top of page

ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന കരിഞ്ചീരകം അഥവാ ബ്ലാക് സീഡ്‌സ്

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 3 min read

Updated: Oct 7, 2023


ree

ചെറിയ വസ്തുക്കള്‍ ചിലപ്പോള്‍ നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതാകില്ല. നാം പോലും വിചാരിക്കാത്ത ഗുണങ്ങള്‍ പലതിലും അടങ്ങിയിരിയ്ക്കും. പലപ്പോഴും നമുക്ക് ഇവയുടെ ഗുണങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകില്ല. ഇതായിരിയ്ക്കും ഇവയുടെ ഉപയോഗം കുറയ്ക്കാനുള്ള കാരണവും. ജീരകം പോലെയുളളവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ ബോധ്യമുള്ളവരാണ്. എന്നാല്‍ കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ്. കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇത് കലോഞ്ചിയെന്നും ബ്ലാക് സീഡുകള്‍ എന്നുമെല്ലാം അറിയപ്പെടുന്നു. വളരെ കുറവ് ഭക്ഷണ വസ്തുക്കളിലേ നാം ഇവ ഉപയോഗിയ്ക്കുന്നുമുളളൂ. എന്നാല്‍ ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കരിഞ്ചീരകം. മരണത്തിനൊഴികെ മറ്റെല്ലാറ്റിനും മരുന്നെന്ന രീതിയില്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ഇതെക്കുറിച്ചു പറയുന്നു. നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം, ഇതിന്റെ ഓയില്‍ ഉപയോഗിയ്ക്കാം. ഇതല്ലെങ്കില്‍ ഇതിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. കരിഞ്ചീരകത്തിന്റെ മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


1.പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി


ree


പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്. ഒരു കപ്പു കട്ടന്‍ ചായയില്‍ 2,5 മില്ലി കരിഞ്ചീരക തൈലം കലക്കി രണ്ടു നേരം കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിന്റെ ഓയില്‍ പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. ഇത് ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെളളത്തില്‍ കലക്കി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്ന് പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ടൈപ്പ് -2 പ്രമേഹരോഗികൾക്ക് ഈ എണ്ണ പലവിധത്തിൽ ഗുണം ചെയ്യും. ടൈപ്പ് -2 പ്രമേഹരോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ കരിംജീരകത്തിൽ ഉണ്ട്. പ്രമേഹരോഗികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. പോളി, മോണോ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിലൂടെ കരിംജീരകം ഈ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.


2.പൈല്‍സ്, മലബന്ധം എന്നിവയ്ക്ക് പ്രതിവിധി


പൈല്‍സ്, മലബന്ധം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് കരിഞ്ചീരകം. 2.5 മില്ലി കരിഞ്ചീരക തൈലം, ഒരു കപ്പു കട്ടന്‍ ചായയില്‍ ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിയ്ക്കാം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്. വാതം, സന്ധിവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് കരിഞ്ചീരകം. ഒരു സ്പൂണ്‍ വിനാഗിരി, 2.5 മില്ലി കരിഞ്ചീരക തൈലം എന്നിവ കലര്‍ത്തി രാവിലെ പ്രാതലിന് മുന്‍പും രാത്രി ഭക്ഷണ ശേഷവും കഴിയ്ക്കുന്നതു നല്ലതാണ്. ബിപി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കരിഞ്ചീരകം ഏറെ നല്ലതാണ്. ഇതു പോലെ തന്നെ വാതത്തിനുള്ള നല്ലൊരു മരുന്നാണ്. ആസ്തമ പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ്.


3.ചര്‍മ സൗന്ദര്യത്തിന്


ചര്‍മ സൗന്ദര്യത്തിനും, ചര്‍മ സംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ് കരിഞ്ചീരകം. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. ചര്‍മത്തിലെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും, കുരുവിനുമെല്ലാം ഉത്തമമായ പരിഹാരമാണിത്. മുഖത്തിന് മൃദുത്വവും തുടിപ്പുമെല്ലാം നല്‍കുന്ന കരിഞ്ചീരക എണ്ണ ചൂടുകുരു പോലെയുളള പ്രശ്‌നങ്ങള്‍ക്കു നല്ലതാണ്.സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതു തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ചര്‍മത്തിലെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും കുരുവിനുമെല്ലാം ഉത്തമമായ പരിഹാരമാണിത്.കരിഞ്ചീരക എണ്ണ മുടിയില്‍ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ, ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്നു.


4.ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നു


ree


ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഇത്. രാവിലെ വെറും വയറ്റില്‍ തേനും കരിഞ്ചീരക ഓയിലും തുല്യ അളവില്‍ കലര്‍ത്തി ഒരു ടീസ്പൂണ്‍ കഴിയ്ക്കാം. ശരീരത്തിന് രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി നല്‍കാന്‍ തേനും കരിഞ്ചീരക ഓയിലും ചേര്‍ന്നുള്ള ഈ കോമ്പോ ഏറെ നല്ലതാണ്. തേനിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.


5.സ്ത്രീ രോഗങ്ങൾക്


സ്ത്രീകളിലെ വെള്ളപോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ലൈംഗിക ശേഷിയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാ ജ്യൂസിലോ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. വൃഷണത്തിലുണ്ടാകുന്ന നീര്‍വീക്കം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. കരിഞ്ചീരക തൈലം ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. പുതിനയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കരിഞ്ചീരക തൈലം കലര്‍ത്തി രാവിലെയും വൈകീട്ടും കുടിയ്ക്കാം. ഇത് മൂന്നാഴ്ച അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.


6.ബ്രെയിന്‍ നല്ലത്


ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും 1 സ്പൂണ്‍ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നതു കൊണ്ടു തന്നെ അപസ്മാരം തടയാനുള്ള ഏറ്റവും നല്ല വഴിയാണിത്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍ കരിംജീരകത്തിന്‍റെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി.


7.വയറിന്റെ ആരോഗ്യത്തിന്


വയറിന്റെ ആരോഗ്യത്തിനും ഈ ചെറുവിത്ത് ഏറെ ഗുണകരമാണ്. ഗ്യാസ്, അസിഡിറ്റി, വയര്‍ വീര്‍ത്തു വരിക, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. സ്‌കിന്‍ ക്യാന്‍സറുകള്‍ക്കു വരെ ഇത് ഉപകാരപ്രദമാണ്. ഇത് ആന്റി ക്യാന്‍സര്‍ ഗുണങ്ങളുള്ള ഒന്നാണ്. ട്യൂമറുകളെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്. 5 മില്ലി കരിഞ്ചീരക തൈലം തേനില്‍ കലര്‍ത്തി കുടിയ്ക്കാം. ഇല്ലെങ്കില്‍ ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.


പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കരിഞ്ചീരകം പല രീതിയിലും ഉപയോഗിയ്ക്കാം. അത്കൊണ്ട് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ടും നല്ലതാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page