ദിവസേന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് നല്ലതാണൊ! Isn't it good to wear lipstick every day?
- Alfa MediCare
- Apr 13, 2025
- 1 min read

ലിപ്‌സ്റ്റിക്ക് ഇന്ന് ഓരോരുത്തരുടേയും സൗന്ദര്യ സങ്കൽപ്പത്തിന്റെ അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു. വളരെ പെട്ടെന്ന് നമ്മുടെ മുഖത്തിൽ എത്ര മാത്രം മാറ്റങ്ങളാണ് ഈ ഇത്തിരി കുഞ്ഞൻ കൊണ്ടുവരുന്നത്. സന്തോഷം, ആത്മവിശ്വാസം, സൗന്ദര്യം എന്നിങ്ങനെ നിരവധി ഉപകാരങ്ങളാണ് ഈ ലിപ്സ്റ്റിക്ക് നമുക്ക് തരുന്നത്. എന്നാൽ, ഇതിന്റെ ഉപയോഗത്തിന് ചില ദോഷങ്ങളും ഉണ്ടാകാം, അതിനാൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കുക പ്രധാനമാണ്. ഈ ലേഖനത്തിൽ നാമംൽ ചർച്ച ചെയ്യുന്നത് ഈ വിഷയത്തെ കുറിച്ചാണ്.
ആദ്യം, ലിപ്‌സ്റ്റിക്കിന്റെ ഉപയോഗം ശ്രദ്ധിക്കാം. ലിപ്‌സ്റ്റിക്ക് നിങ്ങളുടെ മുഖത്തെ ലുക്ക് മിനിറ്റ് വത്യാസത്തിൽ മാറ്റുന്നത് അത്ഭുതമാണ്. എല്ലായ്പ്പോഴും, ലിപ്‌സ്റ്റിക്ക് ഒരു ശക്തമായ ബ്യൂട്ടി ടൂൾ ആണെന്ന് പറയാം. ഓഫിസിലോ കോളജിലോ, ഏതെങ്കിലും ഫങ്‌ഷനിലോ, ഒരു ഡിന്നറിലൊ , അല്ലെങ്കിൽ സെൽഫി എടുക്കുമ്പോഴോ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ നമുക്ക് ഒരു ആത്മവിശ്വാസം ലഭിക്കുന്നു. അല്ലെങ്കിൽ നമ്മുടെ സൗന്ദര്യ സങ്കൽപ്പത്തെ മാറ്റി മറിക്കുന്നു.

ഓരോരുത്തർക്കും സാഹചര്യത്തിനു അനുസരിച്ചും വ്യക്തിത്വത്തിന് അനുസരിച്ചും ലിപ്‌സ്റ്റിക്ക് നിറത്തിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്. ന്യൂഡ് അല്ലെങ്കിൽ പീച്ച് ഷേഡുകളിൽ ഉള്ള ലിപ്സ്റ്റിക്കുകൾ കൂടുതൽ ആത്മ വിശ്വാസവും , പ്രൊഫഷണൽ ലുക്കും കാണിക്കുന്നു, എന്നാൽ റെഡ്, മെറൂൺ കളറുകളിൽ ബോൾഡ്നെസ്സ്, ഗ്ലാമർ തുടങ്ങിയവ എടുത്തു കാണിക്കുന്നതായും കാണാം.
ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ
ഡ്രൈ ലിപ്സ്: ചുണ്ടുകൾക്ക് നിറം നല്‌കുമ്പോഴും ഈർപ്പം കുറച്ച്, ചുണ്ടുകളിൽ വരൾച്ച ഉണ്ടാക്കാം. ഇത് ചുണ്ടിലെ തൊലി പറഞ്ഞു പോരുന്നതിനും മുറിവിനും കാരണമാകുന്നു.
പിഗ്മെന്റേഷൻ മാറ്റം:ചില ലിപ്സ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചുണ്ടുകളുടെ തനതായ നിറം മാറ്റാനും ഇരുണ്ട് പോകുന്നതിനും കാരണമാകുന്നു.
അലർജികൾ :ചില ലിപ്സ്റ്റിക്കുകളിൽ പാരാബെൻസ്, കൃത്രിമ നിറങ്ങൾ, സുഗന്ധത്തിനും മറ്റും ഉപയോഗിക്കുന്ന രസ വസ്തുക്കൾ ചിലപ്പോൾ അലർജി സൃഷ്ടിച്ചേക്കാം.
ലിപ്‌സ്റ്റിക്ക് എങ്ങിനെയാണ് സേഫ് ആയി ഉപയോഗിക്കുക.ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നതിനു മുൻപ്, ലിപ് ബാം ഉപയോഗിച്ച് ചുണ്ടുകളെ ഹൈഡ്രേറ്റ് ചെയ്യുന്നത് നല്ലതാണ്. സൺലൈറ്റിൽ നിന്നും സംരക്ഷണം നൽകുന്ന SPF അടങ്ങിയ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുക.ഓർഗാനിക് ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കുക. ഇതിൽ ഷിയ ബട്ടർ, ബീസ് വാക്സ് കൂടാതെ വൈറ്റമിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ ചുടുകളിൽ ഈർപ്പം നിലനിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു.ഇടയ്ക്കിടെ അപ്ലൈ ചെയ്യുന്നത് ഒഴിവാക്കുക. തുടരെയുള്ള ഉപയോഗം ചുണ്ടുകളിൽ ഇവ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇവ ചുണ്ടുകളുടെ സ്വാഭാവിക നിറം മങ്ങുന്നതിനും കാരണമാകുന്നു. കൂടുതൽ നേരം നിലനിൽക്കുന്നവ ഉപയോഗിച്ചാൽ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് കുറയ്ക്കാം. ലിപ് സ്ക്രബ്ബ് ഉപയോഗിക്കുക വഴി ഡെഡ് സ്‌കിനുകൾ പൂർണമായും നീക്കം ചെയ്യാം . ഇത് ചുണ്ടുകളുടെ വരൾച്ച തടയും.



Comments