top of page

ക്യാൻസർ സാധ്യത കുറയ്ക്കും ഭക്ഷണങ്ങൾ(Foods That Reduce Cancer Risk)

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 3 min read

Updated: Jul 14, 2024


ക്യാൻസർ സാധ്യത കുറയ്ക്കും ഭക്ഷണങ്ങൾFoods That Reduce Cancer Risk

എല്ലാവരും ഭീതിയോടെ കാണുന്ന ഗുരുതരമായ ഒരു രോഗമാണ് ക്യാൻസർ. ഇന്നത്തെക്കാലത്ത് ക്യാൻസർ വരാനുള്ള സാധ്യത പലർക്കും കൂടുതലാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള മാരകമായ അൾട്രാവയലറ്റ് രശ്മികൾ, പുകവലി, വൈറസുകൾ, ജനിതക പരിവർത്തനങ്ങൾ, ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ (കാർസിനോജനുകൾ), അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയെല്ലാം ഈ മാരക രോഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നുവെച്ച് ഇത് പെട്ടെന്ന് ഉണ്ടാകുന്ന രോഗമൊന്നുമല്ല. വർഷങ്ങളോളം സമയമെടുത്താണ് ഈ രോഗം ഒരു വ്യക്തിയുടെ ശരീരത്തിൽ വികസിക്കുന്നത്.


ക്യാൻസറിന്റെ കാരണങ്ങൾ


ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കാനുള്ള കഴിവുള്ള അസാധാരണമായ കോശവളർച്ച ഉൾപ്പെടുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ക്യാൻസർ എന്ന് വിളിക്കുന്നത്. എന്നാൽ ക്യാൻ‌സറിനെ തടയുന്നതിന് എല്ലാവർക്കും യോജിക്കുന്ന വിധത്തിലുള്ള ഒരു പൊതുവായ മാർഗ്ഗം ഇല്ല എന്നതാണ് സത്യം. കാരണം, ചില സാഹചര്യങ്ങളിൽ നമ്മുടെ ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ക്യാൻസർ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകും). ജീവിതശൈലി വഴി ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ഒരു പക്ഷെ നമ്മുടെ ദിനചര്യകളിൽപ്പെട്ട ഭക്ഷണ രീതി വഴിയുമാകാം. ഭക്ഷണ രീതിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഒരു പക്ഷെ ക്യാൻസർ സാധ്യത കുറച്ചേക്കാം എന്ന് വിവിധ പഠനങ്ങളിൽ പറയുന്നു.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


പോഷകങ്ങളും മറ്റും കൊണ്ട് സമ്പുഷ്ടമായ വിവിധ തരം ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ക്യാൻസറിനെതിരെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ, നമ്മൾ കഴിക്കുന്ന ഭക്ഷണ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്, ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം


1.മഞ്ഞൾ-ആരോഗ്യപരമായ പല ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കും എന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായ ഗുണങ്ങളിലൊന്ന്. ഒന്നിലധികം കോശ സൂചന പാതകളെ നിയന്ത്രിച്ച് ട്യൂമർ കോശങ്ങളെ നശിപ്പിക്കുവാൻ ശക്തിയുള്ള കുർക്കുമിൻ എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. വൻകുടലിൽ ക്യാൻസർ ക്ഷതം ഉള്ള രോഗികളിൽ നടത്തിയ പഠനത്തിൽ, രോഗികൾക്ക് ഒരു നിശ്ചിത അളവിൽ മഞ്ഞൾ നൽകിയപ്പോൾ ഈ അർബുദ ക്ഷതം 40% കുറഞ്ഞുവെന്ന് കണ്ടെത്തുകയുണ്ടായി. കൂടാതെ മഞ്ഞൾ പ്രോസ്റ്റേറ്റ് ക്യാൻസർ, ശ്വാസകോശ അർബുദം, സ്തനാർബുദം എന്നിവയുടെ വളർച്ചയും പുരോഗതിയും മന്ദഗതിയിലാക്കുമെന്ന് മറ്റൊരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.



2.കറുവപ്പട്ട-ട്യൂമറിന്റെ വളർച്ചയെ തടയുവാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്ന മറ്റൊരു തരം സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ട്യൂമറുകളിൽ രക്തക്കുഴലുകൾ ഉണ്ടാകുന്നത് തടയുകയും, ക്യാൻസർ കോശങ്ങളിലേക്ക് ഓക്സിജൻ വിതരണം കുറയ്ക്കുകയും ചെയ്യുന്നു. ഒരു പഠനത്തിൽ, കറുവപ്പട്ടയുടെ അവശ്യ എണ്ണ ക്യാൻസർ മുഴകളുടെ വലുപ്പം കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ ക്യാൻസർ കോശങ്ങളിൽ നാശം ഉളവാക്കുന്ന യൂജെനോൾ പോലുള്ള ഫിനൈൽപ്രോപനോയിഡുകൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ടയും തേനും ചേർത്ത ചായ, കറുവാപ്പട്ടയും ഏത്തപ്പഴവും ഇട്ട ഓട്സ്, കറുവപ്പട്ട പൊടി തൂവിയ ഫ്രൂട്ട് സാലഡ് എന്നിവ കഴിച്ചാൽ ഭക്ഷണത്തിൽ രുചിയും ആരോഗ്യവും വർദ്ധിപ്പിക്കാം.


3.വെളുത്തുള്ളി-ദൈനംദിന ഭക്ഷണക്രമത്തിൽ വെളുത്തുള്ളി ചേർക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളിയിൽ അലിസിൻ എന്നറിയപ്പെടുന്ന ഒരു ഓർഗാനോസൾഫർ സംയുക്തം അടങ്ങിയിരിക്കുന്നു. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. മാത്രമല്ല, ഇവ ക്യാൻസറിനെതിരെ പോരാടുന്നതിനായി നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിവിധ പഠനങ്ങൾ പ്രകാരം, ക്യാൻസർ വളർച്ച കുറയ്ക്കാൻ അലിസിൻ സഹായിക്കുന്നു എന്ന് പറയപ്പെടുന്നു.


4.ബ്രോക്കോളി-കാൻസറിനെ അകറ്റുന്ന സ്വഭാവമുള്ള ഫ്ലേവനോയ്ഡുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഈ ഫ്ലേവനോയ്ഡ് സൾഫോറാഫെയ്ൻ എന്നറിയപ്പെടുന്നു. ഇത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് വിവിധ പoനങ്ങളിൽ പറയുന്നു. ബ്രൊക്കോളി കഴിക്കുമ്പോൾ, മൈക്രോവേവിൽ പാചകം ചെയ്യുന്നതിനു പകരം അത് ആവിയിൽ വേവിക്കുക. ബ്രൊക്കോളി മൈക്രോവേവിൽ പാചകം ചെയ്യുമ്പോൾ, ഫ്ലേവനോയിഡുകൾ 97% ത്തോളം നശിക്കുന്നു എന്നതുകൊണ്ടാണ് ഇവ മൈക്രോവേവിൽ വേവിക്കരുത് എന്ന് പറയുന്നത്.


​5.സിട്രസ് പഴങ്ങൾ-സിട്രസ് അടങ്ങിയ ചില പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ ചിലതരം അർബുദ സാധ്യത കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. ആന്റിഓക്‌സിഡന്റും ക്യാൻസറിനെ പ്രതിരോധിക്കുന്ന സ്വഭാവമുള്ള ഫ്ളവനോയിഡുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങളും സിട്രസ് പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങളിൽ കാണപ്പെടുന്ന മറ്റൊരു ആന്റിഓക്‌സിഡന്റ് വിറ്റാമിൻ സി അല്ലെങ്കിൽ അസ്കോർബിക് ആസിഡ് ആണ്. ഇത് ശരീരത്തിലെ സ്വതന്ത്ര ഉല്പതിഷ്ണുക്കൾക്ക് എതിരെ പോരാടാൻ സഹായിക്കുന്നു. വയറ്റിലെ ക്യാൻസറിനുള്ള സാധ്യത 28% കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കുന്നത് സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. വായ, പാൻക്രിയാസ്, ശ്വാസകോശം എന്നിവിടങ്ങളെ ബാധിക്കുന്ന അർബുദത്തിനെതിരെ പോരാടുവാൻ അവ സഹായിക്കുന്നുവെന്ന് മറ്റൊരു പഠനവും വ്യക്തമാക്കുന്നു.


​6.തക്കാളി-തക്കാളിയിലും ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമാകുന്ന ധാരാളം ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.. തക്കാളിയിൽ ലൈകോപീൻ എന്നറിയപ്പെടുന്ന ഒരു സസ്യ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തക്കാളിക്ക് ചുവന്ന നിറം നൽകുക മാത്രമല്ല, അവയ്ക്ക് ക്യാൻസറിനെ അകറ്റുവാനുള്ള ഗുണങ്ങളും ഉണ്ട്. ശ്വാസകോശ അർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ ചില അർബുദങ്ങളുടെ സാധ്യത കുറയ്ക്കാൻ തക്കാളിക്ക് കഴിയും. സൂപ്പ്, സോസ്, ചട്ണി, വെജിറ്റബിൾ സാലഡ് എന്നിവയുടെ രൂപത്തിൽ ഉപ്പ്, കുരുമുളക്, നാരങ്ങ നീര് എന്നിവ ചേർത്ത് തക്കാളി കഴിക്കാം. ഇത് കൂടാതെ മറ്റ് ഭക്ഷണത്തിലും തക്കാളി ചേർത്ത് കഴിക്കാം.


7.ബെറി (സരസഫലങ്ങൾ)-ക്രാൻബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങൾ ചിലതരം ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് മികച്ചതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ആന്തോസയാനിൻസ് എന്നറിയപ്പെടുന്ന ചില സംയുക്തങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. പല രോഗികളിലും വായിലെ ക്യാൻസറിന്റെ പുരോഗതിയും വ്യാപനവും കുറയ്ക്കുവാൻ സരസഫലങ്ങൾ കഴിക്കുന്നത് സഹായിക്കുന്നു എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. നമ്മുടെ ദിവസത്തിന് മികച്ച തുടക്കം ഉറപ്പാക്കുന്നതിന് പ്രഭാതഭക്ഷണത്തിൽ ഒരു പിടി സരസഫലങ്ങൾ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.


​8.കിവി പഴങ്ങൾ-കിവി പഴത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കാരണം മറ്റൊന്നുമല്ല, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കിവി പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ ഉൽ‌പാദിപ്പിക്കുന്ന സ്വതന്ത്ര ഉൽപ്പതിഷ്ണുക്കൾക്ക് എതിരെ പോരാടുകയും ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചില ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്ന ല്യൂട്ടിൻ പോലുള്ള ധാരാളം കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ക്യാൻസറിനെ പ്രതിരോധിച്ച് നല്ല ആരോഗ്യത്തിനായി ഈ പഴവും ആഹാര ക്രമത്തിന്റെ ഭാഗമാക്കാം.


9.ഇഞ്ചി-ഷോഗോൾസ്, ജിഞ്ചറോൾസ്, സിങ്കറോൺ തുടങ്ങിയ ചില സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇ ഇഞ്ചിയ്ക്ക് നല്ല ഗന്ധവും സ്വാദും നൽകുന്നു. ട്യൂമർ കോശങ്ങളുടെ വിഭജനത്തെയും വളർച്ചയെയും തടയുന്നതിനാൽ ക്യാൻസറിനെതിരെ പോരാടുന്നതിന് ഈ സംയുക്തങ്ങൾ ഏറെ ഗുണം ചെയ്യും. ഒരു പഠനം സൂചിപ്പിക്കുന്നത് പ്രകാരം, ഷോഗോളുകൾ സ്തനാർബുദ കോശങ്ങളിൽ സ്ഫെറോയിഡ് ഉണ്ടാകുന്നത് തടയുകയും ക്യാൻസർ കോശങ്ങളുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നു. നമ്മുടെ ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താനുള്ള ഒരു എളുപ്പ മാർഗം ഇഞ്ചി ചായയാണ്. ചട്ണി, കറികൾ, ചില പാനീയങ്ങൾ എന്നിവയിൽ നമ്മുക്ക് ഇഞ്ചി ചേർത്ത് കഴിക്കാവുന്നതുമാണ്.


ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ക്യാൻസർ വരില്ല എന്നല്ല, മറിച്ച് വരാനുള്ള സാധ്യത കുറയും എന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. ഇപ്പോൾ ക്യാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന വിവിധ ഡയഗ്നോസ്റ്റിക് ആരോഗ്യ പരിശോധനകൾ ലഭ്യമാണ്. അതിലൂടെ ഈ മാരകമായ രോഗം തുടക്കത്തിൽ തന്നെ ചികിത്സിച്ച് എളുപ്പത്തിൽ സുഖപ്പെടുത്താൻ കഴിയുകയും ചെയ്യും.


➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page