തിന്നല്ലേ...തിന്നല്ലേ...തിന്നാൽ...പോയി
- Alfa MediCare
- Sep 28, 2021
- 2 min read

എടി നമുക്കൊരു ബിരിയാണി കഴിച്ചാലോ? ശമ്പളം കിട്ടിയ ദിവസമല്ലേ, എന്താ നിൻ്റെ അഭിപ്രായം.
ഞാനില്ലടീ, പിസിഒഡി പ്രശ്നം ഉള്ള കാരണം ഭക്ഷണ നിയന്ത്രണത്തിലാണ് മോളെ, അത്കൊണ്ട് നോൺവെജ് അധികം കഴിക്കാറില്ല ഇപ്പോൾ.
ആണോ... പിസിഒഡി പ്രശ്നം തുടങ്ങീട്ട് എത്രയായി, എന്നിട്ട് നീ ഡോക്ടറെ കാണിച്ചോ ?
കല്യാണം കഴിഞ്ഞിട്ട് 2 വർഷമായില്ലേ. കുട്ടികൾ ഉണ്ടാകാത്തതിന് ഡോക്ടറെ കാണിച്ചപ്പോൾ കുറെ ടെസ്റ്റുകളൊക്കെ നടത്തി, അപ്പോഴാ പിസിഒഡി ആണ് പ്രശ്നം എന്ന് അറിഞ്ഞത്. ഇപ്പോൾ മരുന്നും, വ്യായാമവും, ഭക്ഷണ നിയന്ത്രണവുമൊക്കെയായിട്ട് ഇങ്ങനെ പോകണ് ഉണ്ട്.......
1150 രൂപയുടെ ലാബ് ടെസ്റ്റുകൾ ഇപ്പോൾ വെറും 500 രൂപയിൽ. ടെസ്റ്റുകൾക്ക് ശേഷം ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും ഈ പാക്കേജിൽ ഉൾപ്പെടുന്നു.കുടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യൂ ..ഇന്നത്തെക്കാലത്ത് പല സ്ത്രീകളിലും, പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് ഓവറി. അണ്ഡോല്‍പാദനം നടക്കുന്ന ഓവറികളിലുണ്ടാകുന്ന രോഗം. സ്ത്രീ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് പോളിസിസ്റ്റിക് ഓവറി. പൊതുവെ സിസ്റ്റ് എന്നറിയപ്പെടുന്ന ഇത് സാധാരണ 25 വയസു കഴിഞ്ഞ സ്ത്രീകളില്‍ വരാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇപ്പോഴത്തെ മാറിയ ജീവിത സാഹചര്യങ്ങളില്‍ ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ കൂടി ഈ പ്രശ്‌നം കണ്ടുവരുന്നു. ഹോര്‍മോണ്‍ ക്രമക്കേടുകളാണ് പോളിസിസ്റ്റിക് ഓവറിയുടെ കാരണം. ഇത് മാസമുറ ക്രമക്കേടുകളുണ്ടാക്കും. മാസമുറ കൃത്യമായി വരാത്തത് ഓവറിയില്‍ സിസ്റ്റുകള്‍ക്കു വഴി വയ്ക്കും.
കാരണങ്ങള്‍
a.കൊഴുപ്പു ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും പോളിസിസ്റ്റിക് ഓവറിയ്ക്കു കാരണമാകാറുണ്ട്.
b.ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇന്‍സുലിന്‍ തോത് ശരീരത്തില്‍ കൂടുതലാകുമ്പോള്‍ അണ്ഡാശയങ്ങള്‍ക്ക് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ പ്രേരണയാകുന്നു. ഇത് പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണവുമാകുന്നു. ഇതുകൊണ്ടുതന്നെ ഈ രോഗമുള്ളവരില്‍ രോമവളര്‍ച്ച അധികമാകും.
c.പാരമ്പര്യമായി പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പോളിസിസ്റ്റിക് ഓവറി വരാന്‍ സാധ്യത ഏറെയാണ്.
d.വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.
e.ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് പോളിസിസ്റ്റിക് ഓവറിയ്ക്കു വഴി വയക്കുന്നതെന്നതു കൊണ്ട് ഹോര്‍മോണ്‍ കുത്തിവയ്ക്കുന്ന മാംസാംഹാരം, ബ്രോയിലര്‍ കോഴികളുടെ മുട്ട എന്നിവയും ചിലപ്പോള്‍ പോളിസിസ്റ്റിക് ഓവറിയ്ക്കു കാരണമാകാറുണ്ട്.
ലക്ഷണങ്ങള്‍
a.ആര്‍ത്തവചക്രത്തിലെ വ്യതിയാനങ്ങളും ആര്‍ത്തവ ക്രമക്കേടുകളും. ആര്‍ത്തവം കൃത്യമായി വരാതിരിയ്ക്കുക, ഇടയ്ക്കിടെ വരിക, ബ്ലീഡിംഗ് കൂടുകയോ കുറയുകയോ ചെയ്യുക തുടങ്ങിയവയെല്ലാം പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണങ്ങളാണ്.
b.വയര്‍, മുഖം,നെഞ്ച് എ്ന്നിവിടങ്ങളില്‍ രോമം വളരുക.
c.ശോഷിച്ച മാറിടങ്ങള്‍
d.യോനിയ്ക്കുള്ളിലെ ഭാഗങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിയ്ക്കുക
e.വയറുവേദന.
f.മുടി കുറയുകയും കൊഴിയുകയും പുരുഷന്മാരുടെ പോലെ കഷണ്ടി വരികയും ചെയ്യുക.
g.ശബ്ദത്തിന് ഘനം വര്‍ദ്ധിയ്ക്കുക
h.മുഖക്കുരു വരികയോ ഉള്ളവര്‍ക്ക് കൂടുതലാവുകയോ ചെയ്യുക, ചര്‍മത്തില്‍ ഇരുണ്ട നിറത്തിലെ പാടുകള്‍ പ്രത്യക്ഷപ്പെടുക.
പരിഹാരങ്ങള്‍
a.ദിവസവും കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. ഇത് ഹോര്‍മോണ്‍ ക്രമപ്പെടുത്തും.
b.നല്ല ഉറക്കം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ വളരെ പ്രധാനമാണ്. നല്ല ഉറക്കത്തിനുള്ള വഴികള്‍ തേടുക.
c.ശരീരഭാരം അഞ്ചു കിലോയെങ്കിലും കുറയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സന്തുലിതാമാക്കുമെന്നു പറയാം.
d.ഓവറി സിന്‍ഡ്രോം ഉള്ളവരുടെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ കൂടുതലായിരിയ്ക്കും. ഇത് മെറ്റബോളിക് സിന്‍ഡ്രോം എന്ന ഒരു അവസ്ഥയ്ക്കു കാരണമാകും. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതാണ് ഒരു പരിഹാരം.
e.പോളിസിസ്റ്റിക് ഓവറിയുള്ളവര്‍ക്ക് ഡിപ്രഷന്‍ സാധാരണമാണ്. ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് പരിഹാരം. ഇതിന് വ്യായാമം നല്ലൊന്നാന്തരം പരിഹാാരമാണ്.
f.പോളിസിസ്റ്റിക് ഓവറിയുള്ള സ്ത്രീകള്‍ ഹൃദയാരോഗ്യത്തിലും പ്രധാനമായി ശ്രദ്ധിയ്ക്കണം. കാരണം ഈ രോഗം പലപ്പോഴും ഹൃദയപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഹാര്‍ട്ട് അറ്റാക് സാധ്യത ഇത്തരം രോഗമുളളവരില്‍ കൂടതലാണ്.
ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കും. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും. പോളിസിസ്റ്റിക് ഓവറിയ്ക്കു പ്രതിവിധിയായുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.
ഓവറി സിസ്റ്റ് തടയും ഭക്ഷണം
A.സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രതിവിധിയാണ്. ഇവ സിസ്റ്റുകള്‍ തടയുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു സഹായിക്കും.
B.ശരീരം ഇന്‍സുലിനെതിരെയുള്ള പ്രതിരോധശേഷി കൈവരിക്കുന്നതും സിസ്റ്റിനുള്ള ഒരു കാരണമാണ്. ഇതിന് ലെറ്റൂസ് പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്.
C.ബാര്‍ലിയും ഇന്‍സുലിന്‍ പ്രതിരോധശേഷിക്കെതിരെ പ്രവര്‍ത്തിക്കും. ഇതും സിസ്റ്റു തടയുന്ന ഭക്ഷണം തന്നെ.
D.അമിതവണ്ണവും പോളിസിസ്റ്റിക് ഓവറിയ്ക്കുള്ളൊരു കാരണം തന്നെയാണ്. കറുവാപ്പട്ട തടി കുറയ്ക്കാനും ഇന്‍സുലിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
E.ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഭക്ഷണം മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാനും സഹായിക്കുന്ന ഒരു ഭക്ഷണമാണ് ബ്രൊക്കോളി. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
F.കൂണ്‍ പോളിസിസ്റ്റിക് ഓവറി തടയാനുള്ള മറ്റൊരു ഭക്ഷണമാണ്.
G.ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയ ട്യൂണ മത്സ്യവും പോളിസിസ്റ്റിക് ഓവറി തടയാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ്.
H.തക്കാളിയും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഒരു ഭക്ഷണം തന്നെയാണ്. ഇതില്‍ ധാരാളം ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്.
I.മധുരക്കിഴങ്ങും മധുരമുണ്ടെങ്കിലും ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണം തന്നെയാണ്.
J.പാലും പോളിസിസ്റ്റിക് ഓവറി തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. മാസമുറ ക്രമക്കേടുകള്‍ തടയാന്‍ ഇത് സഹായിക്കും. കൊഴുപ്പു കളഞ്ഞ പാല്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
K.തൈരും പോളിസിസ്റ്റിക് ഓവറി തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഇത് യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.
L.പഌസ്മ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ കുറയ്ക്കുന്നതു വഴി പോളിസിസ്റ്റിക് ഓവറി തടയാന്‍ വയമ്പ് സഹായിക്കും.
M.ചീര പോലുള്ള ഭക്ഷണങ്ങള്‍ തടി കുറച്ച് ഓവുലേഷന്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നവയാണ്.
N.നട്‌സ് ആരോഗ്യത്തിനു മാത്രമല്ല, പോളിസിസ്റ്റിക് ഓവറി തടയാന്‍ സഹായിക്കുന്ന ഭക്ഷണം കൂടിയാണ്.
➖➖➖➖➖➖➖
ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.
ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.
➖➖➖➖➖➖➖
എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി
➖➖➖➖➖➖➖
കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..



Comments