top of page

കാന്താരി മുളക് വലിപ്പത്തില്‍ കുഞ്ഞനെങ്കിലും ഗുണത്തില്‍ ഒന്നാമന്‍

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 1 min read

Updated: Aug 18, 2023



വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഇത് പൊതുവേ നാടന്‍ മുളകെന്നു നാം കരുതുമെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉത്ഭവം അങ്ങ് അമേരിക്കന്‍ നാടുകളിലാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്ന പദാർത്ഥമാണ് കന്താരി മുളകിനെ കൂടുതൽ ഗുണവാനാക്കുന്നത്. കാന്താരിമുളകിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം,


1.കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍


കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. അല്‍പ ദിവസം വിനാഗിരിയില്‍ ഇട്ടു വച്ച് ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (ചീത്ത കൊളസ്‌ട്രോള്‍) കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും ഇതേറെ നല്ലതാണ്. കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്.





2.ദഹനപ്രശ്‌നങ്ങള്‍ക്ക്


ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കാന്താരി. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. കുടല്‍ ആരോഗ്യത്തിന് മികച്ചതുമാണ്. നല്ല ശോധനയ്ക്കുളള വഴിയാണിത്. ഇത് ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ചും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു ചെയ്യുന്നത്.


3.ഹൃദയാരോഗ്യത്തിന്


കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയേണ്‍ സമ്പുഷ്ടമാണ് കാന്താരി. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു. ഇതും ഹൃദയത്തെയും തലച്ചോറിനേയും സംരക്ഷിക്കുന്നു.


4.രോഗപ്രതിരോധ ശേഷി


വൈറ്റമിന്‍ സി അടങ്ങിയ കാന്താരി മുളകിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്. ഇത് ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കുന്നു. പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയതിനാൽ ബിപി നിയന്ത്രണത്തിന് സഹായിക്കുന്നു. കൂടാതെ അയേണ്‍ അടങ്ങിയതിനാൽ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു. ഇതിന്റെ ഇലയും രോഗശമന ഗുണങ്ങള്‍ ഉള്ള ഒന്നാണ്. ബാക്ടീരിയ, ഫംഗസ് രോഗബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.


കാന്താരി മുളക് ഗുണത്തില്‍ ഒന്നാമനാണെങ്കിലും, അമിത ഉപയോഗം ഒഴിവാക്കുക. അധികമായാൽ അമൃതും വിഷമാണെന്നാണല്ലോ....




 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page