top of page

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 3 min read

Updated: Jul 2, 2024

ലേഖിക :Dr Jayalakshmi Suraj, Infertility Specialist, Dreamflower IVF Centre, Kasargod


ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

ഗർഭധാരണത്തിനും ആർത്തവ പ്രക്രിയ ക്രമത്തിൽ

നടക്കുന്നതിനും ഗർഭാശയം അനിവാര്യമാണ്. ഈ അടുത്തിടെ തന്നെ അനാവശ്യ മായുള്ള ഗർഭാശയം നീക്കം ചെയ്യലിന് എതിരെ ചില നിയമ ഭേദഗതികൾ കൊണ്ടുവരുന്നതിനെ കുറിച്ച് കേന്ദ്ര ഗവൺമെൻറ് ചർച്ച ചെയ്യുക ഉണ്ടായി. ഈ അവസരത്തിൽ തീർച്ചയായും ഗർഭാശയം നീക്കം ചെയ്യേണ്ടതുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു ശാസ്ത്രീയ വിലയിരുത്തൽ ആവശ്യമാണ്.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?


ഗർഭാശയ രോഗങ്ങൾ എന്തെല്ലാം

ഗർഭാശയ രോഗങ്ങൾ പലവിധമാണ് .അതിലെല്ലാ ഗർഭാശയം രോഗങ്ങളിലും ഗർഭാശയം നീക്കം ചെയ്യേണ്ട ആവശ്യവുമില്ല. പ്രധാനമായിട്ടും സ്ത്രീകളെ സംബന്ധിച്ച് ഗർഭാശയം നീക്കംചെയ്യലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങുന്നത് പലപ്പോഴും 40 കഴിയുമ്പോഴാണ്.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

അമിതമായ രക്തസ്രാവം, ആർത്തവവുമായി ബന്ധമില്ലാത്ത ഇടയ്ക്കിടെ അമിതമായ ബ്ലീഡിങ് വരിക, ആർത്തവ സമയത്ത് ശക്തമായ വേദന, ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, മരുന്നുകൾകൊണ്ട് ഫലപ്രദം ആകാത്ത ഗർഭാശയ അണുബാധകൾ ഈ സാഹചര്യങ്ങളിലെല്ലാം പലപ്പോഴും ഗർഭാശയം നീക്കം ചെയ്യൽ എന്ന ഒരു ചിന്തയിലേക്ക് എത്തി എത്തിച്ചേരേണ്ടി വരാറുണ്ട്.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

മേൽവിവരിച്ച പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമാകുന്നത് ഗർഭാശയമുഴകൾ ആണ് .അതിൽ തന്നെ ഗർഭാശയത്തിന് ഉള്ളിലുള്ള മുഴകൾക്ക് ചെറുതാണെങ്കിലും അമിതരക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്.എന്നാൽ എല്ലാ ഗർഭാശയ മുഴകൾ ക്കുഠ ഗർഭപാത്രം നീക്കം ചെയ്യേണ്ട കാര്യമില്ല. ആറ് സെന്റീമീറ്ററിൽ കൂടുതൽ വലിപ്പമുള്ള ഗർഭാശയമുഴകൾ ആണെങ്കിലും ഗർഭാശയത്തിനുള്ളിലെ മുഴകൾ ആണെങ്കിലും ,അതുപോലെതന്നെ മൂത്രതടസ്സം മലബന്ധമോ ഉണ്ടെങ്കിൽ മാത്രമേ ഗർഭാശയം നീക്കം ചെയ്യൽ ആവശ്യമുള്ളൂ.പലപ്പോഴും ഗർഭാശയമുഴകൾ ഒന്നും രണ്ടും ഒക്കെ ആണെങ്കിൽ അത് മാത്രമായി നീക്കം ചെയ്യാൻ സാധ്യമാകും. ആ ശസ്ത്രക്രിയയ്ക്ക് മ്യോമെക്ടമി(myomectomy) എന്ന് പറയുന്നു.. പക്ഷെ മുഴകൾ ഒരുപാട് ഉണ്ടെങ്കിൽ, 40 കഴിഞ്ഞ സ്ത്രീയാണ്, ഇനി ഗർഭധാരണം വേണമെന്നുള്ള താൽപര്യമില്ലെങ്കിൽ ഗർഭാശയം നീക്കം ചെയ്യുന്നതായിരിക്കും നല്ലത്.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

ഹോർമോൺ മരുന്നുകളും ഹോർമോൺ ഇതരമരുന്നുകൾ കൊണ്ട് ഫലപ്രദം ആകാത്ത അമിത രക്തസ്രാവത്തിനുo, പലപ്പോഴും ഗർഭാശയം നീക്കം ചെയ്യൽ വേണ്ടിവരാറുണ്ട്. ഇവരിൽ തന്നെ അവരുടെ രക്തത്തിലെ ഹീമോഗ്ലോബിൻ നിലവാരം7 ശതമാനത്തിൽ താഴെയാണെങ്കിൽ, രക്തദാനം ചെയ്തിട്ടും പരിഹാരമി ല്ലെങ്കിലും, ഗർഭാശയം നീക്കം ചെയ്യൽ ആണ് നല്ലത് . ഈ വിഭാഗത്തെയാണ് Dysfunctional uterine bleeding എന്ന് വിശേഷിപ്പിക്കുന്നത് .

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

ഗർഭാശയത്തിന് വീക്കം വെക്കുകയും ആർത്തവ സമയത്ത് ശക്തമായ വേദനയും അമിത രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ് അഡിനോമയോസിസ് എന്ന് പറയുന്നത്. 40 കഴിഞ്ഞ സ്ത്രീകളിലാണ് പലപ്പോഴും ഈ രോഗം കാണുന്നത് .ഇത്തരക്കാർക്ക് പലപ്പോഴും ഗർഭാശയം നീക്കം ചെയ്യൽ ആവശ്യമായി വരാറുണ്ട്.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

ആർത്തവവിരാമത്തിനു ശേഷമുള്ള ബ്ലീഡിങ് ഏതെങ്കിലും രീതിയിലുള്ള അർബുദത്തിന് എൻറെ തുടക്കം ആണെങ്കിൽ, ഗർഭാശയത്തിനു, അണ്ഡാശയത്തിന്, അണ്ഡവാഹിനി കുഴലിന് ക്യാൻസർ ഉണ്ടെങ്കിൽ ഗർഭാശയം നീക്കം ചെയ്യുന്നതാണ് നല്ലത്.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

ഗർഭാശയവും ഗർഭാശയഗളീ, മൂത്രസഞ്ചി മറ്റും ബലക്കുറവ് കാരണം താഴേക്ക് വരുന്ന അവസ്ഥയാണ് ുൃീഹമുലെ ൗലേൃൗ െഎന്ന് പറയുന്നത് . ഇത്തരം സാഹചര്യങ്ങളിലും യോനിമാർഗമുള്ള ശസ്ത്രക്രിയയിലൂടെ ഗർഭാശയം നീക്കം ചെയ്യേണ്ടതായി വരാറുണ്ട്.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?ശസ്ത്രക്രിയ എങ്ങനെയാണ് ചെയ്യുന്നത്?

ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ രണ്ടു രീതിയിൽ ചെയ്യാൻ സാധിക്കും. ഒന്ന് ഉദരം തുറന്നുള്ള ശസ്ത്രക്രിയയാണ് (Abdominal hysterectomy)). ഇതിൽ രോഗിയുടെ വയറ്റിൽ 10 സെൻറീമീറ്റർ നീളത്തിൽ ഒരു മുറിവ് ഉണ്ടായിരിക്കും. മുറിവിലൂടെ ആയിരിക്കും ഉള്ളിൽ കടന്ന് ഇവയൊക്കെ നീക്കം ചെയ്യുന്നത്. തന്മൂലം മുറിവുണങ്ങാൻ കൂടുതൽ സമയം എടുക്കുകയും കൂടുതൽ ദിവസം വിശ്രമം ആവശ്യവുമാണ്.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

ചില സാഹചര്യങ്ങളിൽ ഗർഭാശയത്തിൽ മുഴകൾ മാത്രം നീക്കം ചെയ്താൽ മതിയാകും .ഗർഭാശയം നീക്കം ചെയ്യേണ്ട ആവശ്യമില്ല .പ്രത്യേകിച്ച് പ്രായം കുറഞ്ഞ സ്ത്രീകളാണെങ്കിൽ ,അതുപോലെ ഇനിയും ഗർഭധാരണം വേണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ ആണെങ്കിൽ തീർച്ചയായും ഗർഭാശയമുഴകൾ മാത്രം നീക്കം ചെയ്താൽ മതിയാകും. താക്കോൽ ദ്വാര പ്രക്രിയയുടെ അല്ലെങ്കിൽ കീഹോൾ സർജറിയിലൂടെ ചെയ്യാൻ സാധിക്കും. Myomectomy എന്നാണ് ഈ ശസ്ത്രക്രിയയെ വിശേഷിപ്പിക്കുന്നത്.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?അണ്ഡാശയം നീക്കം ചെയ്യണോ?

ഗർഭാശയം നീക്കം ചെയ്യുന്നതോടൊപ്പം അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ നീക്കം ചെയ്യാറുണ്ട്.പ്രത്യേകിച്ച് അണ്ഡാശയത്തിൽ അണ്ഡവാഹിനിക്കുഴലിൽ എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നീക്കം ചെയ്യുന്നതാണ് നല്ലത്. 45 കഴിഞ്ഞ സ്ത്രീയാണെങ്കിലും മൊത്തത്തിൽ നീക്കം ചെയ്യുന്നതാണ് നല്ലത് .മറിച്ച് ഒരു 40 വയസ്സിന് താഴെയാണെങ്കിൽ , അണ്ഡാശയത്തിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലങിൽ അണ്ഡാശയം നീക്കം ചെയ്യാതിരുന്നാൽ സ്ത്രീയുടെ ഹോർമോണുകളുടെയും കുറവുകളും കൊണ്ടുള്ള പ്രശ്‌നങ്ങളും സ്ത്രീക്ക് വരാതിരിക്കും.അവകൊണ്ടുള്ള പ്രശ്‌നങ്ങളും സ്ത്രീക്ക് വരാതിരിക്കും.

ഗർഭാശയം നീക്കം ചെയ്യണോ വേണ്ടയോ? To remove the uterus or not?

പാർശ്വഫലങ്ങൾ എന്തെല്ലാം?

ഗർഭാശയം നീക്കം ചെയ്യുന്നതോടു കൂടി ആ സ്ത്രീക്ക് പിന്നീട് ആർത്തവം ഉണ്ടാവുകയില്ല .അണ്ഡാശയങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് മൂലം അമിതമായ ചൂട് , വിയർപ്പ്, മാനസിക പിരിമുറുക്കങ്ങൾ, എല്ലിന് തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളാണെങ്കിൽ.

ഗർഭാശയം നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു മനസ്സിലാക്കി തരികയാണെങ്കിൽ തീർച്ചയായിട്ടും ആ തീരുമാനത്തെ യോജിക്കുന്നതായി ആയിരിക്കും നിങ്ങൾക്ക് നല്ലത്. ഏതെങ്കിലും രീതിയിൽ ശസ്ത്രക്രിയ ഒഴിവാക്കാൻ കഴിയുമെങ്കിൽ അവ ഒഴിവാക്കുന്നത് അങ്ങേയറ്റം അഭികാമ്യം. തീർച്ചയായിട്ടും നിങ്ങൾ കാണിക്കുന്ന ഡോക്ടറോട് വ്യക്തമായി ചോദിച്ച് കാര്യകാരണങ്ങൾ മനസ്സിലാക്കി ഗർഭാശയം നീക്കം ചെയ്യേണ്ട ആവശ്യം ഉണ്ടോ ഇല്ലയോ അതിനുശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്, അതിന് എന്തൊക്കെയാണ് പരിഹാരങ്ങൾ എന്ന് മനസ്സിലാക്കി തീരുമാനമെടുക്കുന്നത് ആയിരിക്കും നല്ലത് .അല്ലാതെ ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയെ കുറിച്ച് ഓർത്ത് ഭയപ്പെടേണ്ട കാര്യമില്ല.

Hysterectomy is a surgical procedure in which the uterus is removed



 
 
 

Alfa Medicare hospital is being managed by alfa Medicare India Private Limited. Alfa Medicare India Private Limited is a sister concern of Advanced Medical care, UAE. In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9744 568 762

© 2019 Alfa Medicare All Rights Reserved | Powered By Foxsio Tech

bottom of page