top of page

എങ്ങിനെയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

  • Writer: Alfa MediCare
    Alfa MediCare
  • Mar 8, 2024
  • 3 min read

Updated: May 18, 2024


എങ്ങിനെയാണ്  വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

വൈറൽ ഹെപ്പറ്റൈറ്റിസ് എന്നാൽ എന്താണ്. എന്ത് കൊണ്ടാണ് മരണം സംഭവിക്കുന്നത്? കരളിന്റെ എതെങ്കിലും വിധത്തിലുമുള്ള അണുബാധയ്ക്ക് ഉപയോഗിക്കുന്ന പേരാണ് ഹെപ്പറ്റൈറ്റിസ്. കരളിന്റെ ക്ഷതമോ ജൈവകോശങ്ങളുടെ വീക്കമോ ആണിത്. ഇത് അക്യൂട്ട് ഹെപ്പറ്റൈറ്റിസോ ( തീവ്ര രോഗബാധ), ക്രോണിക് ഹെപ്പറ്റൈറ്റിസോ (ദീർഘകാലിക രോഗബാധ) ആകാം, ഇതിന്റെ കാരണങ്ങളും വ്യത്യസ്തങ്ങളാണ്.


എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.



എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

ഹെപ്പറ്റൈറ്റിസ് വൈറസുകൾ എ, ബി, സി , ഡി, ഇ തുടങ്ങിയ അഞ്ചിനങ്ങൾ ഉൾപ്പെടുന്നവയാണ്. മോണോ ന്യൂക്ലിയോസിസിന് കാരണമാകുന്ന എപ്‌സ്റ്റെയിൽ -ബാർ വൈറസ്, പൊങ്ങൽ പനി അഥവാ ചിക്കൻ പോക്സിന് കാരണമാകുന്ന വരിസെല്ല വൈറസ് എന്നിങ്ങനെയുള്ള മറ്റ് വൈറസുകളും ഹെപ്പാറ്റിറ്റിസിന് കാരണമാകാം. മരുന്നുകളുടേയോ മദ്യത്തിന്റെയോ ദുരുപപയോഗമോ അന്തരീക്ഷത്തിലെ വിഷാംശങ്ങളോ മൂലമുള്ള രോഗബാധയും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നുണ്ട്. അതു കൂടാതെ, ഫാറ്റി ലിവർ ഹെപ്പറ്റൈറ്റിസ് അഥവാ NASH ( നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് ) എന്നറിയപ്പെടുന്ന കരളിൽ കൊഴുപ്പ് സംഭരിക്കപ്പെടുന്ന പ്രശ്നമോ അതല്ലെങ്കിൽ മനുഷ്യശരീരം സ്വയം കരളിനെ ആക്രമിക്കുന്ന ആന്റിബോഡികൾ നിർമ്മിക്കുന്നതോ ( ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്) മൂലവും ഹെപ്പറ്റൈറ്റിസ് ബാധയുണ്ടാകാം.



ree

എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

രോഗാണു ശരീരത്തിനുള്ളിൽ കടക്കുന്നതുമുതൽ രോഗമാരംഭിക്കുന്നതുവരെയുള്ള സമയത്തെ ഇൻ‌ക്യുബേഷൻ കാലം എന്നു പറയുന്നു. ഇത് ഓരോ തരം വൈറസിനും വിഭിന്നമായിരിക്കും. എ, ഇ എന്നീ വിഭാഗങ്ങൾക്ക് രണ്ട് മുതൽ ആറ് വരെ ആഴ്ചകൾ വേണം രോഗാവസ്ഥയിലേയ്ക്ക് എത്തിപ്പെടുവാൻ. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾക്ക് ഏകദേശം രണ്ട് മുതൽ ആറ് വരെ മാസങ്ങളാണ് രോഗപൂർവ്വകാലാവധി.


എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ (HAV ) രോഗബാധിതരുടെ വിസർജ്ജ്യത്തിലുണ്ടാകും, മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണിത് കൂടുതലായും പകരുക. മിക്കവാറും രോഗബാധകൾ ഗുരുതരമല്ലാതിരിക്കുകയും, രോഗികൾ, ആജീവനാന്ത പ്രതിരോധശക്തിയോടെ പൂർണ്ണമായും സുഖപ്പെടുകയും ചെയ്യുന്നു. ഈ വൈറസുകൾ വീണ്ടുമവരെ ബാധിക്കുകയില്ല. എന്നിരുന്നാലും, ഹെപ്പറ്ററ്റിസ് എ രോഗബാധ അതിഗുരുതരവും മാരകവുമാകാവുന്നതുമാണ്. വളരെ താണ ശുചിത്വനിലവാരമുളള ഇടങ്ങളിലുളളവരാണ് ഈ രോഗബാധ അനുഭവിക്കുന്നവരിൽ ഭൂരിപക്ഷവും. ഹെപ്പറ്റൈറ്റിസിന്റെ ഈ വൈറസ് വിഭാഗത്തെ (HAV) തടയുവാൻ, പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭ്യമാണ്.


എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത് , രക്തം, ശുക്ലം, മറ്റു ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ്. പ്രസവസമയത്ത് രോഗമുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കും ഈ വൈറസ് കയറിക്കൂടാം. രക്തമോ രക്തത്തിന്റെ ഘടകങ്ങളോ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നൽകുന്നതിലൂടെയോ ചികിത്സാസമയത്തെ ഉപകരണപ്രയോഗങ്ങളിലൂടെയോ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയോ ബി വിഭാഗം വൈറസുകൾ സംക്രമിക്കാം. ഹെപ്പറ്റൈറ്റിസ് ബി വിഭാഗം വൈറസുകൾക്കെതിരായി നൽകാവുന്ന ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധകുത്തിവയ്പ്പുമരുന്നുകൾ ലഭ്യമാണ്.


എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

ഹെപ്പറ്ററ്റിസ് സി (HCV) പ്രധാനമായും പകരുന്നത് രോഗബാധയുള്ള രക്തവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ്. അതായത് രക്തമോ രക്തത്തിന്റെ ഘടകങ്ങളോ സ്വീകരിക്കുക, അണുബാധയുള്ള ചികിത്സോപകരണങ്ങളിലൂടെ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെ സി വിഭാഗം വൈറസുകൾ ബാധിക്കാം. ലൈംഗികപ്രക്രിയയിലൂടെയും പകരാമെങ്കിലും അതത്ര സാധാരണമല്ല. ഇന്ത്യയിൽ പുതുതായി ഉയർന്നുവരുന്നൊരു രോഗവ്യാപനമാർഗ്ഗമാണ് ഞരമ്പുകളിലൂടെയുള്ള മയക്കുമരുന്നുപയോഗം. സി വിഭാഗം വൈറസുകൾക്ക് (HCV) പ്രതിരോധമരുന്നില്ല.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

ഹെപ്പറ്റൈറ്റിസ് ഡി (HDV) അണുബാധയുണ്ടാകുന്നത് ബി വിഭാഗം വൈറസുകൾ ബാധിച്ചിട്ടുള്ളവരിൽ മാത്രമാണ്. കരൾവീക്കത്തിന്റെ ബി, ഡി എന്നീ വിഭാഗം വൈറസുകളുടെ കൂട്ടായ ആക്രമണം കൂടുതൽ ഗൗരവതരമാണെന്നതിനാൽ അനന്തരഫലവും അതീവ ഗുരുതരമാ യിരിക്കും.


എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

ഹെപ്പറ്റൈറ്റിസ് ഇ വൈറസുകൾ (HEV) കൂടുതലായും പകരുന്നത് മലിനമായ ജലത്തിന്റെയും ഭക്ഷണത്തിന്റെയും ഉപയോഗത്തിലൂടെയാണ്. വികസ്വരരാജ്യങ്ങളിൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധയുടെ പൊതുവായ കാരണം ഹെപ്പറ്റൈറ്റിസ് ഇ വൈറസുകളാണ്. അതുപോലെ തന്നെ, വികസിത രാജ്യങ്ങളിലെ രോഗബാധയ്ക്കും പ്രധാനകാരണം ഈ വിഭാഗം തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


എങ്ങിനെയാണ് വൈറസ് ഹെപ്പറ്റൈറ്റിസ് മരണ കാരണമാകുന്നത് ..! (Can virus hepatitis lead to death..!)

പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ, മഞ്ഞപ്പിത്തം ( ചർമ്മവും കണ്ണുകളുടെ വെള്ളയും മഞ്ഞ നിറത്തിലാകുക) , പനി, ക്ഷീണം, ഇരുണ്ടനിറമുള്ള മൂത്രം, ഛർദ്ദി എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നിരുന്നാലും, ഈ വൈറസ് ബാധ ചിലപ്പോൾ എന്തെങ്കിലും ചില ലക്ഷണങ്ങളോടെയോ ശ്രദ്ധിക്കപ്പെടുന്നതരം ലക്ഷണങ്ങളില്ലാതെയോ സംഭവിക്കാവുന്നതുമാണ്. അപൂർവ്വമായി ഈ വൈറസ് ബാധ, കരളിന്റെ പ്രവർത്തനം നിലച്ച് അപകടത്തിലാകാം. കരൾ മാറ്റിവയ്ക്കുക എന്നതാണ് ഇതിനുള്ള ചികിത്സാ രീതി. അങ്ങനെ ചെയ്യാത്ത പക്ഷം ഫൾമിനന്റ് ഹെപ്പറ്റൈറ്റിസ് രോഗികളിൽ 80 ശതമാനം മരണസാധ്യത ഉണ്ട്.


  • എച്ച് ഐ വി, ലൈംഗിക പകർച്ചവ്യാധികൾ എന്നിവയോടൊപ്പം ഹെപ്പറ്റൈറ്റിസ് രോഗവും ചില സമാന അപകടസാധ്യതകൾ പങ്കിടുന്നുണ്ട്.

  • വൈറസ് ബാധയുടെ ഇനമനുസരിച്ച്, താഴെപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ നിങ്ങൾ അപകടസാധ്യത കുറയ്ക്കാവുന്നതാണ്.

  • ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക

  • കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. റോഡരികിലെ കച്ചവടക്കാരിൽ നിന്നുമുള്ള ഭക്ഷണം, പ്രത്യേകിച്ച് ജ്യൂസ്, മിൽക്ക് ഷേക്ക് എന്നിവ ഒഴിവാക്കുക

  • സുരക്ഷിതമായ ലൈംഗികബന്ധം ശീലിക്കുക

  • രക്തവുമായി സമ്പർക്കത്തിലാകാവുന്ന വ്യക്തിഗതവസ്തുക്കൾ കൈമാറ്റം ചെയ്യാതിരിക്കുക ( സൂചികൾ, ബ്ലേഡ്, ടൂത്ത് ബ്രഷ്, നഖംവെട്ടി എന്നിവ)

  • ബി, സി വിഭാഗം വൈറസുകളെ നേരത്തെ തന്നെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്ക് സന്നദ്ധരാകുക. അവ കൂടുതൽ ചെലവുള്ളതല്ല. കാൻസർ, സിറോസിസ് എന്നിവയ്ക്ക് കാരണമാകാവുന്ന ഈ വൈറസുകൾക്കെതിരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page