സിക്ക വൈറസ് രോഗത്തെ നാം ഭയക്കേണ്ടതുണ്ടോ?

കോവിഡ് മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയിൽ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നിരിക്കുന്നു. ഇന്നലെയാണ് കേരളത്തില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞത്. കൊറോണവൈറസ് ബാധക്കിടെയുണ്ടായിരിക്കുന്ന സിക്ക വൈറസ് ബാധ അധികൃതരിൽ വളരെയധികം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
പ്രത്യേകിച്ചൊരു വാക്സിനില്ലാത്ത രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രോഗങ്ങളിലൊന്നാണ് സിക്ക വൈറസ്. പടരുന്നത് കൊതുക് കടി മൂലമാണെങ്കിലും പക്ഷാഘാതം വരെ ഉണ്ടാക്കിയേക്കാവുന്ന ശക്തമായ വൈറസാണിത്. കൂടാതെ ഗർഭിണികളായ സ്ത്രീകളിൽ ഇത് തുടർന്നുള്ള ജനന വൈകല്യങ്ങൾക്ക് കാരണമായേക്കാം. മിക്ക സിക്ക രോഗബാധ കേസുകളിലും രോഗിക്ക് ലക്ഷണങ്ങളൊന്നുമുണ്ടാവാറില്ല.
എന്താണ് സിക വൈറസ് എന്നത് തന്നെയാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. ഈഡിസ് ഈജിപ്തി വിഭാഗത്തിലുള്ള കൊതുകുകളാണ് വൈറസ് പരത്തുന്നത്. സാധാരണ ഗതിയിൽ വളരെ ലഘുവായ രീതിയിൽ വന്നു പോവുന്ന ഒരു വൈറസ് രോഗബാധയാണിത്. എന്നാൽ ഇതിന്റെ പ്രസക്തി എന്തെന്നാൽ, ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്. ഗര്‍ഭിണിയായ സ്ത്രീക്ക് വൈറസ് ബാധിച്ചാല്‍ അത് പലപ്പോഴും കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ബാധിച്ചവരാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് ചെറിയ തലയും വലിയ ഉടലും ആണ് ഉണ്ടാവുന്നത്. ഗര്‍ഭപാത്രത്തില്‍ വെച്ചാണ് രോഗം ബാധിക്കുന്നത് എന്നുണ്ടെങ്കില്‍ ഇതിന് കൃത്യമായ ചികിത്സ ഇല്ല എന്ന് തന്നെയാണ് പറയുന്നത്. കൂടാതെ വളർച്ച എത്താതെ പ്രസവിക്കാനും അബോർഷൻ ആയി പോവാനും ഉള്ള സാധ്യതകൾ ഉണ്ട്.
അപൂർവമായി മുതിർന്നവരിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

എന്തൊക്കെയാണ് രോഗം ബാധിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ശരീരത്തില്‍ വൈറസ് ബാധയുണ്ടെങ്കില്‍ ഇവര്‍ക്ക് പനി, തൊലിപ്പുറത്ത് ചെറിയ ചുവന്ന കുരുക്കള്‍, സന്ധിവേദന എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. നല്ലൊരു ശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ രോഗം പ്രകടമായിത്തുടങ്ങും. എന്നാല്‍ മറ്റൊരു വിഭാഗം ആളുകള്‍ക്ക് രണ്ടര ആഴ്ച വരെ രോഗം പ്രകടമാകുന്നതിന് സമയമെടുക്കുന്നു.
സാധാരണ രോഗബാധിതന്റെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ നിന്നാണ് വൈറസ് ബാധയുടെ സാനിധ്യം കണ്ടെത്തുക. എന്നാൽ ഇത്തരം പരിശോധനകൾ ചെയ്യാനുള്ള സംവിധാനമുള്ള ലാബുകൾ ചുരുക്കമാണ്. ഇന്ത്യയിൽ നിലവിൽ എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂണെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
രോഗത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും കൊതുകിന് വളരുന്നതിനുള്ള സാഹചര്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പല രോഗങ്ങള്‍ക്കും ഉള്ള കാരണക്കാരാണ് കൊതുകുകള്‍. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം അപകടകരമാണ്. ഇവ പലപ്പോഴും ശുദ്ധ ജലത്തിലാണ് മുട്ടയിട്ട് പെറ്റു പെരുകുന്നത്.
ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, ചിരട്ടകള്‍, കണ്ടൈനറുകള്‍, ടയറുകള്‍ എന്നിവയെല്ലാം വെള്ളം ഇല്ലാതെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. പുല്‍ത്തൈലത്തിന്റെ ചെടി, തുളസി, ഇഞ്ചിപ്പുല്ല്, കര്‍പ്പൂര തുളസി എന്നിവയെല്ലാം വീടിന് ചുറ്റും നട്ടുവളര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കൊതുക് കടി ഏല്‍ക്കാതിരിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
രോഗത്തെ എങ്ങനെയാണ് ചികിത്സിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്. രോഗം സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ ഉന്നതിയില്‍ എത്തുന്നു. രോഗബാധിതരായ ആളുകള്‍ക്ക് ധാരാളം വിശ്രമം ലഭിക്കണമെന്നും, നിര്‍ജ്ജലീകരണം തടയാന്‍ നിരവധി പാനീയങ്ങള്‍ കുടിക്കണമെന്നും, പനിക്കും വേദനയ്ക്കും അസറ്റാമോഫെന്‍ കഴിക്കണമെന്നും സിഡിസി ശുപാര്‍ശ ചെയ്യുന്നു. രക്തസ്രാവ സാധ്യത കുറയ്ക്കുന്നതിനും ഡെങ്കിപ്പനി സാധ്യതയെ ഇല്ലാതാക്കുന്നതിനും വേണ്ടി ആസ്പിരിന്‍ അല്ലെങ്കില്‍ മറ്റ് നോണ്‍സ്റ്ററോയ്ഡല്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര മരുന്നുകള്‍ (എന്‍എസ്ഐഡി) കഴിക്കരുതെന്ന് ഏജന്‍സി പറയുന്നു.
സിക്കയ്ക്കെതിരെ വാക്സിന്‍ ഇല്ല എന്നുള്ളതാണ് പരിതാപകരമായ കാര്യം. അതിനാൽ രോഗത്തേക്കാള്‍ രോഗലക്ഷണങ്ങളെ തിരിച്ചറിഞ്ഞ്, അതനുസരിച്ച് ചികിത്സ ആരംഭിക്കണം.



Comments