സമ്മർദ്ദവും ഗർഭധാരണവും: നിങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന ബന്ധം! Stress and Pregnancy: The Most Important Relationship You Need to Pay Attention To!
- Alfa MediCare
- 15 hours ago
- 1 min read

"രണ്ടുപേർക്കും ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല, ഗർഭ ധാരണം വൈകുന്നു എന്താണ് കാരണങ്ങൾ?"ഇത് ഇന്ന് ഒരുപാട് ദമ്പതികൾ പറയുന്ന ഒരു നിരാശാജനകമായ വാചകമാണ് ഇത്. ക്ലിനിക്കിലേക്കുള്ള പല യാത്രകളുടെയും തുടക്കം ഈ ചോദ്യം തന്നെയാണ്. ശാരീരികാരോഗ്യത്തിലെ ഒരു പ്രശ്‌നവുമില്ല, ടെസ്റ്റുകൾ എല്ലാം നോർമൽ… എന്നാൽ ഗർഭം ഉണ്ടാവുന്നില്ല. എന്തുകൊണ്ടാണ്?
സമ്മർദ്ദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?
നമ്മുടെ ശരീരം മാത്രമല്ല, ഗർഭധാരണപ്രക്രിയയും മനസ്സുമായി അതീവ ബന്ധപ്പെട്ടു നിൽക്കുന്നു. ജൈവശാസ്ത്രപരമായി പറയുകയാണെങ്കിൽ, സമ്മർദ്ദം കോർത്തിസോൾ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. അതോടെ സ്ത്രീകളിൽ:
അണ്ഡോല്പാദനം ക്രമം തകരാറാലാക്കുന്നു
ഗർഭധാരണത്തിന് അനിവാര്യമായ ഹോർമോണുകൾ കുറയുന്നു
മാസ മുറ സമയം മാറി പോകുന്നു.
പുരുഷന്മാരിൽ:
സ്പെർമിന്റെ കൗണ്ട് കുറയും
ക്വാളിറ്റി – മൊബിലിറ്റി, ആക്റ്റിവിറ്റി എന്നിവയിൽ കുറവ് വരും
ഈ എല്ലാ മാറ്റങ്ങളും കൂടി ഗർഭധാരണശേഷി കുറയാൻ കാരണമാകുന്നു — പലർക്കും ഇതറിയില്ല. പ്രശ്നങ്ങളില്ലാതെ.. പ്രശ്നമില്ലാതെ അവർ പ്രയാസങ്ങളെ ഉള്ളിൽ ഒതുക്കുന്നു.

മനസ്സ് ശരിയാക്കാതെ ഗർഭം പ്രതീക്ഷിക്കരുത്
നമ്മളിൽ പലരും ഗർഭധാരണത്തെ ഒരു "ടാസ്ക്" ആയി കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോ മാസവും കണക്കുകൂട്ടി, ദിവസങ്ങൾ നോക്കി, ഫലങ്ങൾ കാത്തിരിക്കുന്ന ഒരു മാനസിക സമ്മർദ്ദം. ഈ മാനസിക സ്ഥിതിയിലാണോ ഗർഭം സാധ്യമാവുക!
സ്നേഹത്തിലും ആശ്വാസത്തിലും മനസ്സായിരിക്കുമ്പോഴാണ് ഗർഭധാരണത്തിന് ശാരീരികവും ഹോർമോണലുമായ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുന്നത്.
നിങ്ങൾകായ് ചില ടിപ്പുകൾ
യോഗ, ധ്യാനം, പ്രാണായാമം എന്നിവ നമ്മുടെ ഹോർമോൺ ലെവലുകൾ നിയന്ത്രിതമാക്കുന്നു.
സമ്മർദ്ദം ഷെയർ ചെയ്യുന്നത് തനിച്ചല്ല എന്നൊരു ആശ്വാസം നൽകും.
ശരീരപരിശോധനയ്ക്ക് പുറമേ, മാനസികാരോഗ്യത്തിനുള്ള പിന്തുണയും നേടുക.
Google search replace ചെയ്യരുത് – പകരം വിശ്വസ്തമായ ഉപദേശങ്ങൾ തേടുക.
ഗർഭ ധാരണം വരാതെ പോകുന്നത് ഒരു പരാജയമല്ല. പല വഴികളിലൂടെ അതിലേക്കുള്ള യാത്ര സാധ്യമാണ് – ആ വഴികൾ തുറന്ന മനസ്സോടെ കണ്ട് തുടങ്ങുക.
ഗർഭധാരണ ഒരു ശാസ്ത്രം മാത്രമല്ല – അത് മനസ്സിന്റെ കാര്യവും ആണ്. സമ്മർദ്ദം ഓരോ കോശത്തെയും ബാധിക്കുന്നു എന്നത് ശാസ്ത്രീയ സത്യമാണ്. അതിനാൽ, ഗർഭം ഉണ്ടാകട്ടെ എന്ന് ആശംസിക്കുമ്പോൾ ആദ്യം മനസ്സിന് ആവശ്യമായ ഇഷ്ടം, വിശ്വാസം, സമാധാനം എന്നിവ നില നിർത്തുക .
❗ Disclaimer: ഈ ബ്ലോഗ് മെഡിക്കൽ ഉപദേശത്തിന് പകരമല്ല. ആരോഗ്യപരമായ പ്രശ്‌നങ്ങൾക്ക് യോഗ്യമായ ഡോക്ടറുടെ മാർഗനിർദ്ദേശം തേടുക.
Comments