top of page

ഗർഭകാലത്ത് മാത്രമാണോ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത്?

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: Feb 13, 2024



ഗർഭകാലത്തോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ മാത്രമാണ് മിക്ക സ്ത്രീകളും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നത്. എന്നാൽ ഈ അവസരങ്ങളിൽ മാത്രമാണോ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത്? ആരോഗ്യപരമായി കൂടുതൽ സുരക്ഷിതരായി ഇരിക്കാൻ ഗൈനക്കോളജിസ്റ്റിനെ കാണേണ്ട മറ്റ് സാഹചര്യങ്ങളും ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.


ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. ആർത്തവചക്രം വെറും മൂന്ന് ദിവസം മാത്രം നീണ്ടുനിൽക്കുന്ന സമയങ്ങളുണ്ടാകാം, മറ്റ് സമയങ്ങളിൽ ഇത് ആറോ ഏഴോ ദിവസങ്ങൾ വരേ നീണ്ടുപോയേക്കാം. രക്തം നഷ്ടപ്പെടുന്നത് വളരെ കുറഞ്ഞ അളവിലോ അല്ലെങ്കിൽ കൂടുതലായോ മാറുമ്പോൾ, അല്ലെങ്കിൽ അത് സ്ഥിരമായോ ക്രമരഹിതമായോ മാറുമ്പോൾ ബലഹീനത അനുഭവപ്പെടുമ്പോൾ എല്ലാം ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. സമ്മർദ്ദം മുതൽ തൈറോയ്ഡ് പ്രശ്നങ്ങൾ വരെ ഈ കാലയളവിൽ അനുഭവപ്പെടും. ആർത്തവ വിരാമത്തെ നേരിടുന്ന സാഹചര്യങ്ങളിലും ഒരു ഡോക്ടറെ ആശ്രയിക്കേണ്ടതുണ്ട്. എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് മനസിലാക്കാനും ആവശ്യമെങ്കിൽ ചെറിയ രീതിയിൽ ചികിത്സകൾ നൽകാനുമായി ഒരു തവണയെങ്കിലും ഡോക്ടറെ കാണുക.


ലൈംഗികത ഓരോരുത്തരുടെയും ജീവിതത്തിൽ മാനസികമായും ശാരീരികമായും ആനന്ദകരമായ അനുഭവമായിരിക്കണം. എന്നാൽ ഈ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഏതെങ്കിലും തരത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറുമായി പ്രശ്നം ചർച്ച ചെയ്യേണ്ടതുണ്ട്. ഫൈബ്രോയിഡുകൾ പോലുള്ളവ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകുന്നു. ഗൈനക്കോളജിസ്റ്റിനെ കണ്ട് ഒരു സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതിലൂടെ പ്രശ്നം എന്താണെന്ന് എളുപ്പത്തിൽ കണ്ടെത്താനാകും.





അത്പോലെ തന്നെ പെൽവിസ് (ഇടുപ്പ്) പ്രദേശത്ത് കടുത്ത വേദന അനുഭവപ്പെടുകയാണെങ്കിൽ, എൻഡോമെട്രിയോസിസ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാനായി ഡോക്ടറുമായി ഒരു കൂടിക്കാഴ്‌ച നടത്തുക. ഗർഭാശയത്തിനുള്ളിൽ പ്രത്യേകതരം കോശങ്ങൾ വളർച്ച പ്രാപിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഇത് ഒരുപക്ഷേ ഒരു അണ്ഡാശയ ഫൈബ്രോയിഡിന്റെ അടയാളമായിരിക്കാം. ഇത് ഗുരുതരമായി മാറുന്നതിന് മുൻപ് ഡോക്ടറെ കാണേണ്ടതാണ്.


സ്തനങ്ങളിൽ കാണപ്പെടുന്ന മുഴ ഏതൊരു സ്ത്രീയെയും ഉത്കണ്ഠാ ആക്രമണത്തിന്റെ വക്കിലെത്തിക്കും. ഇതിനെക്കുറിച്ച് കൂടുതൽ പരിഭ്രാന്തരാകാതിരിക്കാനായി ഒരു ഗൈനക്കോളജിസ്റ്റുമായി കൂടിക്കാഴ്‌ച നടത്തുക. എല്ലാ മുഴകളും ക്യാൻസറല്ല എന്ന് ആദ്യം മനസ്സിലാക്കുക. ചിലത് ഹോർമോൺ ക്രമക്കേടുകൾ മൂലം ഉണ്ടാകുന്നവയാണ്. ഡോക്ടർ ഇതിൽ തീരുമാനം പറയുന്നതുവരെ വിഷമിക്കേണ്ട കാര്യമില്ല.


ചില സ്ത്രീകൾക്ക് പി‌സി‌ഒഡി (പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്) അല്ലെങ്കിൽ പി‌സി‌ഒ‌എസ് (പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം) മൂലമുണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അണ്ഡാശയത്തിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ വലിയ അളവിൽ ഉത്പാദിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കാലക്രമേണ, ഇത്തരം ഹോർമോൺ അസന്തുലിതാവസ്ഥ വന്ധ്യതയ്ക്കും മറ്റ് രോഗങ്ങൾക്കും കാരണമായേക്കാം. അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ഗൈനക്കോളജിസ്റ്റുമായി കൂടിക്കാഴ്ച നടത്തേണ്ടതാണ്. ഡോക്ടർ പി‌സി‌ഒ‌ഡി / പി‌സി‌ഒ‌എസ് പരിശോധനകൾ നടത്തി, ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനുള്ള മരുന്നുകൾ നൽകും.


പല സ്ത്രീകളെയും അലട്ടുന്ന മറ്റൊരു പ്രശ്നമാണ് വെള്ളപോക്ക്. ഇത് പലപ്പോഴും പേടിക്കേണ്ടതില്ല. എന്നാൽ പച്ച, മഞ്ഞ, ചാര നിറത്തിലുള്ളവയും, ദുർഗന്ധം ഉണ്ടാവുന്നവയുമാണെങ്കിൽ, ഗൈനക്കോളജിസ്റ്റിനെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുക. ഇത് ഒരുപക്ഷേ യീസ്റ്റ് ഇൻഫെക്ഷന്റെ ലക്ഷണമാകാം. ഇത് സാധാരണ ഗതിയിൽ വേഗത്തിൽ ചികിത്സിച്ച് ഭേദമാക്കാം. എന്നാൽ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ യോനിയിൽ ഉണ്ടാവുന്ന വെള്ളപ്പോക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം അണുബാധ ഉണ്ടാകുന്നത് മുതൽ അമ്നിയോട്ടിക് ദ്രാവകം ചോർന്നു പോകുന്നതുവരെ സൂചിപ്പിക്കുന്നു ഇത്.


മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു രോഗാവസ്ഥ ഉണ്ടെങ്കിൽ, മടിച്ച് നിൽക്കാതെ ഉടൻ ഡോക്ടറിന്റെ സഹായം തേടേണ്ടതാണ്. അല്ലാത്തപക്ഷം അത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page