top of page

പ്രസവത്തിനു ശേഷം ഫിസിയോതെറാപ്പി ചെയ്യുന്നത് എന്തിന്! Why do physiotherapy after childbirth?

  • Writer: Alfa MediCare
    Alfa MediCare
  • Sep 27
  • 1 min read

പ്രസവത്തിനു ശേഷം ഫിസിയോതെറാപ്പി ചെയ്യുന്നത് എന്തിന്! Why do physiotherapy after childbirth?

പ്രസവം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്. പക്ഷേ അതിനൊപ്പം ശരീരത്തിനും മനസ്സിനും വലിയൊരു പരീക്ഷണവുമാണ്. ഗർഭകാലത്ത് ഒമ്പത് മാസം മുഴുവൻ ശരീരം വളരെയധികം മാറ്റങ്ങൾ കാണിക്കും – വയർ വളരും, ഭാരം കൂടും, ഉറക്കം കുറയും, പിന്നെ പ്രസവശേഷം ശരീരം പഴയ രൂപത്തിലേക്ക് മടങ്ങാൻ സമയം എടുക്കും. പല അമ്മമാർക്കും പ്രസവശേഷം പിൻവേദന, കാലിലെ വേദന, ശരീര ക്ഷീണം, ഉറക്കക്കുറവ്, മൂത്രനിയന്ത്രണ പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഈ ഘട്ടത്തിലാണ് ഫിസിയോതെറാപ്പി വലിയൊരു സഹായിയായി വരുന്നത്.

ഫിസിയോതെറാപ്പി എന്നത് ശരീരത്തിലെ പേശികൾക്കും അസ്ഥികൾക്കും പിന്തുണ നൽകുന്ന, വേദന കുറയ്ക്കുന്ന, ശരീര ചലനശേഷി മെച്ചപ്പെടുത്തുന്ന ഒരു ചികിത്സാരീതിയാണ്. പ്രസവശേഷം ഇത് അമ്മമാർക്ക് ശരീരശക്തിയും ആത്മവിശ്വാസവും തിരികെ ലഭിക്കാൻ സഹായിക്കുന്നു. പലരും കരുതുന്നത് പ്രസവശേഷം വിശ്രമം മതിയെന്ന്. പക്ഷേ വിശ്രമം മാത്രം പോര, ശരിയായ രീതിയിൽ ശരീരം പ്രവർത്തനം തുടങ്ങേണ്ടതും അതിനായി ചെറിയ ചെറിയ വ്യായാമങ്ങൾ ആരംഭിക്കേണ്ടതും ഉണ്ട്.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


സാധാരണയായി പ്രസവശേഷം ആദ്യ ദിവസങ്ങളിൽ തന്നെ ഡോക്ടറുടെ അനുമതിയോടെ ചെറിയ വ്യായാമങ്ങൾ തുടങ്ങാം. പ്രസവം സാധാരണ വഴിയാണ് നടന്നതെങ്കിൽ, 3 മുതൽ 5 ദിവസത്തിനുള്ളിൽ ലളിതമായ വ്യായാമങ്ങൾ ചെയ്യാം. സിസേറിയൻ ആയാൽ, മുറിവ് മുറുകുന്നത് വരെ കാത്തിരിക്കണം. ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ മാർഗ്ഗനിർദ്ദേശം തേടുന്നത് ഏറ്റവും നല്ലതാണ്, കാരണം ഓരോ അമ്മയുടെയും ശരീരാവസ്ഥ വ്യത്യസ്തമാണ്.

പ്രസവശേഷം വേണ്ട പ്രധാനമായ വ്യായാമങ്ങളിൽ ശ്വസന വ്യായാമം, വയർ പേശികൾ എന്നിവ മുറുക്കുന്ന വ്യായാമങ്ങൾ, കൈയും കാലും നീട്ടി ചെയ്യുന്ന ലളിതമായ ചലനങ്ങൾ, പുറം വേദന കുറയ്ക്കാൻ സഹായിക്കുന്ന ചെറിയ വ്യായാമങ്ങൾ ഏണിവ ഇവയിൽ ഉൾപ്പെടും. ഈ വ്യായാമങ്ങൾ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിച്ച് പേശികളുടെ ക്ഷീണം കുറയ്ക്കും. കൂടാതെ, വയർ തളർന്നുപോകുന്നത് കുറയ്ക്കാനും ശരീരത്തിന് പഴയ ആകൃതി തിരികെ ലഭിക്കാനും സഹായിക്കും.

വ്യായാമം ചെയ്യുമ്പോൾ വേദനയുണ്ടാകുന്ന രീതിയിൽ ഒന്നും ചെയ്യരുത്. ശരീരത്തിന് യോജിക്കുന്ന രീതിയിൽ, പതുക്കെ തുടങ്ങി അളവായി കൂട്ടിക്കൊണ്ടുപോകുന്നതാണ് ഉചിതം. പ്രസവശേഷം അമ്മമാർ ശരീരത്തിൽ മാത്രമല്ല, മനസ്സിലും ക്ഷീണിതരായിരിക്കും. ഫിസിയോതെറാപ്പി ചെയ്യുമ്പോൾ ശരീരം സജീവമാകുന്നതിനൊപ്പം മനസ്സിനും ഒരു ഉണർവ് ലഭിക്കും. അതിനാൽ ഇത് ശരീരസുഖത്തിനൊപ്പം മാനസികമായ ഉല്ലാസത്തിനും  സഹായകമാണ്.

നല്ല ഉറക്കം, പോഷക സമൃദ്ധമായ ഭക്ഷണം, ധാരാളം വെള്ളം കുടിക്കൽ എന്നിവയും പ്രസവശേഷം അത്ര തന്നെ പ്രധാനമാണ്. പാൽ ഉൽപ്പാദനം മെച്ചപ്പെടുത്താനും ശരീരത്തിന് ശക്തി നൽകാനും ഇവ അനിവാര്യമാണ്. ഒരമ്മ തന്റെ ആരോഗ്യത്തെ മുൻനിർത്തി ശ്രദ്ധിക്കുമ്പോഴാണ് കുഞ്ഞിനെയും നന്നായി പരിപാലിക്കാൻ കഴിയുന്നത്.

സ്വന്തം ശരീരത്തെ വേഗത്തിൽ തിരികെ കൊണ്ടുവരാൻ കുറച്ച് സമയം മാറ്റിവെക്കുന്നത് തന്നെ ഏറ്റവും അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും നല്ല കാര്യമാണ്.

പ്രസവശേഷമുള്ള ഫിസിയോതെറാപ്പി അമ്മമാരുടെ ശരീരത്തിനും മനസ്സിനും പുതിയൊരു ഊർജ്ജം നൽകും. വേദനയും ക്ഷീണവും കുറച്ച് ശരീരത്തിന്റെ ബലം തിരികെ ലഭിക്കാനും  ആത്മവിശ്വാസം കൂട്ടാനും ഫിസിയോതെറാപ്പി വലിയ ആശ്വാസമാണ്. ഒരു അമ്മയുടെ ആരോഗ്യമാണ് മുഴുവൻ കുടുംബത്തിന്റെ സന്തോഷത്തിന്‍റെ അടിസ്ഥാനം — അതിനാൽ പ്രസവശേഷം ശരീരശ്രദ്ധ അവഗണിക്കരുത്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page