top of page

താടിയിൽ വളരുന്ന രോമങ്ങൾ: നമ്മുടെ ശരീരം പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ!Hair growing in the chin: What our body is trying to tell!

  • Writer: Alfa MediCare
    Alfa MediCare
  • Aug 26, 2025
  • 1 min read
താടിയിൽ വളരുന്ന രോമങ്ങൾ: നമ്മുടെ ശരീരം പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ!Hair growing in the chin: What our body is trying to tell!

മുഖത്ത്, പ്രത്യേകിച്ച് ചുണ്ടിന് കീഴിലോ താടിയെല്ലിന്റെ ഭാഗത്തോ കുറച്ച് രോമങ്ങൾ കാണുന്നത് പല സ്ത്രീകൾക്കും ആശങ്കയോ അതിശയമോ ഉണ്ടാക്കുന്ന കാര്യമാണ്. സാധാരണയായി പലരും അത് പിഴുതുകളയുകയോ വാക്സ് ചെയ്യുകയോ ചെയ്ത് വിഷയം അവിടെത്തന്നെ അവസാനിപ്പിക്കും. പക്ഷേ ചിലപ്പോൾ ഇവ നമ്മുടെ ശരീരം നൽകുന്ന ഒരു ആരോഗ്യസൂചന ആകാം. എല്ലായ്പ്പോഴും ഇത് ഗുരുതര കാര്യമല്ലെങ്കിലും, കാരണം മനസ്സിലാക്കുന്നത് ആരോഗ്യം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.


സ്ത്രീകളുടെ ശരീരത്തിൽ പ്രധാനമായും ഈസ്റ്റ്രജൻ (Estrogen) ഹോർമോൺ ഉണ്ടെങ്കിലും, ചെറിയ തോതിൽ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ (Testosterone) ഉം സജീവമാണ്. ചിലപ്പോൾ ഈ ഹോർമോണുകളുടെ സന്തുലിതാവസ്ഥ മാറുമ്പോൾ മുഖത്ത് പ്രത്യേകിച്ച് ചുണ്ടിന് സമീപം രോമവളർച്ച കൂടുതലായി തോന്നാം. കൗമാരപ്രായം, ഗർഭകാലം, ആർത്തവ വിരാമം തുടങ്ങിയ ഘട്ടങ്ങളിൽ ഇത് സാധാരണമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)

സ്ത്രീകളിൽ താടി രോമങ്ങൾ  കൂടുന്നതോടൊപ്പം ആർത്തവ ക്രമക്കേടുകൾ, അമിതഭാരം, മുഖക്കുരു മുതലായ പ്രശ്നങ്ങളും ഉണ്ടെങ്കിൽ, അത് PCOS-ന്റെ ലക്ഷണമാകാം. സ്ത്രീകളിൽ സാധാരണയായി കാണുന്ന ഈ അവസ്ഥയിൽ ശരീരം അധികം പുരുഷഹോർമോൺ ഉൽപാദിപ്പിക്കും. മെഡിക്കൽ പരിശോധനയിലൂടെ ഇത് മനസ്സിലാക്കാനും ചികിത്സയിലൂടെ നിയന്ത്രിക്കാനും സാധിക്കും.


ജനിതക കാരണങ്ങൾ

ചിലപ്പോൾ താടി രോമ വളർച്ച  കുടുംബപാരമ്പര്യത്തിന്റെ ഭാഗമായിരിക്കും. അമ്മയോ മുത്തശ്ശിയോ മറ്റുസ്ത്രീകൾക്കും ഇതുപോലെ രോമവളർച്ച ഉണ്ടായിരുന്നെങ്കിൽ, അത് സ്വാഭാവികമായ ഒരു ജനിതക സവിശേഷത മാത്രമായിരിക്കും.


ആർത്തവ വിരാമം 

സ്ത്രീകൾക്ക് പ്രായം കൂടുന്നതിനനുസരിച്ച്, പ്രത്യേകിച്ച് ആർത്തവ വിരാമത്തിനു ശേഷം, ശരീരത്തിലെ ഈസ്റ്റ്രജൻ കുറയുകയും ടെസ്റ്റോസ്റ്റിറോൺ താരതമ്യേന അധികമാകുകയും ചെയ്യും. ഇതിന്റെ ഫലമായി ചുണ്ടിന് സമീപവും മുകളിലത്തെ അധരത്തിനും രോമവളർച്ച വ്യക്തമായിത്തോന്നാം.


മാനസിക സമ്മർദ്ദവും ജീവിതശൈലിയും

നീണ്ടുനിൽക്കുന്ന സമ്മർദ്ദം ശരീരത്തിലെ ഹോർമോൺ നിയന്ത്രണം തെറ്റിക്കാം. സമ്മർദ്ദം മൂലം ഉണ്ടാകുന്ന കോർട്ടിസോൾ (Cortisol) ഹോർമോൺ മറ്റുഹോർമോണുകളെ ബാധിക്കുകയും അതിലൂടെ രോമവളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും. ഉറക്കം കുറവ്, തെറ്റായ ഭക്ഷണശീലങ്ങൾ എന്നിവയും ഇതിന് കാരണമായേക്കാം.


മരുന്നുകളും മറ്റു ആരോഗ്യപ്രശ്നങ്ങളും

സ്റ്റിറോയിഡ് പോലുള്ള ചില മരുന്നുകൾ അല്ലെങ്കിൽ ഹോർമോൺ ചികിൽസകൾ രോമവളർച്ചയ്ക്ക് കാരണമാകാം. അപൂർവ്വമായി, ചില എൻഡോക്രൈൻ രോഗങ്ങളുടെ സൂചനയുമാകാം. അതിനാൽ, ഹെയർ ഗ്രോത്ത് പെട്ടെന്ന് കൂടുകയോ, മറ്റ് അസാധാരണ ലക്ഷണങ്ങൾ കൂടെയുണ്ടാകുകയോ ചെയ്താൽ, ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ഡോക്ടറെ സമീപിക്കേണ്ട സാഹചര്യം

  • മുഖത്തും ശരീരത്തും അതിവേഗം രോമം കൂടുന്നത്

  • ആർത്തവ ക്രമക്കേട്

  • അമിത മുഖക്കുരു

  • ഭാരകൂടുതൽ അല്ലെങ്കിൽ ക്ഷീണം

ഇവ പോലുള്ള ലക്ഷണങ്ങൾ കൂടെ ഉണ്ടെങ്കിൽ, മെഡിക്കൽ പരിശോധനകൾ നടത്തി കാരണങ്ങൾ കണ്ടെത്തുന്നത് നല്ലതാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page