top of page

മഴകാലത്ത് ചർമ്മത്തിൽ  എണ്ണ മയം കൂടി തിളക്കം മങ്ങിയോ? ഇതാ 7 ഈസി ടിപ്പുകൾ... Does your skin become oily and dull during the rainy season? Here are 7 easy tips...

  • Writer: Alfa MediCare
    Alfa MediCare
  • Jun 22
  • 1 min read

ree

മഴക്കാലം വന്നാൽ ഒരുപാട് കാര്യങ്ങൾ മാറും – ചൂടിന്റെ ഇടവേളകൾ കുറയും, കാറ്റ് തണുത്തു തുടങ്ങും. പക്ഷേ, നമ്മുടെ ചർമ്മമോ! ചൂടിന്റെ പ്രശ്നങ്ങളിൽ നിന്നും കുറച്ച് പുതിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ചർമ്മത്തിന്  അതിന്റെ ബലൻസ് നഷ്ടപ്പെട്ട് പോകും.

എണ്ണ മയം കൂടി, മുഖത്തെ ചെറിയ സുഷിരങ്ങൾ അടഞ്ഞു പോകും, ചെറിയ മുഖ കുരുക്കളും, ചിലപ്പോൾ ഫംഗൽ അണുബാധ പോലും ഉണ്ടാകാം, ഈർപ്പം കൂടുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ സാധാരണമാണ്. പക്ഷേ, പെട്ടെന്ന് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന സിംപിൾ ആയും സത്യത്തിൽ ഫലപ്രദവുമായ കുറച്ച് ടിപ്പുകൾ പിന്തുടർന്നാൽ, നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാവും.

ree


മൃദുവായ ഫേസ് വാഷ് – ദിവസത്തിൽ രണ്ടുതവണ മതി

മഴക്കാലത്ത് പൊറുകൾ എളുപ്പത്തിൽ അടയും. അതിനാൽ രാവിലെ എഴുന്നേറ്റതിന് ശേഷവും  രാത്രി കിടക്കുന്നതിന് മുൻപും ഫേസ് വാഷ് ചെയ്യുക.

  • ഓയിലി സ്കിൻ: സാലിസിലിക് ആസിഡ്, നീം, ടീ ട്രീ ഓയിൽ അടങ്ങിയ ഫേസ് വാഷ്.

  • ഡ്രൈ സ്കിൻ: അലോവേര, ഗ്ലിസറിൻ അടങ്ങിയ ക്ലെൻസർ.

മോയ്സ്ചറൈസർ ഒഴിവാക്കരുത്

ഇതൊരിക്കൽ പോലും ഒഴിവാക്കാൻ പാടില്ല. ചർമത്തിനു  ഈർപ്പം ഉള്ള കാലത്തും ഹൈഡ്രേഷൻ വേണം. ഒയിൽ-ഫ്രീ, ജെൽ-ബേസ് മോയ്സ്ചറൈസറുകളാണ് മികച്ചത് — പ്രത്യേകിച്ച് ഹ്യൂമിഡിറ്റിയുള്ള സമയങ്ങളിൽ.


സൺസ്ക്രീൻ ഇടാൻ മറക്കരുത്...

നല്ല കാർമേഘങ്ങൾ കാണുമ്പോൾ സൺസ്‌ക്രീൻ പലരും ഒഴിവാക്കാറാണ്. എന്നാൽ ഈ മേഘങ്ങൾ UV കിരണങ്ങളെ തടയില്ല. എത്ര തണുപ്പ് ആയാലും, ദിവസവും SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു സൺസ്ക്രീൻ ഉപയോഗിക്കണം. മുഖത്തെ ചെറിയ സുഷിരങ്ങൾ അടയ്ക്കാത്തതായിരിക്കണം, ഒരു ജെൽ രൂപത്തിൽ ഉള്ളത് തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.


മൺസൂണിൽ പാദങ്ങൾ, തൊലി ഇടുങ്ങിയ സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുന്നതും ഈർപ്പമില്ലാതെ സൂക്ഷിക്കുന്നതും വളരെ പ്രധാനമാണ്.

  • കുളി  കഴിഞ്ഞുടൻ തുടച്ച് ഈർപ്പം മുഴുവൻ കളയുക.

  • ആവശ്യമെങ്കിൽ ആന്റിഫഗൽ പൗഡെർ ഉപയോഗിക്കുക


മഴക്കാലത്ത് ചർമം ഒന്ന് മുഷിയുമ്പോൾ, പോറുകൾ തുറന്ന് ശുദ്ധമാക്കാൻ ടോണറുകൾ  സഹായിക്കും. witch hazel പോലുള്ള ഘടകങ്ങൾ ഉള്ളത് ഉപയോഗിക്കുന്നത് നന്നായിരിക്കും.

ക്ലേ മാസ്ക് ചെയ്യുന്നത് മുഖത്തെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഓയിലി സ്കിൻ ഉള്ളവർക്ക് ഇത് ഏറെ ഉപകാരപ്പെടും.

ചർമത്തിന്റെ ചന്തം വെറുമൊരു ക്രീമിലല്ല; ശരീരത്തിന്റെ അകത്തെ ആരോഗ്യമാണ്. അതിനാൽ ദിനംപ്രതി 2–2.5 ലിറ്റർ വെള്ളം കുടിയ്ക്കുക. പച്ചക്കറികളും പഴങ്ങളും കഴിക്കുക. നന്നായി  ഉറങ്ങുക.



 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page