top of page

ഇത് പതിവാക്കിയാൽ വേനലിലും മുഖം വെട്ടി തിളങ്ങും.... If you do this regularly, your face will shine even in summer.

  • Writer: Alfa MediCare
    Alfa MediCare
  • Feb 11
  • 1 min read

ഇത് പതിവാക്കിയാൽ വേനലിലും മുഖം വെട്ടി തിളങ്ങും.... If you do this regularly, your face will shine even in summer.

ആരാധ്യക്ക് ചൂടുകാലം അത്ര ഇഷ്ടമല്ല. അതെന്താ? വീട്ടിൽ നിന്ന് ഒന്നു പുറത്തുകടന്നാൽ വെയിൽ നേരിട്ട് അടിക്കും. പത്തു മിനിറ്റ് കഴിഞ്ഞാൽ കണ്ണാടി നോക്കുമ്പോൾ തോന്നും – ‘ഇത് ഞാൻ തന്നെയോ? ഇങ്ങനെ കറുത്തോ?’

സൺസ്ക്രീൻ – ആദ്യ പ്രതിരോധം!

ഒരു ദിവസം രാവിലെ, അവൾ കണ്ണാടിയിലേക്ക് നോക്കി. 'എന്താണ് മുഖത്തിന്റെ അവസ്ഥ? ഇന്നുമുതൽ ഈ കാര്യം ശ്രദ്ധിച്ചെ പറ്റൂ!' അപ്പോൾ തന്നെ ഫേസ് കെയറിങ് പരിപാടികൾ ആരംഭിച്ചു. ആദ്യം, സൺസ്ക്രീൻ. രണ്ടു വിരലിൽ എടുത്തു വച്ചു നേരിയ രീതിയിൽ മുഖത്ത് പുരട്ടി. അവളുടെ മനസ്സിൽ പ്രതീക്ഷ!



അവളുടെ അമ്മ കിച്ചണിൽ നിന്ന് വിളിച്ചു, 'കുഞ്ഞി, വെള്ളം കുടിക്കേ!'

'അതെ അതെ, ഇനി മുതൽ വെള്ളം കുടിക്കാണം, എന്റെ ചിന്ത കൂടെ സ്മാർട്ട് ആകണം' എന്ന് അവൾ വിചാരിച്ചു. വെള്ളം കുടിക്കാൻ ഒരു ബോട്ടിൽ എടുത്തു. ' കൊള്ളാം നല്ല തീരുമാനം. ഇനി എന്റെ ചർമ്മം തിളങ്ങും!'



അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഒരു ദിവസം രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്തു. ബസ് ഇറങ്ങിയ ഇടത് നിന്നും കോളേജ് ലേക്കും , വീട്ടിലേക്കും നടന്നു. വീട്ടിലെത്തി കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവൾ ഞെട്ടി – 'ഇതെന്ത് ജീവി!' ഉടനെ തന്നെ ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകി. മൊയ്സ്ചറൈസർ പുരട്ടിയപ്പോൾ അവൾക്ക് ഒരു സംതൃപ്തി തോന്നി.


പിറ്റേന്ന് അവളുടെ സുഹൃത്തായ അനു പറഞ്ഞു, 'ആരാധ്യയെ, സൺസ്‌ക്രീൻ മാത്രം ഇട്ടു വെയിലത്തു നടന്നാൽ സൂര്യനല്ല, നമ്മുടെ ചർമം തന്നെയാണ് തോൽക്കുക. വെയിലത്തു നടക്കുമ്പോൽ കുടയും സൺഗ്ലാസും എല്ലാം  ഉപയോഗിക്കുന്നതാണ് നല്ലത്.

ആരാധ്യ ചിന്തിച്ചു – 'അയ്യേ, മഴ ഇല്ലാതെ കുടയുമായി പോകുക.. സൺഗ്ലാസ്...!!! അസാധ്യം? സാരല്യ എന്നാലും, സുരക്ഷയാണല്ലോ പ്രധാനം! ഇനി മുതൽ അവളുടെ കൂടെ കുടയും, സൺഗ്ലാസും കാണും.



അവളുടെ ഭക്ഷണരീതി മാറി. പഴങ്ങൾ, പച്ചക്കറികൾ, എല്ലാം പ്രധാനപ്പെട്ടവയായി. ‘ചർമ്മം തിളങ്ങാനാണെങ്കിൽ, സാലഡും സൂപും പോലും കഴിക്കും!’ അവൾ കരുതി.



അമിതമായ മേക്കപ്പ് ഉപേക്ഷിച്ചു. ‘ലഘുവായ ബി.ബി ക്രീം മാത്രം, അതുമതി.’ രാത്രി കഴുകുമ്പോൾ മനസ്സിൽ സന്തോഷം: 'ഇന്ന് എന്റെ മുഖത്തിന് നല്ല തിളക്കമുണ്ട് !'



ഒരു ദിവസം അവൾ ഉച്ചവെയിലിൽ അധികം സമയം ചെലവഴിച്ചു. വീട്ടിൽ എത്തി കണ്ണാടിയിൽ നോക്കിയപ്പോൾ മുഖം ചുവന്നുപോയിട്ടുണ്ട്. അമ്മ ഐസ് വെള്ളത്തിൽ നനച്ച തുണി മുഖത്ത് വെച്ചു. ശേഷം അവൾ അലോവേര ജെൽ പുരട്ടിയപ്പോൾ ഒരു തണുപ്പും ആശ്വാസവും തോന്നി.



ഉറക്കത്തിന് പ്രാധാന്യം നൽകി. 'നല്ല ഉറക്കം, നല്ല മുഖം!' എന്ന പഴഞ്ചൊല്ല് അവളുടെ പതിവായി മാറി. ഇനി രാത്രി മൊബൈൽ സ്ക്രോളിംഗ് കുറച്ച് ഉറങ്ങാം! ഇത്തരത്തിൽ ഒരു പരിചരണം മുഖത്തിനു കൊടുക്കുമ്പോൾ, ചൂടുകാലമോ മഴക്കാലമോ പ്രശ്നമല്ല. ചർമം വെട്ടി തിളങ്ങും.


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page