top of page

പാരമ്പര്യമായി അമ്മമാരിൽ നിന്ന് പെൺമക്കൾക്ക് കിട്ടുന്ന രോഗങ്ങൾ..Diseases that inherited from mothers to daughters..

  • Writer: Alfa MediCare
    Alfa MediCare
  • Jan 2, 2022
  • 2 min read

Updated: Jan 11


പാരമ്പര്യമായി അമ്മമാരിൽ നിന്ന് പെൺമക്കൾക്ക് കിട്ടുന്ന രോഗങ്ങൾ..Diseases that inherited from mothers to daughters..

പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ മക്കളെ വിടാതെ പിന്തുടരാറുണ്ട്. ആര്‍ത്തവ സമയം വരെ അമ്മയുടേതുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. ആരോഗ്യത്തിൽ ജീനുകൾ വഹിക്കുന്ന പങ്ക് തന്നെ ചില്ലറയല്ല. അമ്മയിൽ നിന്ന് പാരമ്പര്യമായി മക്കൾക്ക് ഉണ്ടാവുന്ന ചില രോഗ‌ങ്ങൾ ഉണ്ട്. പ്രത്യേകിച്ച് പെൺമക്കൾക്ക്. അത്തരത്തിൽ പാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.



1.ഹൃദയ സംബന്ധമായ രോഗങ്ങൾ- അമ്മമാർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതുണ്ടാവുന്നതിനുള്ള സാധ്യത 20%ത്തിൽ അധികമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പാരമ്പര്യമായാണ് ഇത് ലഭിക്കുന്നത്. ഇത് മക്കളുടെ ഹൃദയത്തേയും തലച്ചോറിലെ സെറിബ്രല്‍ ധമനിയേയും കൂടി ബാധിക്കുന്നുണ്ട് എന്നത് കൊണ്ടാണ് ഇത്തരം രോഗാവസ്ഥ മക്കൾക്ക് പകർന്ന് കിട്ടുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്. അതുകൊണ്ട് തന്നെ ഹൃദ്രോഗമുണ്ടായിട്ടുള്ളവരിൽ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും അൽപം ശ്രദ്ധിച്ചാൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാം.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

2.ബ്രെസ്റ്റ് ക്യാന്‍സർ-ബ്രെസ്റ്റ് ക്യാന്‍സര്‍ ഇത്തരത്തിൽ പാരമ്പര്യമായി വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. 40 വയസ്സിന് ശേഷം സ്ത്രീകൾ എന്തായാലും മാമോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ്. അമ്മക്ക് മാത്രമല്ല രക്ത ബന്ധത്തിൽ പെട്ട മറ്റുള്ളവർക്ക് ആര്‍ക്കെങ്കിലും ഇത്തരം ഒരു അനാരോഗ്യകരമായ അവസ്ഥ ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. ഇതൊന്നും ഒരിക്കലും ഒഴിവാക്കി വിടരുത്. കാരണം അത്രക്കും അനാരോഗ്യകരമായ അവസ്ഥയിലൂടെയായിരിക്കും പിന്നീട് പോകേണ്ടി വരുന്നത്.


3.മറവി രോഗം-അൽഷിമേഴ്സ് അഥവാ മറവി രോഗവും പാരമ്പര്യമായി തേടിയെത്തുന്ന ഒന്നാണ്. അതിൽ നിന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അമ്മക്ക് അൽഷിമേഴ്സുണ്ടെങ്കിൽ മക്കൾക്ക് അൽഷിമേഴ്സ് വരുന്നതിനുള്ള സാധ്യത 30%ത്തോളമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി. ചിലരില്‍ 50% വരെ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.


4.മാനസിക സമ്മർദ്ദം-മാനസിക സമ്മർദ്ദം, ഡിപ്രഷൻ എന്നിവയെല്ലാം അനാരോഗ്യകരമായ അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഇതിന്‍റെ പിന്നിലെല്ലാം പാരമ്പര്യം ഒരു വലിയ പ്രതിസന്ധി തന്നെയാണ്. 20% വരെ സാധ്യതയാണ് ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പരമാവധി സ്ട്രെസ് കുറക്കുന്നതിന് ശ്രദ്ധിക്കണം.


5.മൈഗ്രേയ്ൻ-മൈഗ്രേയ്ൻ പലപ്പോഴും ഏത് പെൺകുട്ടികൾക്കും പാരമ്പര്യമായി ലഭിക്കുന്ന ഒന്നാണ്. 70-80% പേരിലും ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരക്കാർ ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. ആർത്തവ സമയത്താണ് സ്ത്രീകളിൽ ഇത്തരം അവസ്ഥകൾ കൂടുതല്‍ കണ്ട് വരുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.


6.ആർത്തവ വിരാമം-ആര്‍ത്തവ വിരാമ സമയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് അമ്മക്ക് നേരത്തേയാണ് സംഭവിക്കുന്നതെങ്കിൽ മക്കൾക്കും അത്തരത്തിൽ ഉണ്ടാകുന്നതിനുള്ള സാധ്യത 50-80% വരെ കൂടുതലാണ്. 50 വയസ്സാണ് ആർത്തവ വിരാമം സംഭവിക്കേണ്ട പ്രായം. എന്നാൽ ചിലരിൽ 45 വയസ്സിന് മുൻപും ആർത്തവ വിരാമം ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളെല്ലാം പാരമ്പര്യമായി ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.


ജനിതക ശാസ്ത്രത്തിന്‍റെ കാര്യത്തിൽ ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയല്ല. നമ്മുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ജനിതക ശാസ്ത്രം വളരെയധികം പ്രാധാന്യം വഹിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് കൊണ്ടുണ്ടാവുന്ന രോഗങ്ങളും ചില്ലറയല്ല. അതിനാൽ തന്നെ പാരമ്പര്യ പശ്ചാത്തലമുള്ളവർ ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്ന് ഇത്തരം രോഗങ്ങൾക്കെതിരെ വളരെയധികം മുൻകരുതലുകൾ എടുക്കേണ്ടതാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page