top of page

ആസ്തമ കുഞ്ഞുങ്ങളിൽ രാത്രി ശക്തമാകുന്നു; എങ്ങനെ കൈകാര്യം ചെയ്യാം? How to deal with night asthma related issues in children?

  • Writer: Alfa MediCare
    Alfa MediCare
  • Dec 19, 2024
  • 1 min read

Updated: Dec 20, 2024



ആസ്തമ കുഞ്ഞുങ്ങളിൽ രാത്രി  കൂടുന്നതിനെ  എങ്ങനെ കൈകാര്യം ചെയ്യാം? How to deal with night asthma related issues in children?

ആസ്തമ (Asthma) ഒരു ദീർഘകാല ശ്വസനരോഗമാണ്, ശ്വാസന വഴികളിൽ വീക്കം അനുഭവപ്പെടുന്നത് കൊണ്ടാണ് ശ്വാസതടസ്സം ഉണ്ടാകുന്നത്. പ്രത്യേകിച്ച് രാത്രിയിൽ കുഞ്ഞുങ്ങളിൽ നെഞ്ചുലച്ചു കൊണ്ടുള്ള ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ    കൂടുതൽ കടുത്താൽ, അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ ബ്ലോഗിൽ ആസ്തമയെക്കുറിച്ച് മാത്രമല്ല, കുട്ടികളിൽ ഇത് എങ്ങനെ തിരിച്ചറിയാം, എങ്ങനെ കൈകാര്യം ചെയ്യാം, ആസ്ത്മ കുറയാൻ നല്ല രീതികൾ എന്തൊക്കെയാണെന്നും ഉൾക്കൊള്ളിച്ചിരിക്കുന്നു. ആസ്ത്മയുള്ള കുഞ്ഞുങ്ങളുടെ രാത്രി ഉറക്കം ആരോഗ്യകരമാക്കാനും ഈ ലേഖനം ഒരു ഉപകാരപ്രദമായിരിക്കും .


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

രാത്രി ആസ്തമ കൂടുന്നതാണ് ‘നോക്ക്റ്റേണൽ’ ആസ്തമ. എന്തുകൊണ്ട് ആസ്തമ രാത്രിയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു? തണുത്ത  വായുവിൽ അടങ്ങിയ പൊടി, പുക എന്നിവ രോഗം കൂടുതൽ വഷളാക്കും. ഉറക്കത്തിനിടയിലുള്ള ശരീരത്തിന്റെ നാചുറൽ സ്റ്റിറോയിഡ് ഉൽപാദനം കുറയുന്നതാണ് മറ്റൊരു കാരണം. പൊടി, മെത്തയിലെ മൈറ്റുകൾ തുടങ്ങിയ അലർജികൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ആഴ്ച്ചയിൽ രണ്ടു  പ്രാവശ്യമെങ്കിലും പുതപ്പും മെത്തയും വൃത്തിയാക്കുക. കിടക്കുന്ന മുറിയിലെ വായു ശുദ്ധമായിരിക്കണം. അലർജികൾ ഒഴിവാക്കാൻ എയർ പ്യുറിഫയർ ഉപയോഗിക്കാം. ആസ്തമ ഉള്ള കുട്ടികളിൽ മൃഗങ്ങളുടെ രോമങ്ങൾ കിടക്കമുറിയിൽ നിന്ന് ഒഴിവാക്കുന്നതാണ് സുരക്ഷിതം. തല ഉയർത്തിയ നിലയിൽ ഉറങ്ങുന്നത്  ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കുന്നു. ശ്വാസം എടുക്കുന്നത് സുഗകരവുമാക്കുന്നു.

ആസ്തമ ഉള്ള കുഞ്ഞുങ്ങളുടെ ശ്വസനം നിയന്ത്രണത്തിലാക്കാൻ പീഡിയാട്രിഷ്യനെ സമീപിക്കുക. അലർജി ശ്വാസം മുട്ടൽ തുടങ്ങിയ അസുഖങ്ങൾ ഉറക്കമില്ലായ്മക്ക് കാരണമാകും. ഉറക്കമില്ലായ്മ മറ്റ് പല ശാരീരിക മാനസിക പ്രയാസങ്ങൾക്കും കാരണമാകും. ആസ്തമ ഉണ്ടാകാനിടയുള്ള സാഹജര്യങ്ങൾ ഒഴിവാക്കുന്നത്  ജീവിത ഗുണമേൻമ ഉയർത്തുന്നതിനു  കാരണമാകും.


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page