top of page

പ്രതിരോധശേഷി ബൂസ്റ്ററുകളായ ഈ ഭക്ഷണങ്ങൾ വേനലിൽ ഒരിക്കലും ഒഴിവാക്കരുത്

  • Writer: Alfa MediCare
    Alfa MediCare
  • Apr 11, 2022
  • 2 min read


കൊവിഡ് മഹാമാരിയിൽ നിന്ന് ലോകം ഏതാണ്ട് കരകയറി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അണുബാധയും മറ്റ് രോഗ സാധ്യതകളും അകറ്റാൻ നമ്മുടെ രോഗ പ്രതിരോധ ശക്തി വളർത്തേണ്ടത് അനിവാര്യമാണ്. വൈറസുകൾ, ബാക്ടീരിയകൾ മുതലായ വിവിധ രോഗാണുക്കൾ നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽ നിന്ന്, നമ്മുടെ രോഗപ്രതിരോധ സംവിധാനം സംരക്ഷിക്കുന്നു.



പ്രതിരോധശേഷി ബൂസ്റ്ററുകൾ, ഈ വാക്ക് സൂചിപ്പിക്കുന്നത് പോലെ, നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ് ഇവ. ഇവ വൈറ്റമിൻ ഗുളികകൾ പോലുള്ള മരുന്നുകളുടെ രൂപത്തിലോ നാം ദിവസവും കഴിക്കുന്ന വിവിധ ഭക്ഷണത്തിലൂടെയോ നമുക്ക് ലഭിക്കുന്നു. ഈ വേനൽക്കാലത്ത് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഇത്തരം ചില ബൂസ്റ്റർ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


1.സിട്രിക് പഴങ്ങൾ: വിറ്റാമിൻ എ, ബി6, സി എന്നിവയും മറ്റ് പല പോഷകങ്ങളും സിട്രിക് പഴങ്ങളിൽ (പുളിയടങ്ങിയ ഭക്ഷണങ്ങൾ) വളരെ കൂടുതലാണ്. ജോലിക്ക് മുമ്പോ ഉറക്കമുണർന്നതിന് ശേഷമോ ഒരു ഗ്ലാസ് തേൻ ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും ദിവസം മുഴുവൻ ഊർജസ്വലമാക്കാനും സഹായിക്കും. അതുപോലെ തന്നെ ഓറഞ്ച് കഴിക്കുന്നതും ഉന്മേഷദായകമാണ്.


2.ഗ്രീൻ ടീ:സാല ചായയും കാപ്പിയും പോലുള്ള പാനീയങ്ങൾക്ക് ആരോഗ്യകരമായ ഒരു ബദലായി ഗ്രീൻ ടീ ജനപ്രിയമായി നിലവിലുണ്ട്. ഗ്രീൻ ടീ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിനോ കുറയ്ക്കുന്നതിനോ മാത്രമല്ല, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും സഹായിക്കുന്നു. വേനൽക്കാലത്ത് ചൂടുള്ള പാനീയങ്ങൾ ആസ്വദിക്കുന്ന ആളുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ജലാംശം നൽകുന്നതിനുമുള്ള ഒരു മികച്ച ബദലാണിത്.


3.തൈര്: തൈരും യോഗർട്ടും വേനൽക്കാലത്ത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. തൈരിൽ പ്രോബയോട്ടിക്‌സ് കൂടുതലാണ്. പ്രോബയോട്ടിക്‌സിന് പ്രതിരോധശേഷി വർധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ദഹനം, ഹൃദയാരോഗ്യം, അലർജി എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തോടൊപ്പം ഒരു സൈഡ് ഡിഷായി ചേർത്ത് കഴിച്ചുകൊണ്ട് തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ അതിൽ കുറച്ച് തേൻ ചേർത്ത് ഒരു മധുരപലഹാരമായും ആസ്വദിക്കാം.


4.ഇഞ്ചി: ഏറ്റവും ആരോഗ്യപ്രദമായ സൂപ്പർ ഫുഡുകളിലൊന്നായാണ് ഇഞ്ചിയെ കണക്കാക്കുന്നത്. സൂപ്പർ ഫുഡ് എന്നാൽ വളരെ ഉയർന്ന പോഷകമൂല്യമുള്ളതും ശരീരത്തിന് വളരെ ഗുണം ചെയ്യുന്നതുമായ ഭക്ഷണങ്ങളാണ്. ഇഞ്ചിക്ക് വൈവിധ്യമാർന്ന ഗുണങ്ങളുണ്ട്, കൂടാതെ ശരീരത്തെ ഏതെങ്കിലും അസുഖങ്ങളിൽ നിന്നും രോഗവാഹകരിൽ നിന്നും സംരക്ഷിക്കാനും ഇവ സഹായിക്കുന്നു. അതിനാൽ തന്നെ പഴം അല്ലെങ്കിൽ പച്ചക്കറി ജ്യൂസുകളിൽ കുറച്ച് ഇഞ്ചി ചേർത്ത് കഴിക്കുന്നത് എന്ത്കൊണ്ടും നല്ലതാണ്.


5.ബട്ടൺ മഷ്‌റൂം: കൂണുകളെ കുറച്ചു കാണരുത്. ബട്ടൺ മഷ്‌റൂമിൽ റൈബോഫ്ലേവിൻ, നിയാസിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, അവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളായതിനാൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. കറി ഉണ്ടാക്കിയോ, ബ്രേക്ക്ഫാസ്റ്റ് ടോസ്റ്റിന് ടോപ്പിങ്ങായോ ഭക്ഷണത്തിൽ ബട്ടൺ മഷ്റൂമുകൾ ഉൾപ്പെടുത്താം.


6.മധുരക്കിഴങ്ങ്: മധുരക്കിഴങ്ങ് മികച്ച രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം പോഷകങ്ങളുടെ സമ്പന്നമായ ഉറവിടവുമാണ്. ഇത് ഉരുളക്കിഴങ്ങിന് വളരെ ആരോഗ്യകരമായ ഒരു പകരക്കാരനാണ്. അതിനാൽ ഉരുളക്കിഴങ്ങിന് പകരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.


7.വെളുത്തുള്ളി: ഇഞ്ചി പോലെ വെളുത്തുള്ളിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും മികച്ച സൂപ്പർ ഫുഡായി കണക്കാക്കപ്പെടുന്നു. വെളുത്തുള്ളിക്ക് മികച്ച രോഗശാന്തി ഗുണങ്ങളുണ്ട്, മാത്രമല്ല ബാക്ടീരിയ, ഫംഗസ് മുതലായ വിവിധ അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു.


8.ഫ്രൂട്ട് ജ്യൂസ്: പഴങ്ങൾ മൊത്തത്തിൽ വൈവിധ്യമാർന്ന പോഷകങ്ങളും രോഗശാന്തി ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, ഈ വേനൽക്കാലത്ത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിലും നല്ല വേറെ മാർഗമില്ല. ഫ്രഷ് ഫ്രൂട്ട് ജ്യൂസ് പതിവായി കഴിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. പഴങ്ങൾ പലതരം പോഷകങ്ങൾ നൽകിക്കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തിൽ ജലാംശം നൽകുകയും നിറയ്ക്കുകയും ചെയ്യുന്നു, അതിനാൽ രോഗവാഹകരിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.


മുകളിൽ പറഞ്ഞവയെല്ലാം തന്നെ രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങളാണ്. അതിനാൽ, ദൈനംദിന ഭക്ഷണക്രമത്തിൽ കഴിയുന്നത്ര പ്രയോജനപ്രദമായ ഇത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്താനും ശരീരവും ക്ഷേമവും സംരക്ഷിക്കാനും ശ്രദ്ധിക്കുക.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page