top of page

ലോക കരൾ ദിനം:ശരീരത്തെ കാർന്നു തിന്നുന്ന കരള്‍ രോഗം എന്ന വില്ലനെക്കുറിച്ചറിയാം

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 3 min read


ലോക കരള്‍ ദിനമാണ് ഏപ്രില്‍ 19. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരള്‍. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം


1.ഹെപ്പറ്റൈറ്റിസ് (Hepatitis)-അണുബാധ മൂലമോ മരുന്നുകളോ മറ്റു വിഷ പദാര്ഥങ്ങളോ മൂലമോ കരളിനുണ്ടാകുന്ന വീക്കമാണ്(inflammation) ഹെപ്പറ്റൈറ്റിസ്. കരളിന്റെ പ്രവർത്തിയെ താൽകാലികമായി ബാധിക്കുന്നതൊഴിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ കുറവായ ഒരു രോഗമാണിത്. പക്ഷെ ചില വൈറസുകൾ കരളിൽ സ്ഥായിയായി നിൽക്കുകയും പിന്നീട് സിറോസിസ്, അർബുദം എന്നിവക്ക് കാരണമാകുകയും ചെയ്യാറുണ്ട്. പ്രധാനമായും 5 വൈറസുകൾ ആണ് ഈ അവസ്ഥ ഉണ്ടാക്കുന്നത്. ഹെപ്പറ്റൈറ്റിസ് A, E എന്നിവ അണുബാധിതമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയും, ഹെപ്പറ്റൈറ്റിസ് B, C, D എന്നിവ അണുബാധിതമായ ശരീര ദ്രവങ്ങളിലൂടെയും രക്തത്തിലൂടെയുമാണ് പകരുന്നത്.


2.മദ്യപാന സംബന്ധമായ കരൾ രോഗം (Alcoholic Liver Disease)-ലോകത്ത് ഏറ്റവും കൂടുതൽ കരൾ രോഗങ്ങൾക്ക്‌ കാരണം അനിയന്ത്രിതമായ മദ്യപാനമാണ്. മദ്യപാനം കരൾ കോശങ്ങളെ നശിപ്പിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി (fatty liver), ക്രമേണ സിറോസിസ്, കാൻസർ എന്നിവയിലേക്ക് വഴിനടത്തുകയും ചെയ്യുന്നു.


3.സിറോസിസ് (Liver Cirrhosis)-കരൾ സിറോസിസ് വന്ന മൂന്നിൽ ഒരു ഭാഗം രോഗികളും രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തവരാണ്. സിറോസിസ് കാരണം ഉണ്ടാകുന്ന മരണങ്ങൾ കൂടി വരികയാണ്. ഇന്ന് ലോകത്തു മരണകാരണങ്ങളിൽ 12 ആണ് സിറോസിസ്. ചിരസ്ഥായി കരൾ രോഗങ്ങൾ (chronic liver diseases) കാരണം കരൾ കോശങ്ങൾ നശിച്ചു, പകരം നാരു സംയുക്തകോശങ്ങളായി (fibrous tissue) കരൾ മാറുകയുമാണ് ചെയ്യുന്നത്. ഇതു മൂലം കരളിന്റെ എല്ലാ പ്രവർത്തങ്ങളും താറുമാറാകുകയും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് അതു നയിക്കുകയും ചെയ്യുന്നു.


4.കരൾ അർബുദം-ലോകത്തു ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദങ്ങളിൽ ആറാം സ്ഥാനത്താണ് കരൾ അർബുദം. പക്ഷെ ഏറ്റവും മാരകമായ പ്രഹര ശേഷിയുള്ള അര്ബുദങ്ങളിൽ രണ്ടാം സ്ഥാനവുമുണ്ട്. കരൾ കോശങ്ങളിൽ നിന്നു അർബുദങ്ങൾ ഉൽഭവിക്കാം (Primary Liver Cancer or Hepatoma) , കൂടാതെ മറ്റു കോശങ്ങളിൽ ഉൽഭവിച്ച് കരളിലേക്ക് പടരുകയും ചെയ്യാം (Metastatic Liver Cancer).


കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍


കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പല വിധത്തിലാണ് ശരീരത്തില്‍ പ്രകടമാവുക. ഇതിനെ പല വിധത്തില്‍ തിരിച്ചറിയാതെ പോവുന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണേണ്ടത് ആദ്യം ലക്ഷണങ്ങള്‍ മനസ്സിലാക്കിയാണ്. എന്തൊക്കെയാണ് കരള്‍ രോഗത്തിന്റെ പ്രകടമായി ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.


1.വിശപ്പില്ലായ്മ-പല കാരണങ്ങള്‍ കൊണ്ടും വിശപ്പില്ലായ്മ അനുഭവപ്പെടാവുന്നതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വിശപ്പില്ലായ്മ ഉണ്ടാകുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കരള്‍ രോഗങ്ങളുടെ തുടക്കത്തില്‍ വിശപ്പില്ലായ്മ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിശപ്പില്ലായ്മ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നതും.


2.ശരീരഭാരം കുറയുന്നത്-ശരീരഭാരം കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രമിക്കാതെ തന്നെ അമിതമായി ഭാരം കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കരള്‍ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം കുറയുന്നത്.


3.ചര്‍മ്മത്തിലെ ചൊറിച്ചില്‍-ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ചൊറിച്ചില്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആന്തരാവയവങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നുള്ളത്. കരള്‍ വീക്കമുണ്ടെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വളരെയധികം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്.



4.ചര്‍മ്മത്തിനും കണ്ണിനും മഞ്ഞനിറം-ചര്‍മ്മത്തിനും കണ്ണിനും മഞ്ഞനിറം വര്‍ദ്ധിക്കുന്നതും അല്‍പം ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് വേണ്ടി പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. മഞ്ഞപ്പിത്തം ഉള്ളവരില്‍, അത് കരളിനെ ബാധിക്കുന്ന തരത്തില്‍ എത്തിയാൽ ചര്‍മ്മത്തിലും കണ്ണിലും മഞ്ഞ നിറത്തിനുള്ള സാധ്യതയുണ്ട്.


5.അടിവയറ്റിലെ വേദന-അടിവയറ്റിലെ വേദനയാണ് കരള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണം. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.


6.കാല്‍പ്പാദത്തിലെ നീര്-കാല്‍പ്പാദത്തിലെ നീര് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവ ശ്രദ്ധിക്കാതെ വിട്ടാല്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കും. അനാവശ്യമായി ഇത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല.


7.പുരുഷന്‍മാരില്‍ സ്തനവലിപ്പം-പുരുഷന്‍മാരില്‍ സ്തനവലിപ്പം വര്‍ദ്ധിക്കുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.


കാരണങ്ങള്‍


ശരീരം വളരെയധികം കൊഴുപ്പ് ഉല്‍പാദിപ്പിക്കുമ്പോഴോ കൊഴുപ്പ് ഉപാപചയമാക്കാതിരിക്കുമ്പോഴോ ഫാറ്റി ലിവര്‍ വികസിക്കുന്നു. അധിക കൊഴുപ്പ് കരള്‍ കോശങ്ങളില്‍ സൂക്ഷിക്കുന്നു, അവിടെ അത് അടിഞ്ഞു കൂടുകയും കൊഴുപ്പ് കരള്‍ രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് പലതരം കാര്യങ്ങളാല്‍ സംഭവിക്കാം. ഉദാഹരണത്തിന്, അമിതമായി മദ്യപിക്കുന്നത്.


അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം, കൂടുതല്‍ അളവില്‍ കൊഴുപ്പ്, ശരീരത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുതല്‍, രക്തത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടുതല്‍, എന്നിവയൊക്കെ കരള്‍ രോഗ സാധ്യതക്കുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് കൂടാതെ പലവിധത്തില്‍ ബാധിക്കുന്ന അണുബാധ, ചില പ്രത്യേക മരുന്നുകള്‍ എന്നിവയെല്ലാം കരളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.


എങ്ങനെ കണ്ടെത്താം


കരൾ രോഗം നിര്‍ണ്ണയിക്കാന്‍, ഡോക്ടര്‍ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിക്കും. ഇത് കൂടാതെ ശാരീരിക പരിശോധന നടത്തും, മിക്ക കേസുകളിലും, രക്തപരിശോധനയില്‍ ഉയര്‍ന്ന കരള്‍ എന്‍സൈമുകള്‍ കാണിച്ചതിന് ശേഷം കരൾ രോഗം നിര്‍ണ്ണയിക്കപ്പെടുന്നു. ഉദാഹരണത്തിന്, കരള്‍ എന്‍സൈമുകള്‍ പരിശോധിക്കാന്‍ ഡോക്ടര്‍, അലനൈന്‍ അമിനോട്രാന്‍സ്‌ഫെറസ് ടെസ്റ്റും (എഎല്‍ടി) അസ്പാര്‍ട്ടേറ്റ് അമിനോട്രാന്‍സ്‌ഫെറസ് ടെസ്റ്റും (എഎസ്ടി) നടത്താന്‍ പറഞ്ഞേക്കാം. കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താവുന്നതാണ്. കരള്‍ വീക്കത്തിന്റെ ലക്ഷണമാണ് എലവേറ്റഡ് ലിവര്‍ എന്‍സൈമുകള്‍. കൊഴുപ്പ് കരള്‍ രോഗം കരള്‍ വീക്കം വരാനുള്ള ഒരു കാരണമാണ്, പക്ഷേ ഇത് മാത്രമല്ല. ഉയര്‍ന്ന കരള്‍ എന്‍സൈമുകള്‍ക്കായി നിങ്ങള്‍ പോസിറ്റീവ് ആണെന്ന് പരിശോധിക്കുകയാണെങ്കില്‍, വീക്കം കാരണം തിരിച്ചറിയാന്‍ ഡോക്ടര്‍ അധിക പരിശോധനകള്‍ നടത്തുന്നതിന് പറയുന്നു.


പ്രതിരോധ മാർഗങ്ങൾ


1.മദ്യപാനം ഉപേക്ഷിക്കുക.


2.ലഹരി പദാർത്ഥങ്ങളും പുകവലിയും ഉപേക്ഷിക്കുക.


3.സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപെടാതിരിക്കുക.


4.ശരീരത്തിൽ പച്ച കുത്തുന്നത് തികച്ചും വൃത്തിയുള്ളതും സുരക്ഷ ഉറപ്പുള്ളതുമായ സ്ഥലങ്ങളിൽ നിന്നു മാത്രം ചെയ്യുക.


5.വൈദ്യപരിശോധന നടത്താതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നുകൾ വാങ്ങി കഴിക്കാതിരിക്കുക.


6.റേസർ, റേസർ ബ്ലേഡ്, ടൂത്ത് ബ്രഷ് തുടങ്ങി അന്യരുടെ ശാരീരിക ദ്രവങ്ങളുമായോ രക്തവുമായോ കലരാൻ സാധ്യത ഉള്ളവ പങ്കുവെക്കാതിരിക്കുക.


7.ശരീര ഭാരം കൃത്യമായി നിലനിർത്തുക. (BMI 23 നു താഴെ).


8.ഹെപ്പറ്റൈറ്റിസ് A, B എന്നിവക്കുള്ള വാക്‌സിനേഷൻ ലഭ്യമാണ്. അവ ഉപയോഗപ്പെടുത്തുക.


മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ ആവശ്യമായ പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനും തയ്യാറാകണം. കാരണം

കൃത്യമായ പരിശോധനകളിലൂടെ മാത്രമേ കരള്‍ രോഗത്തെ തിരിച്ചറിയാന്‍ കഴിയൂ. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും.


➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..


ആൽഫ മെഡികെയർ : 9744568762

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India Private Limited. Alfa Medicare India Private Limited is a sister concern of Advanced Medical care, UAE. In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9744 568 762

© 2019 Alfa Medicare All Rights Reserved | Powered By Foxsio Tech

bottom of page