top of page

ഈ 7 കാര്യങ്ങൾ നിങ്ങൾ കുഞ്ഞുങ്ങളോട് ഒരിക്കലും ചെയ്യരുത് ! These 7 things should never be done to children!

  • Writer: Alfa MediCare
    Alfa MediCare
  • Aug 26
  • 1 min read

ഈ 7 കാര്യങ്ങൾ നിങ്ങൾ കുഞ്ഞുങ്ങളോട് ഒരിക്കലും ചെയ്യരുത് ! These 7 things should never be done to children!

ഒരു കുഞ്ഞ് വീട്ടിലെത്തുമ്പോൾ, അമ്മയുടെയും അച്ഛന്റെയും ജീവിതം മാറിമറിയും. കുഞ്ഞിന്റെ ആരോഗ്യം, സുരക്ഷ, വളർച്ച എന്നിവയെ കുറിച്ച് എല്ലാവർക്കും ഒരുപാട് സംശയങ്ങളുണ്ടാകും. പലപ്പോഴും വീട്ടുകാരും സുഹൃത്തുക്കളും നൽകുന്ന ഉപദേശങ്ങൾ കേട്ട് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. എന്നാൽ കുഞ്ഞിന്റെ കാര്യത്തിൽ ചെറിയ കാര്യങ്ങൾ പോലും വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ ചില കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്.


പലർക്കും തേൻ പ്രകൃതിദത്തവും ആരോഗ്യകരവുമാണെന്ന് തോന്നും. പക്ഷേ, ഒരു വയസ്സ് തികയാതെ കുഞ്ഞിന് തേൻ കൊടുക്കുന്നത് ബോട്ടുലിസം പോലുള്ള ഗുരുതരമായ രോഗസാധ്യത ഉണ്ടാക്കും. അതിനാൽ ഒരു വയസ്സ് കഴിഞ്ഞാണ് തേൻ പരിചയപ്പെടുത്തേണ്ടത്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

പസിഫയർ കുഞ്ഞിനെ ശാന്തമാക്കാൻ സഹായിക്കും എന്ന് കരുതി പലരും ഉപയോഗിക്കുന്നു. എന്നാൽ ഇത് കുഞ്ഞിന്റെ പല്ലുകളുടെ വളർച്ചക്കും സംസാരശേഷിക്കും പ്രശ്നം സൃഷ്ടിക്കും. കൂടാതെ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്. കുഞ്ഞിനെ സ്വാഭാവികമായി ആശ്വസിപ്പിക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്.


ടാൽക്കം പൗഡർ മറ്റൊരു ഒഴിവാക്കേണ്ട ശീലം ആണ്. കുഞ്ഞിന് പൗഡർ പുരട്ടുന്നത് നല്ലത് എന്ന് പലർക്കും തോന്നുമെങ്കിലും, കുഞ്ഞ് അത് ശ്വസിക്കുമ്പോൾ ശ്വാസകോശത്തിന് അപകടം ഉണ്ടാകാം. അതിനാൽ പൗഡർ പൂർണ്ണമായും ഒഴിവാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യം കാക്കാൻ സഹായിക്കും.


വാക്കറുകൾ പലരും കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കാൻ കൊടുക്കാറുണ്ട്. എന്നാൽ സത്യത്തിൽ ഇത് കുഞ്ഞിന്റെ പേശികളും എല്ലുകളും ശരിയായ രീതിയിൽ വളരുന്നതിന് തടസ്സമാകും. കൂടാതെ വീഴ്ചകൾക്കും അപകടങ്ങൾക്കും സാധ്യത കൂടുതലാണ്. കുഞ്ഞ് സ്വാഭാവികമായി, തന്റെ സമയത്ത് നടക്കാൻ തുടങ്ങുന്നതാണ് ഏറ്റവും സുരക്ഷിതവും ആരോഗ്യമുള്ളതും.


ഒരു വയസ്സ് തികയാതെ കുഞ്ഞിന് പശുവിന്റെ പാൽ കൊടുക്കുന്നതും പാടില്ല. ഇതിലൂടെ ഇരുമ്പിന്റെ കുറവും അലർജിയും ഉണ്ടാകാം. ആദ്യ ആറു മാസം മുഴുവനായി അമ്മിഞ്ഞപാലും, തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം അനുയോജ്യമായ ഭക്ഷണക്രമവുമാണ് കുഞ്ഞിന് നൽകേണ്ടത്.


കുഞ്ഞിന് വയറുവേദന കുറയ്ക്കാൻ പലരും ഗ്രിപ്പ് വാട്ടർ കൊടുക്കാറുണ്ട്. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. മറിച്ച് അനാവശ്യമായ രാസവസ്തുക്കൾ കുഞ്ഞിന് ലഭിക്കുന്നതാണ്. അതിനാൽ ഗ്രിപ്പ് വാട്ടർ ഒഴിവാക്കുന്നതാണ് സുരക്ഷിതം.കുഞ്ഞ് തണുക്കുമോ എന്ന് ഭയന്ന് പലപ്പോഴും മാതാപിതാക്കൾ കുഞ്ഞിനെ കട്ടിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കും. എന്നാൽ ഇതിലൂടെ കുഞ്ഞ് അമിത ചൂടും അസ്വസ്ഥതയും അനുഭവിക്കും. കാലാവസ്ഥയ്ക്കും സാഹചര്യത്തിനും അനുസരിച്ച് മിതമായ വസ്ത്രധാരണമാണ് മികച്ചത്.


കുഞ്ഞിന്റെ ആരോഗ്യത്തിലും വളർച്ചയിലും മാതാപിതാക്കളുടെ തീരുമാനങ്ങൾ നിർണായകമാണ്. പഴയ ശീലങ്ങളും ഉപദേശങ്ങളും എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ല. അതിനാൽ കുഞ്ഞിന്റെ കാര്യങ്ങളിൽ ഡോക്ടറുടെ നിർദ്ദേശം കേട്ട് മാത്രമേ ഏതൊരു കാര്യവും ചെയ്യേണ്ടതുള്ളൂ. സുരക്ഷിതവും ആരോഗ്യകരവുമായ വളർച്ചയ്ക്കായി ഇതൊക്കെയും മനസ്സിൽ വയ്ക്കുക.


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page