top of page

തേങ്ങാ വറുത്തരച്ച കഴിക്കുന്നത് കോളെസ്ട്രോളിന് കാരണമാകുമോ? Does eating fried coconut cause cholesterol?

  • Writer: Alfa MediCare
    Alfa MediCare
  • Sep 10, 2024
  • 2 min read

Updated: Sep 22, 2024


തേങ്ങാ വറുത്തരച്ച കഴിക്കുന്നത് കോളെസ്ട്രോളിന്   കാരണമാകുമോ? Does eating fried coconut cause cholesterol?

മലയാളികള്‍ക്ക് പ്രിയങ്കരമാണ് തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍. ഇത് പലഹാരങ്ങളായാലും കറികളായാലും തന്നെ ഏറെ രുചികരവുമാണ്. ഇതുതന്നെയാണ് ഇവ പ്രിയപ്പെട്ടതാകുന്നത്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. നമ്മുടെ ജീവിത, ഭക്ഷണ രീതികളാണ് ഇതിന് കാരണമാകുന്നത്. ഇതിനാല്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും അത്യാവശ്യമാണെന്ന് വേണം, പറയാന്‍. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് നാം എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം തേങ്ങയില്‍ വെളിച്ചെണ്ണ അടങ്ങിയിട്ടുണ്ട്.


ree

പൊതുവേ കേള്‍ക്കുന്ന ഒന്നാണ് വെളിച്ചെണ്ണ ആരോഗ്യത്തിന് കേടാണെന്നത്. കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമെന്നതാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ പണ്ടു കാലത്ത് ഇതു മാത്രമാണ് ഓയില്‍ രൂപത്തില്‍ നാം ഉപയോഗിച്ചിരുന്നത് എന്നതാണ് വാസ്തവം. ഈ പറഞ്ഞ കൊളസ്‌ട്രോളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ കാര്യമായി ഉണ്ടായിരുന്നുമില്ല. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമെന്നത് പൊതുവേ മറ്റ് ഓയിലുകളുടെ വിപണന തന്ത്രമായി ഉപയോഗിച്ചതാണെന്നും അഭിപ്രായമുണ്ട്.


ശാസ്ത്രം പറയുന്നത് അനുസരിച്ച് ഫിനോള്‍ ധാരാളമായി അടങ്ങിയിട്ടുള്ള തേങ്ങ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് കോശങ്ങൾക്ക് ആരോഗ്യം നല്‍കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇവ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തേങ്ങയ്ക്ക് മാത്രമല്ല, ഇതില്‍ നിന്നെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ഈ ഉപയോഗമുണ്ട്. എന്നാല്‍ ഇത് ഉപയോഗിയ്ക്കുന്ന രീതിയാണ് പ്രധാനം. ഇത് വറുത്തും പൊരിച്ചും ചൂടാക്കിയും ഉപയോഗിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നു.


ആയുര്‍വേദ പ്രകാരവും തേങ്ങ നല്ലതാണന്നാണ് പറയുന്നത്. തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ശരിയായ രീതിയില്‍ ഉപയോഗിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ഇതെല്ലാം തന്നെ കൊളസ്‌ട്രോള്‍ പരിഹാരവുമാകുന്നു.

തേങ്ങയ്ക്ക് മാത്രമല്ല, ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ഈ ഗുണമുണ്ട്. മിതമായ തോതില്‍ കഴിച്ചാല്‍ വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. വറുത്തും പൊരിച്ചും ചൂടാക്കിയുമല്ല, ഉപയോഗിയ്‌ക്കേണ്ടത്. ഇത് അവിയല്‍ പോലുള്ള വിഭവങ്ങളില്‍ വെറുതേ ഒഴിച്ച് കഴിയ്ക്കുന്ന രീതിയില്‍ ഉപയോഗിയ്ക്കാം. നല്ല ശുദ്ധമായ വെളിച്ചെണ്ണ ഈ രീതിയില്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.


ree

തേങ്ങയും ശരിയായ തോതില്‍ കഴിച്ചാല്‍ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് കറികളില്‍ അരച്ച് ചേര്‍ത്ത് കഴിയ്ക്കാം. എന്നാല്‍ ഇത് വറുത്തരച്ച് കറികളില്‍ ഉപയോഗിയ്ക്കുന്ന രീതിയുണ്ട്. ഇത് നല്ലതല്ല. ഇതു പോലെ വറുത്തരച്ച് കറിയുണ്ടാക്കുന്ന രീതി ആരോഗ്യകരല്ല. തേങ്ങ വറുക്കുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് ഇതില്‍ അരോമാറ്റിക് പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍ രൂപപ്പെടുന്നു. അതായത് തേങ്ങ വറുക്കുമ്പോള്‍ ചുവന്ന് മണം വരുന്ന സ്‌റ്റേജ്. ഇത് കാര്‍ബണ്‍ കോമ്പിനേഷനാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, കുടല്‍ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നു. വറുത്തരച്ച് ഉപയോഗിയ്ക്കുന്നത് തേങ്ങയുടെ ഗുണം കളയുന്നുവെന്ന് മാത്രമല്ല, ഇത് കൊളസ്‌ട്രോള്‍ പോലുളള പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നു. ഇതിനാല്‍ വറുത്തരച്ചുള്ളവ സ്വാദു നല്‍കുമെങ്കിലും ഇത്തരം രീതികള്‍ കഴിവതും ഒഴിവാക്കുക. അമിതമായ ഇത് ഉപയോഗിയ്ക്കരുതെന്നതും പ്രധാനമാണ്.


ഇതുപോലെ തേങ്ങാപ്പാല്‍ ഉപയോഗിച്ചുണ്ടാകുന്ന കറികള്‍ ധാരാളമുണ്ട്. തേങ്ങാപ്പാല്‍ വറുത്തരക്കുന്നത് പോലെ പ്രശ്‌നമില്ലെങ്കില്‍പ്പോലും തേങ്ങപ്പാലിനേക്കാള്‍ തേങ്ങ അതേ രൂപത്തില്‍ കഴിയ്ക്കുന്നതാണ് നല്ലത്. പാലാക്കുമ്പോള്‍ ഇതിലെ നാരുകള്‍ കുറയും. കരിക്കും കരിക്കന്‍ വെള്ളവും നാളികേരവെള്ളവുമെല്ലാം തന്നെ ആരോഗ്യകരമാണ്. കരിക്കും കരിക്കിന്‍ വെള്ളവും കൂടുതല്‍ ആരോഗ്യകരമെന്ന് വേണം, .

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page