top of page

ഒമിക്രോൺ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ

  • Writer: Alfa MediCare
    Alfa MediCare
  • Jan 11, 2022
  • 1 min read


കൊവിഡ് കേസുകൾ ദിനം പ്രതി വീണ്ടും കൂടി വരികയാണ്. ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കൃത്യമായി മാസ്ക് ധരിക്കുക, വാക്സിൻ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, ആൾക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ ഓരോ വ്യക്തിയും അത്യധികം ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുകയെന്നതും ഏറെ അത്യാവശ്യമാണ്. ഒമിക്രോൺ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.



ഭക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സാധിയ്ക്കുന്ന രീതിയിലെ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുക. വിറ്റാമിന്‍ എ, സി, ഡി, സെലേനിയം, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഇലക്കറികള്‍ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഫൈബർ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഡയറ്റില്‍ ഉള്‍പ്പെടുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും


ആരോഗ്യത്തിനൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ വ്യായാമത്തിനും മുഖ്യ പങ്കുണ്ട്. അതിനാല്‍ ദിവസവും വ്യായാമം ചെയ്യാം. വ്യായാമം ചെയ്യുന്നതും രോഗ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല ആരോഗ്യത്തിനെന്ന പോലെ നല്ല പ്രതിരോധത്തിന് ഉറക്കവും അത്യാവശ്യ ഘടകമാണ്. ദിവസവും 6-8 മണിക്കൂർ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാനും അതുവഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.


നമ്മുടെ അടുക്കളയിലെ രുചിക്കൂട്ടുകളായ പല മസാലകളും ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളവയാണ്. കുരുമുളക്‌, ഇഞ്ചി, കറുവപ്പട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ അത്യാന്താപേക്ഷിതമാണ്. ഇവ ചേര്‍ത്തുണ്ടാക്കുന്ന കഷായവും, ചുക്കു കാപ്പി, കുരുമുളക് കാപ്പി പോലുള്ളവയുമെല്ലാം തന്നെ പ്രതിരോധം നല്‍കുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ഒമിക്രോണില്‍ നിന്നും മാത്രമല്ല, ശരീരത്തിന് ആകെ പ്രതിരോധ ശേഷി നല്‍കുന്നവ കൂടിയാണ്.


പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഭക്ഷണത്തിന് മാത്രമല്ല, വെള്ളത്തിനും പങ്കുണ്ട്. ശാരീരിക അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം അത്യാവശ്യമാണ്. നിര്‍ജലീകരണം ഒഴിവാക്കാനും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷിക്കും ദിവസവും വെള്ളം ധാരാളം കുടിക്കാം. ജ്യൂസുകള്‍, സൂപ്പുകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം ശരീരത്തിന് പ്രതിരോധവും ആരോഗ്യവും നല്‍കുന്നു.


കൊവിഡ് കേസുകളിലും ആശങ്കാജനകമാം വിധം വർധിക്കുന്ന ഈ അവസരത്തിൽ ജാഗ്രതയോടെ തുടരുകയും കൊവിഡ് പ്രതിരോധമാർഗ്ഗങ്ങൾ പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനോടൊപ്പം തന്നെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ മുകളിൽ പറഞ്ഞ രീതികൾ സ്വീകരിക്കാവുന്നതാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page