ചികിത്സയ്ക്ക് അടുക്കളയിലെ ചില പൊടിക്കൈകൾ... Some kitchen powders for treatment...
- Alfa MediCare
- 4 hours ago
- 1 min read

ദൈനംദിന ജീവിതത്തിൽ ചെറുതും ഇടത്തരം തോതിലും നടക്കുന്ന അപകടങ്ങൾ ഒരുപാട് സാധാരണമാണ്. പൊള്ളലുകൾ, മുറിവുകൾ, ചൊറിച്ചിലുകൾ തുടങ്ങിയ കുഞ്ഞു കുഞ്ഞു പ്രശ്നനങ്ങൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് ഉടൻ കിട്ടാത്ത സാഹചര്യം വരുമ്പോൾ, നമ്മളുടെയടുത്തായിട്ടുള്ള kitchen ചേരുവകൾ തന്നെ പ്രാഥമിക ചികിത്സയ്ക്ക് സഹായകരമായിത്തീരാം. ഇവിടെ പറയുന്നവ ഉടൻ വൈദ്യ സഹായം തേടേണ്ട മുറിവുകൾക്കോ, പ്രശ്നങ്ങൾക്കോ അനുയോജ്യമല്ല. ഇത് പ്രാഥമിക സംരക്ഷണം നൽകുന്നതിനുള്ള മാർഗങ്ങളാണ്. ഗുരുതരമായ പരുക്കുകൾക്കും പൊള്ളലുകൾക്കും ഡോക്ടറുടെ സഹായം അത്യാവശ്യമാണ്.
തേൻ (Honey)
തേൻ ഒരു പ്രകൃതിദത്ത ആന്റിബാക്ടീരിയൽ ആന്റിസെപ്റ്റിക് ആണ്. ചെറിയ മുറിവുകൾ കൃത്യമായി വൃത്തിയാക്കിയ ശേഷം, തേൻ പുരട്ടുന്നത് ബാക്ടീരിയ വളർച്ച തടയാനും മുറിവുണങ്ങൽ വേഗത്തിലാക്കാനും സഹായിക്കുന്നു. ശുദ്ധമായ തേൻ മാത്രമേ ഉപയോഗിക്കാവൂ.

മഞ്ഞൾ പൊടി (Turmeric Powder)
കുരുമുളക് പോലുള്ള മസാലകളെ പോലെ നമ്മുടെ അടുക്കളയിലുണ്ടാകുന്ന മഞ്ഞൾപൊടിക്ക് (turmeric) ആന്റിസെപ്റ്റിക് ഗുണമുണ്ട്. ചെറിയ മുറിവുകളിലും മറ്റും ഉപയോഗിക്കാവുന്നതാണ്. രാസ പദാർത്ഥങ്ങൾ ഉപയോഗിച്ച പൊടികൾ ഉപയോഗിക്കരുത്.
കറ്റാർവാഴ (Aloe Vera)
കറ്റാർവാഴക്ക് ശാന്തി നൽകുന്ന തണുപ്പുള്ള ഗുണങ്ങളുണ്ട്. ചെറു പൊള്ളലുകൾക്കും ചൊറിച്ചിലുകൾക്കും ഇത് പുരട്ടുന്നത് ത്വക്കിന് ആശ്വാസം നൽകും. ജെൽ ശുദ്ധമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഉപയോഗിക്കണം.
വെളിച്ചെണ്ണ (Coconut Oil)
ശുദ്ധമായ വെളിച്ചെണ്ണ ചർമ്മത്തിന് നന്നായി തണുപ്പും ഉണർവും നൽകുന്നു. ചെറിയ പൊള്ളലുകൾക്ക് ശേഷം എണ്ണ ഉപയോഗിക്കുന്നത് തൊലിയുടെ വരൾച്ച തടയാൻ നല്ലതാണ്. എന്നാല്‍, തുറന്ന മുറിവുകളിൽ നേരിട്ട് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നില്ല – ഇത് മൈക്രോബുകൾ വളരാൻ കാരണമായേക്കാം.
വെളുത്തുള്ളി (Garlic)
വെളുത്തുള്ളിക്ക് ആന്റിബയോട്ടിക് ഗുണമുണ്ടെങ്കിലും, അതിന്റെ നീര് നേരിട്ട് ത്വക്കിൽ പുരട്ടുന്നത് ചിലപ്പോൾ നീറ്റൽ ഉണ്ടാക്കും. അതിനാൽ, പൊതുവെ വീട്ടുവൈദ്യത്തിൽ ഇത് വളരെ പരിമിതമായി മാത്രമാണ് ഉപയോഗിക്കുന്നത് .
ഉപ്പ് കലർത്തിയ വെള്ളം (Salt water)
ഉപ്പു വെള്ളം ഒരു നല്ല മൗത് റിൻസ് ആയി പ്രവർത്തിക്കുന്നു – ചെറിയ വായ് മുറിവുകൾക്ക് ഉപയോഗിക്കാം. അഥവാ, തൊലിപ്പുറത്തെ ചെറിയ മുറിവുകൾ വൃത്തിയാക്കാനും ഉപയോഗിക്കാം. നേരിട്ട് ഉപ്പ് പുരട്ടുന്നത് നല്ലതല്ല.
പുതിന ഇല (Mint Leaves)
പുതിന ഇലയുടെ നീര് ചൊറിച്ചിലുകൾക്കും ചെറുതായ പൊള്ളലുകൾക്കും ശമനം നൽകാൻ ഉപയോഗിക്കാം. അതിന്റെ കൂളിംഗ് ഇഫക്റ്റ് ത്വക്കിന് ആശ്വാസം നൽകും.
സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
ഇത് ഫസ്റ്റ് എയ്ഡ് മാത്രമാണ് – ഗുരുതരമായ പരുക്കുകൾ, രക്തം അധികം ഒഴുകുന്ന പരുക്കുകൾ തുടങ്ങിയവയ്ക്ക് മെഡിക്കൽ ചികിത്സയാണ് നൽക്കേണ്ടത്.
കിച്ചൻ റെമെഡീസ് ഉപയോഗിക്കുന്നതിന് മുമ്പ്, ത്വക്കിന് അലർജിയുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക.
ഉപയോഗിക്കുന്ന ചേരുവകൾ ശുദ്ധമായിരിക്കണം .
Comentarios