വജൈനൽ ഇൻഫെക്ഷൻ – ഇങ്ങനെ ആണോ ശരീരം നമ്മോട് കാര്യം പറയുന്നത്? Vaginal infection – is this how the body tells us?
- Alfa MediCare
- Jun 9
- 1 min read

ഒരിക്കൽ പോലും വജൈനൽ ഡിസ്ചാർജിനേക്കുറിച്ച് സംശയമ തോന്നിയിട്ടുണ്ടോ ?
"വെള്ളംപോക്ക് കൂടുന്നുണ്ട്…",
"നിറങ്ങളിൽ വ്യത്യാസം തോന്നുന്നു.."
"ദുർഗന്ധമുണ്ടാകുന്നു…",
"ഇതൊക്കെ സാധാരയാണോ?"
പൊതുവിൽ സ്ത്രീകൾ ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളെ അവഗണിച്ചു കളയാറാണ്. കാരണം ആരോടു പറയാൻ താല്പര്യമില്ലാതെ രഹസ്യമാക്കി വെക്കും. ഇതൊരു മോശമായ കാര്യമല്ല, അസഹനീയമായാൽ മാത്രമാണ് ആരെ കാണിക്കും എന്ന ചോദ്യം ഉയരുന്നത്.
എന്നാൽ പുറത്തു പറയാതെ രഹസ്യമാക്കി വെക്കുന്നവർ അറിയാൻ പറയുകയാണ് ഇത് സാധാരണമാണ്. ഇത് ശരീരത്തിന്റെ ഭാഷയാണ്. നമ്മുടെ ദൈനംദിനത്തിൽ ചെറിയൊരു അസ്വസ്ഥതയായി തോന്നിയെങ്കിലും, ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് പല കാരണങ്ങളും ഉണ്ട്.

വജൈനൽ ഭാഗത്തു ഒരുപാട് നല്ല ബാക്റ്റീരിയകളുണ്ട്. ശാരീരികമായി എന്തെങ്കിലും മാറ്റം സംഭവിച്ചാൽ ശരീരത്തിലെ നല്ല ബാക്ടീരിയയുടെ ബാലൻസ് തകരുകയോ, പുറത്ത് നിന്നുള്ള സൂക്ഷ്മാണുക്കൾ അകത്ത് കയറുകയോ ചെയ്താൽ – അവിടെ ഒരു ഇൻഫെക്ഷൻ ആരംഭിക്കും. ഇത് മൂലം അസാധാരണമായ ഡിസ്ചാർജ്, ചൊറിച്ചിലും പൊട്ടലും, വേദനയോടെയും ദുർഗന്ധത്തോടെയും കൂടിയ പ്രയാസങ്ങൾ ,കുറച്ചുനാൾ ക്ഷീണം തോന്നൽ ഇങ്ങനെയെല്ലാം സംഭവിക്കും.നമ്മൾ അതിനെ അവഗണിച്ചാൽ, സൂക്ഷ്മ ജീവികൾ വളരുകയും, കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും.
ഏത് തരം ഇൻഫെക്ഷനുകളാണ് പൊതുവെ കാണപ്പെടുന്നത്?
യീസ്റ്റ് ഇൻഫെക്ഷൻ (Candidiasis)
– കട്ടിയുള്ള വൈറ്റ് ഡിസ്ചാർജ്, കൂരലായ ചൊറിച്ചിൽ
ബാക്ടീരിയൽ വജിനോസിസ്
– കടുത്ത ഗന്ധമുള്ള ഡിസ്ചാർജ്
ട്രൈക്കോമോണിയാസിസ്
– ലൈംഗികബന്ധത്തിലൂടെ പകരുന്ന പാരസൈറ്റിക് ഇൻഫെക്ഷൻ. മഞ്ഞയോ പച്ചയോ നിറം, ദുർഗന്ധം
ഇത് വരാതിരിക്കാനായി നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ:
വജൈനൽ ഭാഗം ശുചിയായി സൂക്ഷിക്കുക – വെറും വെള്ളം മതിയാകും. സോപ്പ് അകത്ത് ഉപയോഗിക്കരുത്.
കോട്ടൺ അടിവസ്ത്രം – അനുയോജ്യമായവ തിരഞ്ഞെടുക്കുക. ദിവസേന മാറ്റുക.
വായുസഞ്ചാരമുള്ള വസ്ത്രം ധരിക്കുക.
പച്ചമോര്, തൈര് പോലുള്ള പ്രോബയോട്ടിക് ഭക്ഷണം ഉൾപെടുത്തുക. നിങ്ങളുടെ ശരീരത്തിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകാൻ ഇവ സഹായിക്കുന്നതാണ്.
ലൈംഗികശുചിത്വം പാലിക്കുക.
ഈ ലക്ഷണങ്ങൾ വന്നാൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക:
അസ്വസ്ഥത ഒരാഴ്ചയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ
ഡിസ്ചാർജിന് ദുർഗന്ധമുണ്ടെങ്കിൽ
വീണ്ടും വീണ്ടും പുനരാവൃത്തമാകുന്ന പ്രശ്നങ്ങൾ
നമ്മുടെ ശരീരം നമുക്ക് ഒരു സന്ദേശം നൽകുമ്പോൾ, അത് കേൾക്കാൻ നമ്മൾ തയ്യാറാകണം. അത് വായിക്കാനും അർത്ഥമാക്കാനും മനസ്സാകണം.ചെറുതായി തോന്നുന്ന അസ്വസ്ഥതകൾക്കു പിന്നിൽ ഒരു വലിയ കാരണമുണ്ടായേക്കാം. അതിനാൽ തന്നെ, അത് നമ്മൾ നിർഭയമായി തുറന്ന് കാണുക. ആരോടും പറയാൻ മടിയാകുന്ന കാര്യങ്ങൾ ഡോക്ടറോട് തുറന്ന് പറയുക.



Comments