top of page

ഒമിക്രോണ്‍:കോവിഡ് വാക്‌സിനുകള്‍ എത്രത്തോളം ഫലം ചെയ്യും?

  • Writer: Alfa MediCare
    Alfa MediCare
  • Jan 20, 2022
  • 2 min read


നീണ്ട ലോക്ക്ഡൗണിനും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കും ശേഷം ലോകം മുഴുവന്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍, മാരകമായ കോവിഡ് വൈറസ് വീണ്ടും ഒരു പുതിയ വകഭേദമായ ഒമിക്രോണുമായി തിരിച്ചെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി ഉടന്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് പുതിയ വകഭേദം ഇതിനകം തെളിയിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ പുതിയ വേരിയന്റ്, ലോകമെമ്പാടും ക്രമാനുഗതമായി നുഴഞ്ഞു കയറുകയും, ലോകം മുഴുവന്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.



കൊറോണ വൈറസിന്റെ പുതിയ വകഭേദം അല്‍പം സൗമ്യവും അതേസമയം വ്യാപനശേഷിയുള്ളതുമാണ്. കൂടാതെ കോവിഡിന്റെ മറ്റ് മുന്‍കാല വകഭേദങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തവുമാണ്. ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഭാഗികമായോ പൂര്‍ണ്ണമായോ വാക്‌സിനേഷന്‍ എടുത്തിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റ് നാശം വിതയ്ക്കുന്നത്. കഠിനമായ അണുബാധകള്‍ ചെറുക്കാന്‍ കോവിഡ് വാക്സിനുകള്‍ സഹായിക്കും. മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിക്കുന്നതിനും മരണത്തിനുമുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകളില്‍ ഒമിക്‌റോണിന്റെ ലക്ഷണങ്ങള്‍ ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങള്‍ പോലെയാണ് ഉണ്ടാകുന്നത്.


പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികള്‍ക്ക് വൈറസ് പിടിപെടാനും ശാരീരിക ക്ഷമത കണക്കിലെടുത്ത് കഠിനമായ അസുഖം വരാനും സാധ്യതയുണ്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം, നിലവിലെ വാക്‌സിനുകള്‍ ഗുരുതരമായ അസുഖങ്ങള്‍, ആശുപത്രി വാസങ്ങള്‍, ഒമിക്രോണ്‍ വേരിയന്റ് അണുബാധ മൂലമുള്ള മരണങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകളിലും കഠിനമായ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമൈക്രോണിന് വാക്‌സിന്‍ പ്രതിരോധശേഷിയില്‍ നിന്ന് രക്ഷപ്പെടാനുള്ള കഴിവുണ്ടെന്ന് സമീപകാല കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. സ്‌പൈക്ക് പ്രോട്ടീനില്‍ ഇതിന് 30-ലധികം മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍, പ്രതിരോധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കാന്‍ ഇതിന് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.


അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍, ലോകാരോഗ്യ സംഘടന പറയുന്നത്, നിലവിലെ കോവിഡ് വാക്‌സിനുകള്‍ ഒമിക്രോണിനും കൊറോണ വൈറസിന്റെ ഭാവി വകഭേദങ്ങള്‍ക്കും എതിരായി ഫലപ്രദമാണെന്ന് ഉറപ്പാക്കാന്‍ അവ പുനര്‍ നിര്‍മ്മിക്കേണ്ടതായി വരാമെന്നാണ്. രണ്ട് വാക്സിന്‍ ഡോസുകളാല്‍ പ്രേരിപ്പിച്ച ചില ആന്റിബോഡികളെ ഒമിക്രോണ്‍ വകഭേദം മറികടക്കുന്നുവെന്നും അതിനാല്‍ നിലവിലുള്ള വാക്സിനുകള്‍ അതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും ഇത് നിര്‍ദ്ദേശിക്കുന്നു.


ലഭ്യമായ കോവിഡ് വാക്സിനുകള്‍ വൈറസിനെതിരെ ഒരു നിശ്ചിത തലത്തിലുള്ള സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും, ഭാഗികമായും പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത വ്യക്തികളില്‍ ബ്രേക്ക്ത്രൂ അണുബാധകള്‍ ഉണ്ടാകാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളിലൊന്ന് സ്വീകരിച്ച ഒരാള്‍ക്ക് വൈറസ് ബാധയുണ്ടാകുമ്പോള്‍ ബ്രേക് ത്രൂ അണുബാധ സംഭവിക്കുന്നു. അവര്‍ ഒന്നുകില്‍ രോഗ ലക്ഷണമില്ലാതെ തുടരുന്നു അല്ലെങ്കില്‍ മിതമായ ലക്ഷണങ്ങള്‍ വികസിപ്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ രോഗങ്ങളും ഉണ്ടാകാം. ഇത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനും വളരെ അപൂര്‍വമായ സാഹചര്യങ്ങളില്‍ മരണത്തിനും ഇടയാക്കും. ഇന്ത്യയിലെ രണ്ടാം തരംഗത്തില്‍, വാക്‌സിനേഷന്‍ എടുത്തവരും അല്ലാത്തവരുമായ ധാരാളം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. എന്നിരുന്നാലും, ഗുരുതരമായ രോഗബാധിതരായ രോഗികളില്‍ ഉയര്‍ന്ന ശതമാനം വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.


ഒമിക്രോണിന് മുമ്പ് നിലവിലുണ്ടായിരുന്ന വകഭേദങ്ങളേക്കാള്‍, പ്രത്യേകിച്ച് ഡെല്‍റ്റയെ അപേക്ഷിച്ച് രോഗബാധ താരതമ്യേന സൗമ്യമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. രോഗബാധിതരായ മിക്ക ആളുകളും ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ വികസിക്കുകയും സ്വയം സുഖം പ്രാപിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ആളാണെങ്കില്‍, തൊണ്ടയിലെ പോറലിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തൊണ്ടവേദന കൂടാതെ, ക്ഷീണം, പനി, ശരീരവേദന, രാത്രി വിയര്‍പ്പ്, തുമ്മല്‍, മൂക്കൊലിപ്പ്, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും ഒമിക്റോണിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി, ഒമിക്രോണിന് ഗന്ധവും രുചിയും നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്.


മേല്‍പ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുള്ള ആളുകള്‍, സ്വയം പരിശോധന നടത്തുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതാകുന്നതു വരെ ക്വാറന്റൈന്‍ ചെയ്യുകയും ചെയ്യുക. സി.ഡി.സി അടുത്തിടെ അതിന്റെ ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിക്കുകയും കോവിഡ് ഉള്ളവരെ 5 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആളുകളെ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് വേണ്ടി രോഗി, മറ്റുള്ളവര്‍ക്ക് ചുറ്റും വരുമ്പോള്‍ നിർബന്ധമായും 5 ദിവസം മാസ്‌ക് ധരിക്കുക.


പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന ഈ സമയത്ത്, കോവിഡ് വാക്സിനുകള്‍ ശരിക്കും ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. വാക്‌സിനെടുത്താലും അസുഖം വരാം, എങ്കിലും കാഠിന്യം കുറവായിരിക്കും.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page