top of page

പഞ്ചസാര എന്ന വെളുത്ത വിഷം

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: Feb 13, 2024



കഴിയ്ക്കാന്‍ സ്വാദുണ്ടെങ്കിലും വെളുത്ത വിഷമാണ് പഞ്ചസാര എന്നു പറയാം. പല രൂപത്തിലൂടെ ഇത് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഉദാഹണത്തിന് ജ്യൂസുകള്‍, ഷേക്ക് എന്നിവയില്‍ എല്ലാം പഞ്ചസാരയാണ് പ്രധാന രുചി നല്‍കുന്നത്. പല മധുരമുള്ള ഭക്ഷണങ്ങളിലെയും കൂട്ട് ഇത് തന്നെയാണ്. പഞ്ചസാര എന്നത് എംറ്റി കലോറിയാണ്. അതായത് ശരീരത്തിന് ഉപയോഗമില്ലാത്ത, അതേ സമയം ദോഷം ചെയ്യുന്ന കലോറി. മദ്യം പോലുളളവയിലും ഇത്തരം കലോറിയാണ് ഉള്ളത്. പഞ്ചസാര പല തരത്തിലെ അപകടങ്ങള്‍ക്കും കാരണമാകുന്നു. ആരോഗ്യത്തേയും സൗന്ദര്യത്തേയുമെല്ലാം ഒരു പോലെ ബാധിയ്ക്കുന്ന ഘടകമാണിത്.


കരിമ്പില്‍ നിന്നാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ഇതില്‍ ഊര്‍ജം അഥവാ കൊഴുപ്പല്ലാതെ മറ്റൊന്നും തന്നെ അടങ്ങിയിട്ടില്ല. ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ഒരു ദിവസം 6 ടീസ്പൂണ്‍ പഞ്ചസാര കഴിയ്ക്കാം. നാലു ഗ്രാം പഞ്ചസാരയാണ് 1 ടീസ്പൂണ്‍. ഇതില്‍ 16 കലോറി അടങ്ങുന്നു. ആരോഗ്യമുള്ള പുരുഷനെങ്കില്‍ ഇത് 9 ടീസ്പൂണ്‍ എന്നാണ് കണക്ക്. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ദോഷം വരും. എന്നാല്‍ നാം ഒരു മില്‍ക്ക് ഷേക്കിനകത്ത് മൂന്നോ നാലോ ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നു. ഇതു പോലെ പല ഭക്ഷണത്തിലൂടെയും (ചായ, കാപ്പി) നമ്മുടെ ശരീരത്തിലേക്ക് പഞ്ചസാര എത്തുന്നു. സ്ത്രീകളില്‍ കാണുന്ന പല രോഗങ്ങള്‍ക്കും ഈ കലോറിയാണ് കാരണമാകുന്നത്. കൂടാതെ അമിത വണ്ണത്തിനും ഇത് കാരണമാകുന്നു.


പഞ്ചസാര, രക്തത്തില്‍ പമ്പിംഗ് വ്യത്യാസം വരുത്തി ബിപി സാധ്യത കൂട്ടുന്നു. കൂടാതെ രക്തക്കുഴലിലെ കോശാരോഗ്യം നശിപ്പിക്കുകയും, സ്‌ട്രോക്ക് സാധ്യത കൂട്ടുകയും. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ലിപോപ്രോട്ടീന്റെ അളവ് കൂട്ടുന്ന ഒരു വില്ലന്‍ മധുരമാണ്. ഇതുണ്ടാക്കുന്ന മറ്റൊരു ദോഷമാണ് പ്രമേഹം. തുടര്‍ച്ചയായി ഇത്തരം എംറ്റി കലോറി നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ശരീരത്തില്‍ വളരുകയും, ഇത് ടൈപ്പ് 2 പ്രമേഹം പോലെയുളള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.





ഇതു പോലെ കരളിലെ കോശങ്ങളെയും പഞ്ചസാര നശിപ്പിയ്ക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ളവയ്ക്ക് ഒരു പ്രധാന കാരണം പഞ്ചസാരയാണ്. പഞ്ചസാര കൂടുതല്‍ കഴിയ്ക്കുമ്പോള്‍ കരളിന് നീര്‍ക്കെട്ടുണ്ടാക്കുന്നു. ഇത് ഫാറ്റി ലിവര്‍, അമിത വണ്ണം പോലുള്ള പല രോഗങ്ങളും ഉണ്ടാക്കുന്നു. ഇതു പോലെ കരള്‍വീക്കവും ഉണ്ടാക്കുന്നു. സാധാരണ മദ്യം കഴിച്ചാലുണ്ടാകുന്നവര്‍ക്കുണ്ടാകുന്ന കരള്‍ വീക്കം മദ്യപിയ്ക്കാത്തവര്‍ക്ക് വരുന്നതിന്റെ ഒരു കാരണം പഞ്ചസാരയാണ്. ഇതു പോലെ പല്ലിന്റെ ആരോഗ്യം കളയുന്ന ഒന്ന് കൂടിയാണ് പഞ്ചസാര. പല്ലുകളിലെ പോടുണ്ടാക്കുന്നതില്‍ പ്രധാന വില്ലന്‍ പഞ്ചസാരയാണ്. വായിലെ ബാക്ടീരിയ പഞ്ചസാരയുമായി ചേര്‍ന്ന് ലാക്ടിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് പല്ല് കേടാക്കുന്നു. ഇതു പോലെ നല്ല ഉറക്കത്തിന് തടസം നില്‍ക്കുന്ന ഒന്നാണ് പഞ്ചസാരയുടെ ഉപയോഗം. രാത്രി മധുരം കൂടുതല്‍ കഴിയ്ക്കുക, അമിത വണ്ണം എന്നിവയെല്ലാം തന്നെ രാത്രി ഉറക്കം കുറയ്ക്കുന്ന ഘടകങ്ങളാണ്.


പഞ്ചസാര കുട്ടികള്‍ക്ക് വരുന്ന സ്വഭാവ വ്യതിയാനങ്ങള്‍, അതായത് ഓട്ടിസം, എഡിഎച്ച്ഡി എന്നിവയ്ക്ക് പരോക്ഷ കാരണമാകുന്ന ഒന്ന് കൂടിയാണ്. പഞ്ചസാര കഴിച്ചാല്‍ ഇതുണ്ടാകില്ല. എന്നാല്‍ ഈ അവസ്ഥയുള്ളവര്‍ക്ക് കൂടുതല്‍ പഞ്ചസാര നല്‍കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതായി കണ്ടിട്ടുണ്ട്. ഇത് ബ്രെയിന്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. ഇതു പോലെ ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് അമിത മധുര ഉപയോഗം കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.


ഗൗട്ട് എന്ന അവസ്ഥയുണ്ട്. യൂറിക് ആസിഡ് കൂടുതലാകുന്ന അവസ്ഥയാണിത്. കാലിലും മറ്റും നീരും വേദനയും ഉണ്ടാക്കുന്ന അവസ്ഥ. എന്നാല്‍ യൂറിക് ആസിഡ് ഉയര്‍ന്ന എല്ലാവര്‍ക്കും ഗൗട്ടുണ്ടാകുന്നില്ല. എന്നാല്‍ അമിത വണ്ണമുള്ളവരിലും പഞ്ചസാര പോലുള്ള എംറ്റി കലോറിയുള്ള വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നവരിലും ഇതുണ്ടാകുന്നു. ഇതു പോലെ മൂത്രത്തില്‍ കല്ലിനും (മൂത്രത്തില്‍ കാല്‍സ്യം കല്ലുകള്‍ രൂപപ്പെടുക) പഞ്ചസാര ഒരു കാരണമാകുന്നു.


ചര്‍മത്തെ പ്രായമാക്കുന്ന ഒന്നാണ് പഞ്ചസാര ഉപയോഗം. ഇത് കോശങ്ങളുടെ ജനിതിക ഘടനയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തുന്നു. ഇത് ചര്‍മത്തില്‍ ചുളിവു വരുന്നതിനും നര വരുന്നതിനും കാരണമാകുന്നു.


അറിഞ്ഞും, അറിയാതെയും പഞ്ചസാര പല രൂപത്തിലും നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യത്തെ കാക്കുകയാണ് നാം ചെയ്യേണ്ടത്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page