top of page

സൗന്ദര്യ ബോധത്തിലേയ്ക്കുള്ള മനുഷ്യന്റെ യാത്രയിൽ എന്തെല്ലാം ചികിത്സ രീതികൾ ഉൾപ്പെടുന്നു?

  • Writer: Alfa MediCare
    Alfa MediCare
  • Jan 26, 2023
  • 2 min read


മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ശസ്ത്രക്രിയാ വിദഗ്ധൻ സുശ്രുത മുതലിങ്ങോട്ടുള്ളവർ അതിനുവേണ്ടി ചികിത്സാസമ്പ്രദായങ്ങൾ പലതും പരീക്ഷിച്ചു. അവയുടെയെല്ലാം ആധുനിക രൂപമായ പ്ലാസ്റ്റിക് സർജറി എന്ന ആശയത്തിലേക്കാണ് ലോകം ഇന്നെത്തി നിൽക്കുന്നത്.



ഇന്ന് ശരീരം എത്രത്തോളം ഭംഗിയാക്കി നിലനിർത്താം എന്ന ചിന്ത മിക്കവരിലും ഉണ്ട്. ഇതിനുവേണ്ടി വിവിധ ശസ്ത്രക്രിയകൾക്ക് പോലും പണം ചിലവഴിക്കാൻ പലരും തയ്യാറാണ്. സൗന്ദര്യം നിലനിർത്താൻ പ്ലാസ്റ്റിക്ക് സർജറി, കോസ്മെറ്റിക് സർജറി എന്നിങ്ങനെ പലതരം സർജറികളുണ്ട്. ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമെന്നും, എന്തിനെല്ലാമാണ് ഇവ ഉപയോഗിക്കുന്നതെന്നും നമുക്ക് നോക്കാവുന്നതാണ്.


പക്ഷെ, ശരീരസൗന്ദര്യം വർധിപ്പിക്കാനുള്ള ഒരുപാധി മാത്രമല്ല പ്ലാസ്റ്റിക്ക് സർജറി. ജീവൻരക്ഷാ സാധ്യതകൾ ഉൾപ്പെടെ, അത് മുന്നോട്ട് വെക്കുന്ന അവസരങ്ങൾ അനന്തമാണ്. സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് സർജറിയുടെ ഉപവിഭാഗത്തെയാണ് നമ്മൾ കോസ്‌മെറ്റിക്ക് സർജറി എന്ന് വിളിക്കുന്നത്. പലരും ഇവ രണ്ടും ഒന്നാണെന്ന് വിശ്വസിക്കുന്നവരാണ്.


രൂപാന്തരപ്പെടുത്തുക എന്നർത്ഥമുള്ള പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് പ്ലാസ്റ്റിക് സർജറി എന്ന പദം ഉണ്ടായത്. ന്യൂസിലണ്ടിൽ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ സർ ഹാരോൾഡ് ഗില്ലീസ് ആണ് ആധുനിക പ്ലാസ്റ്റിക് സർജറിയുടെ പിതാവ്. പക്ഷെ ക്രിസ്തുവിന് മുൻപ് അറുന്നൂറാം നൂറ്റാണ്ടിൽ ഇന്ത്യൻ ഋഷിവര്യൻ സുശ്രുത കണ്ടെത്തിയ പല രീതികളും ഇപ്പോഴും പിന്തുടരുന്നു. എല്ലാ പ്ലാസ്റ്റിക് സർജറിയും കോസ്‌മെറ്റിക്ക് സർജറിയല്ല.


അറ്റുപോയ കൈകാലുകൾ തുന്നിച്ചേർക്കാനും കഴുത്തിലെയും തലയിലെയും ക്യാൻസറുകൾ നീക്കാനും പൊള്ളൽ ഭേദമാക്കാനും മുച്ചുണ്ട്

ശരിയാക്കാനുമെല്ലാം പ്ലാസ്റ്റിക് സർജറി ഒരനുഗ്രഹമാണ്. എന്നാൽ കോസ്മെറ്റിക് സർജറി പ്രധാനമായും രണ്ട് കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. ആദ്യത്തേത്, ശരീരത്തിൽ പ്രായാധിക്യം

കാരണമുണ്ടാകുന്ന ലക്ഷണങ്ങൾ മാറ്റാനാണ്. രണ്ടാമത്തേത് ജന്മനാ ഉണ്ടാകുന്നതോ അല്ലെങ്കിൽ അപകടങ്ങൾ കാരണം ഉണ്ടാകുന്നതോ ആയ വൈകല്യങ്ങൾ പരിഹരിക്കാനുമാണ്.


ഏത് ശസ്ത്രക്രിയ കഴിയുമ്പോഴും അത് നമ്മുടെ ശരീരത്തിൽ മുറിപ്പാടുകൾ അവശേഷിപ്പിക്കാറുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്യുമ്പോഴും മുറിപ്പാടുകൾ ഉണ്ടാകുന്നുണ്ട് എന്ന വസ്തുത പലർക്കും അറിയില്ല. ആ

പാടുകൾ പരമാവധി കുറയ്ക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നതിലാണ് ഒരു പ്ലാസ്റ്റിക് സർജന്റെ വൈദഗ്ധ്യം. അഥവാ മുറിപ്പാടുകൾ ഒഴിച്ചുകൂടാനാവാത്ത സാഹചര്യമാണെങ്കിൽ അതിന്റെ അഭംഗി

പരമാവധി കുറച്ച്, കാഴ്ച്ചയിൽ സ്വാഭാവികത കൊണ്ടുവരാനായിരിക്കും അവർ ശ്രമിക്കുക.


''തല മുതൽ കാല്പാദം വരെ, ശരീരത്തിൽ എവിടെയും'' എന്നതാണ് കോസ്മെറ്റിക് സർജറിയുടെ ലളിതമായ ഉത്തരം. എങ്കിലും ഏറ്റവുമധികം കോസ്മെറ്റിക് സർജറികൾ നടക്കാറുള്ളത് മുഖത്താണ്. എന്നിരുന്നാലും കോസ്‌മെറ്റിക്ക് സർജറി എവിടെയെല്ലാം ചെയ്യാമെന്ന് നോക്കാം.


1.ബ്രോ ലിഫ്റ്റ്- നെറ്റിയിലെ ചുളിവുകളും വരകളും മാറ്റാൻ.

2.ഫെയ്സ് ലിഫ്റ്റ്- മുഖത്തെ ചുളിവുകളും അയഞ്ഞുതൂങ്ങലും മാറ്റാൻ.

3.ലേസർ/കെമിക്കൽ പീൽ- സൂക്ഷ്മമായ ചുളിവുകളും അഴുക്കും നീക്കം ചെയ്യാൻ.

4.ഡെർമാബ്രെഷൻ- മുഖക്കുരുവിന്റെ പാടുകളും ചുളിവുകളും നീക്കാൻ.

5.ബ്ലെഫാറോപ്ലാസ്റ്റി- കണ്ണുകൾക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാൻ.


ബോട്ടോക്‌സ്, ഡർമാ ഫില്ലർസ് എന്നിവയും കോസ്‌മെറ്റിക്ക് സർജറിയുടെ ഭാഗമാണ്. സ്തനങ്ങൾ, അടിവയർ, തുടകൾ, നിതംബം എന്നിവിടങ്ങളിലും കോസ്‌മെറ്റിക്ക് സർജറി ചെയ്യാറുണ്ട്.


ഇവ കൂടാതെ മൂക്കിലെയും (റൈനോപ്ലാസ്റ്റി) ചെവിയിലെയും (ഓട്ടോപ്ലാസ്റ്റി) താടിയിലെയും (മെന്റോപ്ലാസ്റ്റി), കഴുത്തിലെയും അഭംഗികൾ പരിഹരിക്കാനായി പ്ലാസ്റ്റിക് സർജറി പ്രയോജനപ്പെടുത്താം. അപൂർവമാണെങ്കിലും കഷണ്ടി മാറ്റാനും പുരികങ്ങൾ പുനഃസൃഷിക്കാനും കവിളുകൾ ഭംഗിയാക്കാനുമെല്ലാം പ്ലാസ്റ്റിക് സർജറി ഉപയോഗപ്പെടുത്തുന്നവരുണ്ട്. അനാവശ്യ കൊഴുപ്പ് ഇൻജെക്ഷനിലൂടെ കുത്തിയെടുക്കാനും ആവശ്യമുള്ളത് മറ്റൊരിടത്ത് ഭംഗിക്ക് വേണ്ടി കുത്തിവെയ്ക്കുകയും ചെയ്യാം. ഇങ്ങനെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനെ ലിപോസക്ഷൻ എന്നാണ് പറയാറുള്ളത്.


മനുഷ്യന്റെ സൗന്ദര്യ ബോധത്തിന് ഒരു അറ്റവും ഇല്ല. അത്കൊണ്ട് തന്നെ എത്ര പ്രായമേറിയലും മനുഷ്യൻ സൗന്ദര്യത്തിന്റെ പിന്നാലെ എല്ലാ കാലവും ഓടിക്കൊണ്ടേ ഇരിക്കുകയാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page