top of page

നോറോ വൈറസ് വീണ്ടുമെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  • Writer: Alfa MediCare
    Alfa MediCare
  • Jan 23, 2023
  • 1 min read


കേരളത്തിൽ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്തിനടുത്ത് കാക്കനാടുള്ള ഒരു സ്വകാര്യ സ്കൂളിലെ വിദ്യാ‍ർത്ഥികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം, ഛ‍ർദ്ദി തുടങ്ങിയവയാണ് ഈ വൈറസിൻ്റെ പ്രധാന ലക്ഷണങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുൻപും നോറോ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചിരുന്നു.



ഉദരസംബന്ധമായ അസുഖം സൃഷ്ടിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ. കടുത്ത വയറ് വേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. പൊതുവെ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗമുള്ളവർ എന്നിവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ആരോഗ്യമുള്ളവരിൽ കാര്യമായി രോഗം പിടിപ്പെടാറില്ല. വയറിളക്കത്തിലൂടെയും ഛർദ്ദിയിലൂടെയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.


മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പടരാൻ കൂടുതൽ സാധ്യത. രോഗമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടലും രോഗം വരാനുള്ള സാധ്യതയുണ്ടാക്കും. രോഗം ബാധിച്ചവർ ഭക്ഷണം പാകം ചെയ്ത് മറ്റുള്ളവർക്ക് നൽകാതിരിക്കാൻ ശ്രമിക്കണം. രോഗം ബാധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ മാറുമെങ്കിലും അതിന് ശേഷമാണ് വൈറസ് പടരുന്നത്. രോഗ ബാധിതരുടെ വിസർജ്യം ഛർദ്ദിൽ എന്നിവയിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.


വയറിളക്കം, ഛർദ്ദി, വയറ് വേദന, ശരീരവേദന, പനി, മനംമറിച്ചിൽ, തലവേദന എന്നിവയെല്ലാം ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. വയറിളക്കവും ഛർദ്ദിയും മൂലം നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കണം. ഒ.ആർ.എസ് പോലുള്ള പാനീയങ്ങൾ കുടിക്കണം. രോഗം മൂർച്ഛിച്ചാൽ വൈദ്യ സഹായം തേടേണ്ടതും വളരെ പ്രധാനമാണ്. നോറോ വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാവുന്നതാണ്.


1.ശുചിത്വമാണ് ഏറ്റവും പ്രധാനം. പരിസര ശുചിത്വവും അതുപോലെ വ്യക്തി ശുചിത്വം നിലനിർത്താൻ ശ്രമിക്കുക.


2.ബാത്ത്റൂമിൽ പോയ ശേഷം കൈകൾ 20 മിനിറ്റ് സോപ്പിട്ട് കഴുകുക.


3.കുടിവെള്ള സംഭരണികൾ ക്ലോറിനേറ്റ് ചെയ്യാൻ ശ്രമിക്കുക.


4.ഭക്ഷണം പാകം ചെയ്യാനും വ്യക്തി ശുചിത്വത്തിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.


5.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.


6.പഴകിയതും തുറന്ന് വച്ചതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുക.


7.കടൽ മത്സ്യങ്ങളായ ഞണ്ട്, കക്ക എന്നിവയല്ലാം കൃത്യമായി പാകം ചെയ്ത് വേണം കഴിക്കാൻ.


8.പഴങ്ങളും പച്ചക്കറികളും കൃത്യമായി കഴുകി ഉപയോഗിക്കാൻ ശ്രമിക്കുക.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page