top of page

കുഞ്ഞിനെ ചുംബിക്കുന്ന ശീലം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? Why should you avoid the habit of kissing your baby?

  • Writer: Alfa MediCare
    Alfa MediCare
  • Aug 17
  • 1 min read

Updated: Aug 17

കുഞ്ഞിനെ ചുംബിക്കുന്ന ശീലം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? Why should you avoid the habit of kissing your baby?

പുതിയ കുഞ്ഞ് പിറന്നാൽ എല്ലാവരും സന്തോഷത്തോടെ വരവേൽക്കും. കുഞ്ഞിന്റെ മൃദുവായ ചർമ്മം, കുഞ്ഞുമുഖം. ഒട്ടും ചിന്തിക്കാതെ വാരിയെടുത്തു ചുംബിക്കാൻ ശ്രമിക്കും. പക്ഷേ, ആരോഗ്യപരമായി നോക്കുമ്പോൾ,  കുഞ്ഞിനെ ചുംബിക്കുന്നത് ഒഴിവാക്കേണ്ട ഒരു ശീലമാണ്. കാരണം, ജനിച്ചിട്ട് അധിക ദിവസമാകാത്ത കുഞ്ഞിന്റെ പ്രതിരോധശേഷി (immune system) പൂർണ്ണമായി വികസിച്ചിട്ടില്ല. ചെറിയൊരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയ പോലും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകാം.


വായിലൂടെ പകരുന്ന വൈറസുകളിൽ ചിലത് (ഉദാ: Herpes Simplex Virus-1) മുതിർന്നവർക്കു സാധാരണയായി വലിയ പ്രശ്നമാകാതെ പോകും. എന്നാൽ newborn-ൽ ഇത് Neonatal herpes പോലുള്ള ഗുരുതര രോഗങ്ങൾക്കും മരണത്തിനും കാരണമാകാം. അതുപോലെ, flu, common cold, RSV, COVID-19 പോലുള്ള respiratory infections പോലും newborn-നെ വേഗത്തിൽ ബാധിക്കും.


ree

2. Skin infections

കുഞ്ഞിന്റെ ചർമ്മം വളരെ സങ്കീർണ്ണവും സംരക്ഷണശേഷി കുറഞ്ഞതുമാണ്. ചുംബനത്തിലൂടെ fungal, bacterial skin infections പകരാം. ചിലപ്പോൾ ഇത് കുഞ്ഞുങ്ങളിലെ  ചർമത്തിലെ അണുബാധകൾക്ക്  കാരണമാകും.

3. Allergy പ്രതികരണങ്ങൾ

ലിപ്സ്റ്റിക്, lip balm, face cream എന്നിവയിലെ chemicals, newborn-ന്റെ skin-ൽ allergy ഉണ്ടാക്കാം.

4. Immunity

ജീവിതത്തിന്റെ ആദ്യ ആറു മാസം കുഞ്ഞിന്‍റെ പ്രതിരോധ സംവിധാനത്തിന് വികസിക്കാൻ സമയമാണ്. അതിനാൽ, ചെറിയൊരു exposure പോലും വലിയ രോഗാവസ്ഥയിലേക്ക് മാറാം.


  • കുഞ്ഞിനെ കാണാൻ വരുന്നവർ കൈ കഴുകി മാത്രം സമീപിക്കുക.

  • മുഖം, വായ, especially lips to skin contact ഒഴിവാക്കുക.

  • മാതാപിതാക്കൾ പോലും കുഞ്ഞിന്റെ മുഖം, വായ, കൈകൾ എന്നിവ ചുംബിക്കാതെ, കാലുകൾ അല്ലെങ്കിൽ വസ്ത്രത്തിന് മീതെ മാത്രം affection കാണിക്കുക.

  • കുഞ്ഞ് രോഗികളായ ആളുകളുമായി direct contact-ൽ വരാതിരിക്കണം.

കുഞ്ഞിനെ ചുംബിക്കുന്നത് സ്നേഹത്തിന്റെ പ്രകടനമായാലും, newborn stage-ൽ അത് ആരോഗ്യത്തിന് അപകടകരമാണ്. സ്നേഹം പ്രകടിപ്പിക്കാൻ സുരക്ഷിതമായ മാർഗങ്ങൾ സ്വീകരിക്കുക – cuddle ചെയ്യുക, lullaby പാടുക, gentle touch നൽകുക. കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും ആദ്യം.


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page