ഗര്‍ഭിണികള്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നത് നല്ലതാണോ? Is it safe for pregnant women to travel long distances?
- Alfa MediCare
- Nov 10, 2022
- 1 min read
Updated: Nov 2, 2024

ഇന്ന് മിക്ക സ്ത്രീകളും ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഗര്‍ഭിണി ആയാലും ജോലി ചെയ്യുന്നവരുണ്ട്. ജോലിയുടെ ഭാഗമായി തന്നെ പലപ്പോഴും യാത്രകളും അനിവാര്യമായി വന്നെന്നിരിക്കാം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നത് നല്ലതാണോ, എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്നെല്ലാം പലര്‍ക്കും സംശയം ഉണ്ടായിരിക്കും.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍, ഡോക്ടറോട് കാര്യങ്ങള്‍ പറയേണ്ടത് അനിവാര്യമാണ്. കാരണം ഇരട്ടകുട്ടികള്‍ ആണെങ്കില്‍, അല്ലെങ്കില്‍ ഗര്‍ഭകാലത്ത് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ച് പ്രമേഹം, ബിപി, പ്ലാസെന്റല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടേണ്ടത് അനിവാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരോട് ചിലപ്പോള്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കാം. യാത്ര ചെയ്യുന്നതിന് മുന്‍പ് പ്രെനറ്റല്‍ ഷെഡ്യൂള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. അതുപോലെ, സ്‌കാനിംഗ് ഡേയ്റ്റിനോട് അടുപ്പിച്ച് വരുന്ന ദിവസങ്ങളില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. സ്‌കാനിംഗ് എല്ലാം കഴിഞ്ഞതിന് ശേഷം മാത്രം യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.

ആദ്യത്തെ മൂന്ന് മാസം വളരെ പ്രധാനപ്പെട്ടാതാണ്. ഈ സമയത്ത് കൃത്യമായ പരിചരണം നല്‍കേണ്ടത് അനിവാര്യമാണ്. കാരണം, ഈ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ യാത്രയുടെ തുടക്കത്തിൽ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. മൂന്ന് മാസത്തിന് ശേഷം യാത്രകള്‍ പോകുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ അധികം കണ്ടെന്നു വരില്ല.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യാന്‍ എല്ലായ്‌പ്പോഴും കൃത്യമായ മാര്‍ഗ്ഗം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. വളരെ എളുപ്പമായതും ദീര്‍ഘദൂര യാത്രയ്ക്ക് യോജിക്കുന്നതുമായവ തിരഞ്ഞെടുക്കാം. വിമാനം, തീവണ്ടി എന്നിവയെല്ലാം തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ, കടലിലൂടെയുള്ള യാത്രകള്‍ ഈ സമയത്ത് പരമാവധി ഒഴിവാക്കുക.
ഡോക്ടർമാരുടെ നിർദേശപ്രകാരം ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇത് ഗര്‍ഭിണിയെ കാര്യമായി ബാധിക്കും.



Comments