top of page

ഫൈബ്രോയിഡ് ഗർഭത്തെ ബാധിക്കുന്നതെങ്ങിനെ? How does fibroids affect pregnancy?

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 3 min read

Updated: Feb 6


ഫൈബ്രോയിഡ് ഗർഭത്തെ ബാധിക്കുന്നതെങ്ങിനെ? How does fibroids affect pregnancy?

ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പുറമേ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും ഉണ്ടാവാറുണ്ട്. ഇവയില്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തുണ്ടാവുന്ന മുഴകള്‍ അമിതരക്തസ്രാവം ഉണ്ടാക്കുന്നവയാണ്. 20നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ ഫ്രൈബ്രോയിഡുകള്‍ കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്തവസമയത്തെ കഠിനമായ വേദനയും അമിത രക്തസ്രാവവും മൂലം ഈ മുഴകള്‍ സ്ത്രീകള്‍ക്ക് ഒരു പേടിസ്വപ്‌നമാണ്. അതിനൊപ്പം തന്നെ ഗര്‍ഭാശയ മുഴകള്‍ ക്യാന്‍സറായി മാറുമോ എന്ന പേടിയും പൊതുവേ സ്ത്രീകള്‍ക്കുണ്ടാവാറുണ്ട്. എന്നാല്‍ ഫലപ്രദമായി ചികിത്സിച്ചാല്‍ ഗര്‍ഭാശയ മുഴകള്‍ പൂര്‍ണമായും നീക്കം ചെയ്യാം.


വിവധ തരം ഫ്രൈബ്രോയിഡുകള്‍


അമ്പത് വയസ്സിനോട് പ്രായമടുക്കുന്ന 70 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡ് മുഴകള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇതില്‍ അപകടസാധ്യതകളും കുറവാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്‍വശം മുതല്‍ പലഭാഗങ്ങളില്‍ ഫ്രൈബ്രോയിഡ് കണ്ടുവരാം. ഫ്രൈബ്രോയിഡ് ഉണ്ടാവുന്ന സ്ഥാനത്തെ അടിസ്ഥാനമാക്കി ടൈപ്പ് 0 മുതല്‍ ടൈപ്പ് 8 വരെ ഫ്രൈബ്രോയിഡുകളെ തരം തിരിക്കാറുണ്ട്.




ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്ത് നിന്നും ഉണ്ടാവുന്ന ഫ്രൈബ്രോയിഡ് ആണ് ടൈപ്പ് 0- ടൈപ്പ് 1 ഫൈബ്രോയിഡ്. ഇതാണ് അമിതരക്തസ്രാവം ഉണ്ടാക്കുന്നതും വളര്‍ച്ചയെത്തിയില്ലെങ്കില്‍ പോലും നീക്കം ചെയ്യേണ്ടി വരുന്നതുമാണ് ഇത്തരത്തിലുള്ള ഫ്രൈബ്രോയിഡുകള്‍.


ടൈപ്പ് 2 മുതല്‍ 6 വരെയുള്ള ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിന്റെ മാംസപേശികളില്‍ ഉണ്ടാവുന്ന മുഴകളാണ്. അത്തരം ഫൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിന്റെ ഉള്ളിലുണ്ടാവുന്നതു പോലെ അമിത രക്തസ്രാവം ഉണ്ടാക്കാറില്ല. അമിതമായി വളര്‍ച്ച വന്നാല്‍ മാത്രമേ ഇതിനെ നീക്കം ചെയ്യേണ്ടതുള്ളൂ.


ടൈപ്പ് 7,8 ഫൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിനു പുറമേ വളരുന്ന മുഴകളാണ്. ഇത് അപകടകാരികളല്ലെന്നും വലിപ്പം വെച്ചാല്‍ പോലും ഈ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ ഭാഗങ്ങളിലും ഗര്‍ഭാശയ മുഖത്തും വളരുന്ന ടൈപ്പ് 8 ഫൈബ്രോയിഡുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന മുഴകളാണ്.




കാരണങ്ങൾ


ഇത് ഉണ്ടാവുന്നതിന് കാരണങ്ങള്‍ പലതാണ്. പ്രായഭേദമന്യേ ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലി തന്നെയാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍, റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരില്‍, ആര്‍ത്തവം നേരത്തെ ഉണ്ടാവുന്ന സ്ത്രീകളില്‍, ആര്‍ത്തവം വൈകിയെത്തുന്ന സ്ത്രീകള്‍ തുടങ്ങിയവരിലാണ് ഫ്രൈബ്രോയിഡ് മുഴകള്‍ കൂടുതലായി കാണുന്നത്. ഹോര്‍മോണ്‍ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഫൈബ്രോയിഡ് രൂപപ്പെടുന്നത്. ഹോര്‍മോണായ ഈസ്ട്രജനും പ്രൊജസ്‌ട്രോണും കൂടി നില്‍ക്കുന്ന സ്ത്രീകളിലാണ് ഫ്രൈബ്രോയിഡ് കൂടുതലായി കണ്ടുവരുന്നത്.


ലക്ഷണങ്ങള്‍


1.അമ്പത് ശതമാനം രോഗികളിലും ഫൈബ്രോയിഡുകള്‍ ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കില്ല.


2.30 ശതമാനം സ്ത്രീകളില്‍ അമിതരക്തസ്രാവം.


3.അടിവയറിനോടുള്ള വേദന .


4.ഫ്രൈബ്രോയിഡുകള്‍ വളരും തോറും സമീപ അവയവങ്ങളില്‍ ബാധിച്ച് മൂത്രസംബന്ധമായ തടസങ്ങളോ പ്രശ്‌നങ്ങളോ ആയി പ്രകടമാവും. ആമാശയത്തെ ബാധിച്ച് മലബന്ധം ഉണ്ടാക്കുന്നു.


5.ഫൈബ്രോയിഡുകള്‍ വന്ധ്യതയ്ക്ക് കാരണമാവുകയോ ഗര്‍ഭം അലസിപ്പോവുകയോ ചെയ്യാറുണ്ട്.


ഫൈബ്രോയ്ഡ് ഗര്‍ഭത്തെ ബാധിയ്ക്കുന്നു


സാധാരണ ഗതിയില്‍ ഇവ പ്രശ്‌നമുണ്ടാക്കില്ലെങ്കിലും 10-30 ശതമാനം സ്ത്രീകളില്‍ ഇവ ഗര്‍ഭധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാറുണ്ട്. ഗര്‍ഭിണികളില്‍ ഇതു വരുത്തുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങനങ്ങളെക്കുറിച്ചറിയാം.


ഗര്‍ഭിണികളില്‍ ഇതു വരുത്തുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളായി വരുന്ന ഒന്ന് വയറു വേദനയാണ്. പ്രത്യേകിച്ചും 5 സെന്റീമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളവയെങ്കില്‍ ഗര്‍ഭത്തിന്റെ അവസാന സമയങ്ങളില്‍, ഇതല്ലാതെയും പല പ്രശ്‌നങ്ങളും ഫൈബ്രോയ്ഡുകള്‍ ഗര്‍ഭധാരണത്തില്‍ ഉണ്ടാക്കാം.


വലിയ ഫൈബ്രോയ്ഡുകളെങ്കില്‍ ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിയ്ക്കും. കുഞ്ഞിന് പൂര്‍ണ വളര്‍ച്ച യൂട്രസില്‍ നേടാന്‍ കഴിയാതെ പോകും. ഫൈബ്രോയ്ഡ് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സ്ഥലം കയ്യടക്കുന്നതു തന്നെയാണ്. കാരണം. ചിലപ്പോള്‍ പ്ലാസന്റ കുഞ്ഞില്‍ നിന്നും വേര്‍പെട്ടു പോകാന്‍ ഫൈബ്രോയ്ഡുകള്‍ കാരണമാകാറുണ്ട്. ഇത് കുഞ്ഞിനുള്ള ഓക്‌സിജനും മറ്റു പോഷകങ്ങളും തടയുന്നു. പ്ലാസന്റയെ ഫൈബ്രോയ്ഡ് ബ്ലോക്ക് ചെയ്യുന്നതു തന്നെയാണ് കാരണം.


ഫൈബ്രോയ്ഡ് ചിലയവസരങ്ങളില്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകാറുണ്ട്. ഫൈബ്രോയ്ഡുകള്‍ കാരണമുണ്ടാകുന്ന വേദന യൂട്രസ് സങ്കോചിയ്ക്കാന്‍ കാരണമാകുന്നു. ഇത് മാസം തികയാതെയുളള പ്രസവത്തിന് കാരണമാകുകയും ചെയ്യുന്നു. യൂട്രസിന്റെ സങ്കോചമാണ് പ്രസവമെന്ന പ്രക്രിയയിലേയ്ക്കു നയിക്കുന്നതും. കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്താതെ പുറത്തെത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും ആയുസിനും ഭീഷണിയാണ്. ബാക്കിയുള്ള സമയം ഇന്‍ക്യുബേറ്ററില്‍ കുഞ്ഞിനെ വയ്‌ക്കേണ്ട വരും. പ്രത്യേകിച്ചും ഒന്‍പതു മാസം മുന്‍പാകുന്ന പ്രസവത്തില്‍.


ഫൈബ്രോയ്ഡുകള്‍ സിസേറിയന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഫൈബ്രോയ്ഡുകളുളള സ്ത്രീകള്‍ക്ക് മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് സിസേറിയന്‍ സാധ്യത ആറിരട്ടി അധികമാണെന്ന് സയന്‍സ് പറയുന്നു. ഫൈബ്രോയ്‌ഡെങ്കില്‍ കുഞ്ഞിന്റേത് ബ്രീച്ച് പൊസിഷനാകാനും സാധ്യതയുണ്ട്. അതായത് നോര്‍മല്‍ പ്രസവം നടക്കാന്‍ സാധ്യതയില്ലാത്ത പൊസിഷന്‍. സാധാരണ ഗതിയില്‍ പ്രസവത്തോടടുക്കുമ്പോളെങ്കിലും കുഞ്ഞ് തല കീഴായ പൊസിഷനില്‍ വന്നാല്‍ മാത്രമേ സാധാരണ പ്രസവത്തിന് സാധ്യതയുള്ളൂ. എന്നാല്‍ ബ്രീച്ച് പൊസിഷനില്‍ ഇതിന് സാധ്യത ഏറെ കുറവാണ്. ഇതു പോലെ ഫൈബ്രോയ്‌ഡെങ്കില്‍ അബോര്‍ഷന്‍ സാധ്യതയും ഇരട്ടിയാണ്.


പരിശോധനയിലൂടെ കണ്ടെത്താം


1.വയറും യോനിയിലൂടെയുള്ള പരിശോധനയുടെ പ്രാഥമിക ഘട്ടം. ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക വിവരം മാത്രമാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്.


2.അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് ആണ് ഫ്രൈബ്രോയിഡിന്റെ സ്ഥാനവും വലിപ്പവും വളര്‍ച്ചയും എണ്ണവും കണ്ടെത്താനുള്ള പ്രധാനപ്പെട്ട പരിശോധന.


3.സലൈന്‍ ഇന്‍ഡ്യൂഷന്‍ സോണോഗ്രഫി എന്ന പരിശോധന അല്‍പം കൂടി വിശദമായ പരിശോധനയാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്ളറയിലുള്ള മുഴകളെ കണ്ടുപിടിക്കാനാണ് ഈ പരിശോധന നടത്തുന്നത്.


4.ഗര്‍ഭപാത്രത്തിലെ മുഴ മാത്രമായി നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നവരിലാണ് എംആര്‍ഐ സ്‌കാന്‍ നടത്തുന്നത്. ഫൈബ്രോയിഡിന്റെ എണ്ണവും സ്ഥാനവും വലിപ്പവം വിശദമായി പരിശോധിച്ച് കൃത്യമായ ചികിത്സ നല്‍കുന്നതിനോ മുഴകള്‍ നീക്കം ചെയ്യുന്നവരിലോ ആണ് എംആര്‍ഐ സ്‌കാന്‍ നടത്തുന്നത്. ഫ്രൈബ്രോയിഡിനൊപ്പം മറ്റെന്തെങ്കിലും രോഗം ഉണ്ടോ എന്ന് കണ്ടുപിടിക്കാനും എംആര്‍ഐ സ്‌കാനിങ്ങിലൂടെ സാധിക്കും.


5.ഹിസ്‌ട്രോസ്‌കോപ്പി ഗര്‍ഭപാത്രത്തിന്റെ ഉള്‍വശം പരിശോധിച്ച് മുഴകളെ കണ്ടുപിടിക്കാനുമുള്ള പരിശോധനയാണ് ഹിസ്‌ട്രോസ്‌കോപ്പി.


ഫ്രൈബ്രോയിഡുകള്‍ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രക്തസ്രാവം വര്‍ധിച്ച് ശരീരത്തിലെ രക്തത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞേക്കാം. ഇത് മറ്റ് രോഗങ്ങളിലേക്ക് നയിക്കും. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ സമയം വൈകാതെ ഉടന്‍ ചികിത്സ തേടുകയെന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.


➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page