പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?
- Alfa MediCare
- Sep 28, 2021
- 2 min read
Updated: Jul 2, 2024

പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?
ഗര്‍ഭകാലം ഓരോ സ്ത്രീകളും ഓരോ തരത്തിലാണ് അനുഭവിക്കുന്നത്. എന്നാല്‍ ഇത് പ്രസവാവസ്ഥയില്‍ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് പലപ്പോഴും തിരിച്ചറിയുന്നില്ല. പ്രസവം ചിലപ്പോള്‍ ചില സങ്കീര്‍ണതകളുമായി വരാം, നീണ്ടുനില്‍ക്കുന്ന പ്രസവവും, പ്രസവ വേദനയും അതിൽപ്പെട്ടതാണ്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം.
പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?സാധാരണയായി, ആദ്യ പ്രസവമാണെങ്കിൽ ഏകദേശം 20 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിന്നേക്കാമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു, മുമ്പ് പ്രസവിച്ച വ്യക്തിക്ക് 14 മണിക്കൂറോ അതില്‍ കൂടുതലോ സമയം നീണ്ടു നിൽക്കുകയാണെങ്കിൽ, അതിനെ ഒരു നീണ്ട പ്രസവമെന്ന് വിളിക്കാം. ഇത് ഒരു അമ്മയെ വൈകാരികമായി തളര്‍ത്തുന്നുണ്ടാവും. അത് കൂടാതെ ഇത്തരം പ്രസവത്തില്‍ അല്‍പം അപകടങ്ങളും നിലനില്‍ക്കുന്നുണ്ട്. പ്രസവത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇത് ശരിയാണ്. എന്നിരുന്നാലും, പ്രസവത്തിന്റെ സജീവ ഘട്ടത്തില്‍ ദീര്‍ഘനേരം പ്രസവമുണ്ടെങ്കില്‍, ഡോക്ടര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കിയേക്കാവുന്നതാണ്.

പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?എന്താണ് കാരണം?
എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രസവം കൂടുതല്‍ സമയം നീണ്ട് നില്‍ക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. പല കാരണങ്ങളാല്‍ ഇത് അനുഭവപ്പെടാം. സെര്‍വിക്‌സിന്റെ മന്ദഗതിയിലുള്ള പ്രവര്‍ത്തനം പ്രസവ സമയം വര്‍ദ്ധിപ്പിക്കും. ഇത് മാത്രമല്ല കുഞ്ഞ് വളരെ വലുതാണെങ്കിലും ഇത് സംഭവിക്കാം. യോനീമുഖവും പെല്‍വിസും സാധാരണ ഡെലിവറിക്ക് വളരെ ചെറുതായിരിക്കാം. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍, ട്യൂമര്‍ പോലെ അസാധാരണമായ ആകൃതിയിലുള്ള പെല്‍വിസ് പലപ്പോഴും ഇത്തരത്തിലുള്ള നീണ്ടു നില്‍ക്കുന്ന പ്രസവ സമയത്തിന് കാരണമാകുന്നുണ്ട്.
പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?പലതവണ, ഒരു സ്ത്രീ ഇരട്ടകളോ ട്രിപ്പിള്‍സുകളോ ഉദരത്തില്‍ വഹിക്കുകയാണെങ്കിലും അത് പ്രസവ സമയം വര്‍ദ്ധിപ്പിക്കാൻ കാരണമാകും. ഗര്‍ഭാശയത്തിന്റെ സങ്കോചങ്ങള്‍ അല്ലെങ്കില്‍ കുഞ്ഞിന്റെ തെറ്റായ സ്ഥാനം എന്നിവയാണ് മറ്റ് കാരണങ്ങള്‍. ഇത് പലപ്പോഴും അമ്മയേയും കുഞ്ഞിനേയും അപകടത്തിലെത്തിയേക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ നേരത്തേ തന്നെ പറയുന്നതാണ്.
പരിഹാരങ്ങള്‍
പ്രസവത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, ഈ അവസ്ഥയെ നേരിടുന്നത് എളുപ്പമാണ്. സെര്‍വിക്‌സ് സാധാരണഗതിയില്‍ നീണ്ടുനില്‍ക്കുന്നതു വരെ വിശ്രമിക്കുക, നടക്കാന്‍ ശ്രമിക്കുക, ഉറങ്ങുക, അല്ലെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ഇതെല്ലാം പ്രസവത്തെ നന്നായി നേരിടാന്‍ സഹായിക്കും. ഏതെങ്കിലും മരുന്ന് കാരണം സങ്കോചങ്ങള്‍ വിരളമായി വരുന്നുണ്ടെങ്കില്‍, മരുന്നിന്റെ ഫലത്തിനായി കാത്തിരിക്കുക. സ്ഥാനങ്ങള്‍ മാറ്റാൻ ശ്രമിക്കുക. അതായത് മറുവശത്ത് കിടക്കാന്‍ ശ്രമിക്കുക, ഇരിക്കുക അല്ലെങ്കില്‍ നില്‍ക്കുക. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?സിസേറിയന്‍ ഒരു പരിഹാരമാണോ?
പ്രസവം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ പ്രസവം വൈകുകയാണെങ്കില്‍ മിക്കപ്പോഴും സിസേറിയന്‍ നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം. കുഞ്ഞിന്റെ സ്ഥാനം തെറ്റാണെങ്കിലോ, തല വലുതാണെങ്കിലോ പെല്‍വിസിലൂടെ പുറത്തേക്ക് കുഞ്ഞിനെ എടുക്കാൻ സിസേറിയന്‍ ആവശ്യമാണ്. മാത്രമല്ല ജനന സങ്കീര്‍ണതകളും കുട്ടികള്‍ക്ക് പരിക്കുകളും ഒഴിവാക്കുന്നതിന് സി സെക്ഷന്‍ നിര്‍ണ്ണായകമാണ്.
പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?അപകടസാധ്യത ഘടകങ്ങള്‍
നീണ്ടുനില്‍ക്കുന്ന പ്രസവ സമയത്തിന്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിതവണ്ണം. ഇത് ഗര്‍ഭകാല പ്രമേഹത്തിലേക്കോ ഗര്‍ഭകാല രക്താതിമര്‍ദ്ദത്തിലേക്കോ നയിച്ചേക്കാം, ഇത് കുഞ്ഞിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കും. വളരെ മെലിഞ്ഞയാളാണെങ്കില്‍ പോലും ഇത് അനുഭവിച്ചേക്കാം. അതുകൊണ്ടാണ് ഗര്‍ഭാവസ്ഥയില്‍ ശരിയായ പോഷകാഹാരം അത്യാവശ്യമായിരിക്കുന്നത്. പ്രായവും ഇവിടെ ഒരു പങ്കു വഹിക്കുന്നു.
പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? What should be remembered at each stage of pregnancy?ഇരുപതുകളിലെ ഒരു സ്ത്രീയെക്കാള്‍ പ്രായമായ സ്ത്രീകള്‍ക്ക് ഇത് അനുഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പേശികളുടെ അളവ് കുറയുന്നതാണ് മറ്റൊരു പ്രധാന അപകട ഘടകം. പല സ്ത്രീകളും ഗര്‍ഭാവസ്ഥയില്‍ പതിവായി വ്യായാമം ചെയ്യുന്നില്ല. ഇത് പേശികളുടെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു, ഇത് ശക്തി കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു, മന്ദഗതിയിലുള്ള അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന പ്രസവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ത്തിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Comments