top of page

ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

  • Writer: Alfa MediCare
    Alfa MediCare
  • May 8, 2024
  • 3 min read

ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

സ്ത്രീ ശരീരത്തിലെ ഓരോ മാസവും സംഭവിക്കുന്ന ആർത്തവ ചക്രത്തിന്റെ ഭാഗമായി പല തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളും അതിനോട് അനുബന്ധിച്ചുള്ള ശാരീരിക അസ്വസ്ഥതകളും വളരെ സാധാരണമാണ്. ഗർഭ കാലത്തും ആർത്തവ വിരാമ സമയങ്ങളിലുമെല്ലാം പല തരം ശാരീരിക മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള അവസ്ഥകൾ പലപ്പോഴും ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളായി പുറത്തു വന്നാൽ പോലും അത് വേണ്ടത്ര ശ്രദ്ധിക്കാതെ പോകുക പതിവാണ്. ഒവേറിയൻ ക്യൻസറിന്റെ പല ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുമ്പോഴും അസ്വാഭാവികത ഒന്നും തന്നെ കാണാതെ തീർത്തും അവഗണിയ്ക്കുന്ന രീതിയാണ് മിക്ക സ്ത്രീകളിലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളിൽ, ഗൈനക്കോളജിക്കൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്യാൻസറുകളിൽ ബ്രെസ്റ്റ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നതാണ് ഒവേറിയൻ ക്യാൻസർ.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

ഓവറികളിൽ അസാധാരണമായ കലകളുടെ വളർച്ചയോ മുഴയായി രൂപപ്പെടുന്നതോ ആണ് ഒവേറിയൻ ക്യാൻസർ ആയി രൂപപ്പെടുന്നത്. പാരമ്പര്യമായി ഇത്തരം ക്യന്സരുകൾ കൈമാറി ലഭിക്കാനുള്ള സാധ്യത, നേരത്തെയുള്ള ആർത്തവം, വളരെ വൈകിയുള്ള ആർത്തവ വിരാമം, പ്രമേഹ രോഗം എന്നിവയെല്ലാം ഒവേറിയൻ ക്യാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. നേരത്തെ പ്രമേഹം ബാധിക്കുന്നവർ, കടുത്ത പ്രമേഹം അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് ഒവേറിയൻ ക്യാൻസർ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ ഇൻസുലിൻ അളവിലുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്. ആരംഭത്തിൽ തന്നെ ചികില്സിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രാരംഭത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയുകയാണ് ആദ്യം വേണ്ടത്.


ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

പല കാരണങ്ങളാൽ ക്ഷീണം അനുഭവപ്പെടാം. എന്നാൽ അസാധാരണമായ രീതിയിൽ ക്ഷീണം അനുഭവിക്കുന്നത് പല തരത്തിലുള്ള രോഗങ്ങളുടെ സൂചനയാകാനും സാധ്യതയുണ്ട്. പതിവായി അമിതമായ ക്ഷീണവും അലസതയും അനുഭവപ്പെടുന്നത് ഒവേറിയൻ ക്യാൻസർ ശരീരത്തെ ബാധിച്ചതിന്റെ ലക്ഷണമായി കണക്കാക്കാം. ഒവേറിയൻ ക്യാൻസർ ബാധിച്ചു കഴിഞ്ഞാൽ ക്രമേണ അത് ദഹന വ്യവസ്ഥയുടെ പ്രവർത്തനങ്ങളെയും തടസപ്പെടുത്തും. ഇതിന്റെ ഫലമായി വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ട്. ഒവേറിയൻ ക്യാൻസർ കൂടുതലായി ബാധിച്ചു കഴിയുമ്പോൾ ഇത് ചെറുകുടലിന്റെയും വൻ കുടലിന്റെയും പ്രവർത്തനങ്ങളെയും ദഹന വ്യവസ്ഥയെ പൂർണമായും ബാധിക്കാറുണ്ട്. ഇത് സ്ഥിരമായ മലബന്ധം ഉണ്ടാക്കാനും കാരണമാകും. പ്രത്യേകിച്ച് പിരീഡ് സമയങ്ങളിൽ സ്ത്രീകൾക്ക് ബ്ലോട്ടിംഗ് അനുഭവപ്പെടാറുണ്ട്. വയറിനുള്ളിൽ ഗ്യാസ് നിറഞ്ഞിരിക്കുന്നത് പോലെയും വയർ വീർത്തു വരുന്നത് പോലുള്ള അവസ്ഥയാണിത്. പിരീഡ് സമയങ്ങളിൽ അല്ലാതെ ഇത്തരം അവസ്ഥ തുടർച്ചയായി അനുഭവിക്കുകയാനെങ്കിൽ അത് ഒവേറിയൻ ക്യാൻസർ ബാധിച്ചതിന്റെ ലക്ഷണമാകാം. ഒവേറിയൻ ക്യാൻസർ ബാധിച്ചവർക്ക് അമിതമായ മൂത്രശങ്ക അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഓവറിയിൽ മുഴ രൂപപ്പെടുന്നതിനാൽ ബ്ലാഡർ നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടുകയും അത് മൂത്രശങ്കയ്ക്ക് കാരണമാകുകയും ചെയ്യും. അസാധാരണമായ രീതിയിൽ ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഒരു വിദഗ്ദ ഡോക്ടറെ സമീപിയ്ക്കാൻ മടിയ്ക്കരുത്.


ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

ഒവേറിയൻ ക്യാൻസർ പിടിപെട്ടതായി സ്ഥിരീകരിക്കപ്പെട്ടാൽ ചികിത്സയുടെ ഭാഗമായി ചില സർജറികൾ ആവശ്യമായി വന്നേക്കാം. സാധാരണ അള്‍ട്രാസൗണ്ട് സ്കാനിങ് മുതല്‍ സിടി സ്കാന്‍ വരെ വിവിധ ടെസ്റ്റുകളിലൂടെ ഒവേറിയൻ കാൻസർ കണ്ടെത്താം. കാൻസർ സ്ഥിതീകരിച്ചാൽ ക്യാന്സറിന്റെ വ്യാപ്തിയനുസരിച്ചു ഗർഭപാത്രം, ഓവറി, ഫാല്ലോപ്പിയൻ ട്യൂബ് എന്നിവ നീക്കം ചെയ്യേണ്ടതായി വരും.ചെറിയകുട്ടികള്‍ മുതല്‍ പ്രായം ചെന്ന സ്ത്രീകളിലുള്‍പ്പെടെ അണ്ഡാശയമുഴകള്‍ കണ്ടു വരുന്നുണ്ട്.


ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

അണ്ഡാശയത്തിലുണ്ടാകുന്ന മുഴകളെ രണ്ടായി തിരിക്കാം. അര്‍ബുദബാധിതവും അല്ലാത്തതും. അവ തിരിച്ചറിയാൻ ഘടകങ്ങൾ സഹായിക്കുന്നുണ്ട് രോഗിയുടെ പ്രായം വളരെ ചെറിയ കുട്ടികളില്‍ ആര്‍ത്തവ ആരംഭത്തിനു മുമ്പായി കാണുന്ന മുഴകള്‍ അര്‍ബുദ സാധ്യത കൂട്ടുന്നുണ്ട്. അതുപോലെ തന്നെ ആര്‍ത്തവിരാമത്തിനു ശേഷം കാണപ്പെടുന്ന മുഴകളും സൂക്ഷിക്കേണ്ടവ തന്നെയാണ്. എന്നാല്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനവും അണ്ഡോത്പാദനവും മൂലം ചെറിയ മുഴകള്‍ അണ്ഡാശയത്തില്‍ കാണാറുണ്ട്. ഇവയ്ക്ക് അര്‍ബുദവുമായി യാതൊരു ബന്ധവുമില്ല. സ്കാനിങ്ങിലെ വ്യത്യാസങ്ങള്‍ സ്കാനിങ്ങില്‍ കട്ടിയായ മുഴകള്‍, കട്ടിയുള്ള ആവരണത്തോടു കൂടിയ മുഴകള്‍, ആവരണത്തെ പൊട്ടിച്ച് വളരുന്ന മുഴകള്‍, രണ്ട് അണ്ഡാശയത്തിലും ഒരേ സമയം വളരുന്ന മുഴകള്‍, മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുന്ന മുഴകള്‍, വയറിനകത്ത് നീര്‍ക്കെട്ടുണ്ടാക്കുന്ന മുഴകള്‍, 10 സെ.മിയില്‍ കൂടുതലുള്ള മുഴകള്‍ എന്നിവ അര്‍ബുദമാകാന്‍ സാധ്യതയുള്ളതാണ്. രക്തത്തിലെ ഹോര്‍മോണുകളുടെ സാന്നിധ്യം (ട്യൂമര്‍ മാര്‍ക്കേഴ്സ്) ഒരു പ്രത്യേക അളവില്‍ കൂടുതലായാല്‍ അത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. ചില കുടുംബങ്ങളില്‍ രക്തബന്ധമുള്ള പലര്‍ക്കും അര്‍ബുദ രോഗബാധ കാണാറുണ്ട്. ഇങ്ങനെയുള്ള അര്‍ബുദത്തില്‍ ഉള്‍പ്പെട്ടതാണ് അണ്ഡാശയ അര്‍ബുദം. അതിനാല്‍ രോഗപാരമ്പര്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ വന്ധ്യതാചികിത്സയുടെ പാര്‍ശ്വഫലമായും അണ്ഡാശയ അര്‍ബുദം കാണാറുണ്ട്.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


ഒവേറിയൻ കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയാത്ത എന്ത്കൊണ്ട്? Why is ovarian cancer difficult to detect early?

  • ആര്‍ത്തവകാലത്ത് കാണുന്ന ചെറിയ മുഴകള്‍ പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ലാത്തതാണ്. എന്നാല്‍ പത്ത് സെമി മുകളില്‍ വ്യാസമുള്ള മുഴകള്‍ നീക്കം ചെയ്യണം.

  • സ്കാനിങ്ങിൽ അര്‍ബുദത്തിന്‍റെ സാധ്യത കൂടുതലായി കാണുന്ന മുഴകള്‍ നീക്കം ചെയ്യേണ്ടതാണ്.

  • വളരെ ചെറിയ കുട്ടികളില്‍ കാണുന്ന മുഴകള്‍, ആര്‍ത്തവവിരാമത്തിനു ശേഷം കാണുന്ന മുഴകള്‍ എന്നിവയും നീക്കം ചെയ്യണം.

  • ട്യൂമര്‍ മാര്‍ക്കേഴ്സ് കൂടുതലായി കാണുന്ന മുഴകളും നീക്കം ചെയ്യേണ്ടതാണ്.

  • കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും അണ്ഡാശയഅര്‍ബുദമോ, സ്തനാര്‍ബുദമോ, ഗര്‍ഭാശയ അര്‍ബുദമോ ഉണ്ടെങ്കില്‍ ഇങ്ങനെയുള്ള മുഴകള്‍ നീക്കം ചെയ്യുന്നതും നല്ലതാണ്.

  • ആര്‍ത്തവത്തോടനുബന്ധിച്ചുള്ള മുഴകള്‍ അര്‍ബുദമല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാവുന്നതാണ്.

  • ചില പ്രത്യേക തരത്തിലുള്ള അണ്ഡാശയമുഴകള്‍ സ്ത്രീ, അല്ലെങ്കില്‍ പുരുഷ ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കുകയും അതു മൂലം ശരീരത്തില്‍ പലതരത്തിലുള്ള വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെയുള്ള മുഴകള്‍ അര്‍ബുദമല്ലെങ്കിലും നീക്കം ചെയ്യേണ്ടതാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page