊരു വാർത്തയാണ് ആറ് മാസം മാത്രം പ്രായമുള്ള കുട്ടി റംമ്പൂട്ടാന്‍ കുരു ശ്വാസകോശത്തില്‍ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടത്.


കുഞ്ഞുങ്ങള്‍ കളിക്കുമ്പോഴോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോഴോ എന്തെങ്കിലും വിഴുങ്ങി തൊണ്ടയില്‍ കുടുങ്ങിയാല്‍ നിര്‍ബന്ധമായും നല്‍കേണ്ട ചില പ്രഥമ ശുശ്രൂഷകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയതായി സംശയം തോന്നിയാല്‍, നമുക്ക് സാധിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.


ലക്ഷണങ്ങള്‍


എന്തിനും ഏതിനും ലക്ഷണങ്ങൾ ആണല്ലോ ആദ്യം ഉണ്ടാവുക. അത് പോലെ കുട്ടിയുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ അവർ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കും. കടുത്ത ശ്വാസതടസ്സം, ശ്വാസമെടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട്, ശരീരം നീലനിറമാവുന്നത്, നിര്‍ത്താതെയുള്ള ചുമ, കുഞ്ഞ് പെട്ടെന്ന് തളര്‍ന്ന് പോവുന്നത്, ബോധക്ഷയം, നെഞ്ച് വേദന തുടങ്ങിയവയാണ് കുഞ്ഞിലുണ്ടാവുന്ന പ്രാഥമിക ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.


പ്രഥമ ശുശ്രൂഷകള്‍


എന്തൊക്കെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകഎന്ന് നോക്കാം.


ഒരു വയസ്സിന് മുകളിലുള്ള കുഞ്ഞുങ്ങളാണെങ്കില്‍ കുട്ടിയെ പുറം ഭാഗം നെഞ്ചോട് ചേരുന്ന തരത്തില്‍ ചേര്‍ത്ത് പിടിച്ച് വയറിന്റെ താഴെയുള്ള സ്ഥലത്ത് ശക്തിയായി അമര്‍ത്താന്‍ ശ്രദ്ധിക്കണം. ഒരു കൈയ്യുടെ മുഷ്ടി ചുരുട്ടിയ ശേഷം മറുകൈ മുകളില്‍ മൂടി വെച്ചാണ് അമര്‍ത്തേണ്ടത്.


തീരെ ചെറിയ കുട്ടികളാണെങ്കില്‍ കൈമുട്ടിലോ കാല്‍മുട്ടിലോ കമ്‌ഴ്ത്തി കിടത്തി കൈയ്യിലെടുത്തതിന് ശേഷം തോളുകള്‍ക്കിടയിലുള്ള ഭാഗത്ത് 4-5 തവണ ശക്തിയായി തട്ടുകയും, വായ തള്ളവിരല്‍ കൊണ്ട് തുറന്ന് പിടിക്കുയും ചെയ്യുക. ഇത്രയും ചെയ്തിട്ടും കുഞ്ഞ് വിഴുങ്ങിയ വസ്തു പുറത്തെത്തിയില്ലെങ്കില്‍ കുഞ്ഞിനെ മലര്‍ത്തികിടത്തി രണ്ട് വിരലുകള്‍ ഉപയോഗിച്ച് നെഞ്ചിന് നടുവില്‍ ശക്തിയായി അഞ്ച് തവണ അമര്‍ത്തുക.


നമുക്കറിയാവുന്ന പ്രഥമ ശുശ്രൂഷകൾ ചെയ്തിട്ടും വിഴുങ്ങിയ വസ്തു കിട്ടിയില്ലെങ്കിൽ, ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുകയും ചെയ്യണം. കുഞ്ഞിന് എന്തെങ്കിലും രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് വൈദ്യ പരിശോധനയിലൂടെ കണ്ടെത്താനും സാധിക്കുമല്ലോ.


വിഴുങ്ങിയ വസ്തു എങ്ങനെ തിരിച്ചറിയും?


വിഴുങ്ങിയത് എന്താണെന്നും അത് വിഴുങ്ങിയപ്പോള്‍ കുഞ്ഞിന് എന്തൊക്കെ ലക്ഷണങ്ങള്‍ ഉണ്ടെന്നുമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ശാരീരിക പരിശോധനയില്‍, ഡോക്ടര്‍ വായ, തൊണ്ട, ശ്വാസകോശം എന്നിവയിലാണ് ആദ്യം ശ്രദ്ധിക്കുക. തുടർന്ന് ഒന്നോ അതിലധികമോ പരിശോധനകള്‍ നടത്തിയേക്കാം. ഇതിലൂടെ കുഞ്ഞിന്റെ അസ്വസ്ഥതകള്‍ ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.


നാണയങ്ങള്‍, ബാറ്ററികള്‍, മെറ്റല്‍ കളിപ്പാട്ടങ്ങള്‍, അസ്ഥികള്‍ എന്നിവ പോലെയുള്ള ദൃശ്യമാകുന്ന ഏതെങ്കിലും വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതിന് കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവയുടെ എക്‌സ്-റേ നടത്തുന്നതാണ്. സാധാരണ എക്‌സ്-റേയില്‍ കാണാത്ത കുടുങ്ങിയ വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതിന് ബാരിയം ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തിയ എക്‌സ്-റേയും ഉപയോഗിക്കാറുണ്ട്.


അതല്ലെങ്കില്‍ വോയ്സ് ബോക്സിന് മുകളിലുള്ള സ്ഥലത്ത് പ്രത്യേക ഫൈബര്‍ ഒപ്റ്റിക് ലൈറ്റ് ഉപയോഗിച്ച് ഡോക്ടര്‍ നേരിട്ട് പരിശോധന നടത്തും. അല്ലെങ്കില്‍ ഡെന്റല്‍ മിറര്‍ ഉപയോഗിച്ച് പരോക്ഷ പരിശോധനയും നടത്തും. ഈ നടപടിക്രമങ്ങള്‍ക്ക് കുഞ്ഞും സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷെ അന്നനാളത്തിലെ വസ്തുക്കള്‍ കാണുന്നതിന് ഫൈബര്‍ ഒപ്റ്റിക് സ്‌കോപ്പ് (എന്‍ഡോസ്‌കോപ്പി) ഉള്ള നേരിട്ടുള്ള വിഷ്വലൈസേഷന്‍ ആവശ്യമായി വന്നേക്കാം. ഇത് സാധാരണയായി ഓപ്പറേറ്റിംഗ് റൂമില്‍ ആണ് നടത്തുന്നത്.


എന്തൊക്കെയെങ്കിലും കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയെന്ന് സംശയം തോന്നിയാല്‍ ഉടനേ തന്നെ വൈദ്യസഹായം തേടുക.


➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page