top of page

മഴക്കാല രോഗങ്ങളെ മറികടക്കാൻ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍! Foods You Must Eat To Stay Healthy In Monsoon!

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: May 25, 2025


മഴക്കാല രോഗങ്ങളെ മറികടക്കാൻ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍! Foods You Must Eat To Stay Healthy In Monsoon!

മഴക്കാല രോഗങ്ങളെ മറികടക്കാൻ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍! Foods You Must Eat To Stay Healthy In Monsoon!

കോവിഡ് മഹാമാരിക്കിടെ മഴക്കാലം കൂടി വരികയാണ്. അതിനാല്‍, ആരോഗ്യത്തിന്റെ കാര്യത്തില്‍ മുമ്പത്തേക്കാളേറെ ശ്രദ്ധ നല്‍കേണ്ട സമയമാണിത്. ശക്തമായ രോഗപ്രതിരോധ ശേഷി കെട്ടിപ്പടുക്കുക എന്നതാണ് അതിനുള്ള പ്രാഥമിക വഴി. നല്ല രോഗപ്രതിരോധ ആരോഗ്യം, വൈറല്‍, ഫംഗസ്, ബാക്ടീരിയ അണുബാധ എന്നിവയുള്‍പ്പെടെ എല്ലാത്തരം രോഗകാരികളില്‍ നിന്നും സംരക്ഷിക്കുകയും രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


മഴക്കാല രോഗങ്ങളെ മറികടക്കാൻ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍! Foods You Must Eat To Stay Healthy In Monsoon!

ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അണുബാധയാണ് കോവിഡ് വൈറസെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ രോഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിന് മാസ്‌കിംഗ്, പതിവായി കൈ കഴുകല്‍, പ്രതിരോധ കുത്തിവയ്പ്പ്, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടത് പ്രധാനമാണ്. അതേസമയം, ഭക്ഷണശീലവും വൈറസിനെ ചെറുക്കാന്‍ ഗുണകരമാകും. വൈറസുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ശക്തമായ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ചില ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അത്തരം ഭക്ഷണസാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.





മഴക്കാല രോഗങ്ങളെ മറികടക്കാൻ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍! Foods You Must Eat To Stay Healthy In Monsoon!

1.തുളസി


മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു സസ്യമാണ് തുളസി. നിരവധി ആരോഗ്യ, ആത്മീയ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്ടീരിയല്‍ സവിശേഷതകള്‍ ഇവയില്‍ നിറഞ്ഞിരിക്കുന്നു. തുളസി സത്തില്‍ ഹെപിസ് വൈറസ്, ഹെപ്പറ്റൈറ്റിസ് ബി, എന്ററോവൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമാകുന്ന എപിജെനിന്‍, ഉര്‍സോളിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും പനി, ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ ചികിത്സിക്കുന്നതിനുമായി തുളസി ചായ കഴിക്കുന്നത് നല്ലതാണ്.


2.പെരുംജീരകം


രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും വൈറല്‍ അണുബാധയ്ക്കെതിരെ പോരാടാനും സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. ഇതിലെ സജീവ സംയുക്തമായ ട്രാന്‍സ്-അനെത്തോളിന്റെ സാന്നിധ്യം ഹെര്‍പ്പസ് വൈറസിനെതിരെ പോരാടുന്നു. ഇതിനു പുറമെ, പെരുംജീരകം വിറ്റാമിന്‍ എ, സി എന്നിവയും നല്‍കുന്നു. ഇതിലെ ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണ്. പെരുംജീരകം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കഫം, സൈനസ് എന്നിവ നീക്കം ചെയ്യുകയും ശ്വാസകോശ സംബന്ധമായ അണുബാധകളെ ലഘൂകരിക്കുകയും ചെയ്യും.



3.വെളുത്തുള്ളി


അടുക്കളയിലെ ഒരു ജനപ്രിയ ഘടകമാണ് വെളുത്തുള്ളി. വൈറല്‍ അണുബാധകള്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമായി വെളുത്തുള്ളി ഉപയോഗിക്കുന്നു. രാസ സംയുക്തമായ അല്ലിസിന്റെ ഉള്ളടക്കമാണ് വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍ക്ക് കാരണം. ആന്റിവൈറല്‍ സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുകയും അണുബാധയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന ക്വെര്‍സെറ്റിന്റെയും മറ്റ് പോഷകങ്ങളുടെയും നല്ല ഉറവിടം കൂടിയാണിത്. ഇന്‍ഫ്‌ലുവന്‍സ, വൈറല്‍ ന്യുമോണിയ, റിനോവൈറസ് എന്നിവയ്‌ക്കെതിരേ വെളുത്തുള്ളി ഫലപ്രദമാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തില്‍ ആന്റിവൈറല്‍ പ്രവര്‍ത്തനത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും 1-2 അല്ലി വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുക.


4.പെപ്പര്‍മിന്റ്


ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയെ നേരിടാന്‍ ഫലപ്രദമായ ശക്തമായ ആന്റിവൈറല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് പെപ്പര്‍മിന്റ്. പെപ്പര്‍മിന്റ് എണ്ണകളും ഇലകളും രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉത്തമമാണ്. ഇതിലെ സജീവ ഘടകങ്ങളായ മെന്തോള്‍, റോസ്മാരിനിക് ആസിഡ് എന്നിവയ്ക്ക് ശക്തമായ ആന്റിവൈറല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. പെപ്പര്‍മിന്റ് ചായ പതിവായി കഴിക്കുന്നത് സ്വാഭാവികമായും വൈറല്‍ അണുബാധയെ സുഖപ്പെടുത്താന്‍ സഹായിക്കും.


5.മഞ്ഞള്‍


ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളുടെ അവിഭാജ്യ ഘടകമാണ് മഞ്ഞള്‍. ഈ സുഗന്ധവ്യഞ്ജനത്തില്‍ ഔഷധ മൂല്യങ്ങളുള്ള വലിയ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ സജീവ ഘടകമായ കുര്‍ക്കുമിന്‍ ശക്തമായ ആന്റിഓക്സിഡന്റ്, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര, ആന്റിവൈറല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്ളതാണ്. മഞ്ഞള്‍ കഴിക്കുന്നതിലൂടെ ചില വൈറസുകളെ തടയുന്നതിനും അണുബാധകള്‍ തടയുന്നതിനും സാധിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വൈറല്‍ അണുബാധകളെ ചെറുക്കുന്നതിനുമായി ദിവസവും മഞ്ഞള്‍ വെള്ളം അല്ലെങ്കില്‍ മഞ്ഞള്‍ പാല്‍ കഴിക്കുക.


6.ഇഞ്ചി


വിവിധതരം രോഗങ്ങളെ ചികിത്സിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ഫുഡാണ് ഇഞ്ചി. ഇന്‍ഫ്‌ളുവന്‍സ, ഫ്‌ളൂ, ജലദോഷം, ചുമ, കഫക്കെട്ട്, തൊണ്ടവേദന എന്നിവയ്ക്ക് ഫലപ്രദമാണ് ഇഞ്ചി. ഇതിന്റെ ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ തികച്ചും ഫലപ്രദമാണ്. ശരീരത്തില്‍ വൈറസിന്റെ വളര്‍ച്ചയെ തടയുന്ന ജിഞ്ചറോള്‍സ്, സിങ്കറോണ്‍ തുടങ്ങിയ സംയുക്തങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ചായ, ഇഞ്ചി വെള്ളം എന്നിവ തൊണ്ടയെ ശാന്തമാക്കുന്നു. മാത്രമല്ല, ഇത് ടെന്‍ഷന്‍ തലവേദന ഒഴിവാക്കാനും സഹായിക്കുന്നു.



7.ഒറിഗാനോ


അവിശ്വസനീയമായ ഔഷധ ഗുണങ്ങള്‍ അടങ്ങിയ, പുതിന കുടുംബത്തില്‍ പെട്ട ഒരു സസ്യമാണ് ഒറിഗാനോ. ഇതിലെ പ്ലാന്റ് സംയുക്തമായ കാര്‍വാക്രോളിന്റെ സാന്നിധ്യം ആന്റിവൈറല്‍ സ്വഭാവവിശേഷങ്ങള്‍ നല്‍കുകയും വൈറസുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. ശിശുക്കളിലും കുട്ടികളിലും വയറിളക്കത്തിന് കാരണമാകുന്ന റോട്ടവൈറസ്, ശ്വസന വൈറസ് എന്നിവയ്‌ക്കെതിരെ ഓറഗാനോ ഓയില്‍ ആന്റിവൈറല്‍ പ്രവര്‍ത്തനം കാണിക്കുന്നുവെന്ന് ഗവേഷണങ്ങളും വെളിപ്പെടുത്തുന്നു.


മഴക്കാല രോഗങ്ങളെ മറികടക്കാൻ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍! Foods You Must Eat To Stay Healthy In Monsoon!

മുകളിൽ പറഞ്ഞ ആന്റി വൈറല്‍ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ പണ്ടുമുതലേ, വൈറല്‍ അണുബാധ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നതിനുള്ള പരിഹാരമായി ഇത്തരം പ്രകൃതിദത്ത ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചുവരുന്നു.

 
 
 

Recent Posts

See All
വേദന സഹിച്ചിട്ടും അവസാനം സിസേറിയൻ; എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? Despite enduring the pain, a cesarean section is ultimately performed; why does this happen?

നമ്മുടെ നാട്ടിൽ മിക്ക ഗർഭിണികളും ഏറ്റവും കൂടുതൽ പേടിക്കുന്ന കാര്യമാണിത്. പ്രസവവേദന വന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് കഴിഞ്ഞിട്ട്, അവസാന നിമിഷം ഡോക്ടർ വന്ന് "സിസേറിയൻ വേണം" എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ആ

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page