top of page

ഫ്രാക്ചറുകൾക്ക് ശേഷം നാം ശ്രദ്ധിക്കേണ്ടതെന്തെല്ലാം.. (What to consider after fractures.)

  • Writer: Alfa MediCare
    Alfa MediCare
  • Jun 15, 2025
  • 1 min read

Updated: Jun 18, 2025


ഫ്രാക്ചറുകൾക്ക് ശേഷം നയം ശ്രദ്ധിക്കേണ്ടതെന്തെല്ലാം.. (What to consider after fractures.)

അസ്ഥി പൊട്ടൽ, അതായത് ഫ്രാക്ചർ, അനുഭവിക്കുന്നത് കഠിനമായ വേദനയും ജീവിതത്തിൽ ഒരുപാട് പ്രയാസവും കൊണ്ടുവരുന്ന ഒന്നാണ്. നല്ലൊരു ചികിത്സയിലൂടെ പൊട്ടിയ അസ്ഥി വീണ്ടും ഒരുമിക്കുന്നതിലൂടെയാണ് ഈ പ്രായസത്തിന് ഒരു മാറ്റം വരുന്നത്. എന്നാൽ അതിനുശേഷം പഴയപാടിയാകുക അതേപോലെ പ്രധാനപ്പെട്ടതാണ്. ശരിയായ റിഹാബിലിറ്റേഷൻ ഇല്ലാതെ, ഭാവിയിൽ വേദനയും പ്രവർത്തനക്ഷമതയുടെ കുറവും ഉണ്ടാകാൻ സാധ്യതയുണ്ട്.


ശരിയായ പുനരധിവാസം ശരീരം പഴയ പടി സുഖം പ്രാപിക്കുകയും, പഴയ പോലെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യാൻ സഹായിക്കുന്നു. അതായത്, മസിലുകളുടെ ശക്തി തിരിച്ചുകിട്ടാൻ, ചലനം നന്നാകാൻ, വേദന കുറയാൻ, നിത്യജീവിതത്തിലേക്ക് തിരിച്ചെത്താൻ, പുനരധിവാസം നിർബന്ധമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

പുതുതായി ഫ്രാക്ചർ വന്നശേഷം, കുറച്ച് ആഴ്ചകളോളം പൊട്ടിയ ഭാഗം സ്ഥിരമായ നിലയിൽ വെച്ചിരിക്കുക  ആവശ്യമാണ്. ഈ ഘട്ടത്തിൽ, ആ ഭാഗം ചലിപ്പിക്കരുത്. എന്നാൽ ചെറിയ അനക്കങ്ങൾ, രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനും രക്തം കട്ടിയാകുന്നത്  ഒഴിവാക്കാനും സഹായിക്കും.


അസ്ഥി കൂടിച്ചേരുവാന് ആരംഭിച്ചതിനുശേഷം, ആ ഭാഗം ചലിപ്പിക്കാൻ തുടങ്ങണം. ചെറിയ സ്റ്റ്രെച്ചിങ്ങ് വ്യായാമങ്ങൾ, കൈകാലുകൾ നീട്ടുക, കാൽമുട്ട് മടക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.


ഒരു പരിധിക്കുശേഷം, പരിശീലനം ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ തുടരണം. നിങ്ങൾക്ക് അനുസരിക്കാൻ പറ്റിയിട്ടുള്ള പ്രത്യേക വ്യായാമങ്ങൾ, ചർമ്മതിനുള്ള ചൂടു-തണുപ്പ് ചികിത്സകൾ, ബാലൻസ് ട്രെയിനിംഗുകൾ എന്നിവയിലൂടെ കൂടുതൽ ആരോഗ്യകരമായ നിലയിലേക്ക് തിരിച്ചു പോകാം.


അസ്ഥി കൃത്യമായി സുഖപ്പെട്ടെങ്കിലും, നാം പിന്നെയും പഴയ പോലെ നടക്കാനും ഇരിക്കാനും പ്രവർത്തിക്കാനും വേണ്ടിയുള്ള ശക്തി തിരിച്ചുപിടിക്കണം. ഇതിനായി കൃത്യമായ പോഷകാഹാരം കഴിക്കണം അല്ലെങ്കിൽ വ്യായാമം നടത്തുമ്പോൾ വേദന ഉണ്ടെങ്കിൽ അടിയന്തിരമായി ഡോക്ടറെ കാണുക. അതിരുകടക്കുന്ന രീതിയിൽ പരിശീലനം ഒഴിവാക്കുക. ശരിയായ സമയം എടുക്കുക – ഏകദേശം 6 ആഴ്ച മുതൽ 6 മാസം വരെ തുടരാം.നിങ്ങളുടെ ശരീരത്തിന് അതിന്റേതായ പുനർജനന സമയം ആവശ്യമാണ് എന്ന് തിരിച്ചറിയുക.


ഫ്രാക്ചറുകൾക്ക് ശേഷം ശരിയായ റിഹാബിലിറ്റേഷൻ എന്നത് കൃത്യമായ മാർഗരേഖയിൽ തുടരുംപോലെ ചെയ്യേണ്ട ഒരു പ്രക്രിയയാണ്. നമുക്ക് മാത്രമല്ല, നമ്മുടെ കുടുംബത്തിനും നമ്മുടെ ദൈനംദിന ജീവിതത്തിനും അതിന്റെ വലിയ പ്രാധാന്യമുണ്ട്.സുഖം നേടുക മാത്രം മതി എന്നല്ല, പഴയ ശക്തിയും ചലനസ്വാതന്ത്ര്യവും തിരിച്ചുപിടിക്കാൻ നാം ശ്രമിക്കേണ്ടതാണ്.



 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page