top of page

ബജറ്റ് ഫ്രണ്ട്ലി ബേബി എസൻഷ്യൽസ് എങ്ങിനെയാണ് തിരഞ്ഞെടുക്കുക. How to choose budget-friendly baby essentials.

  • Writer: Alfa MediCare
    Alfa MediCare
  • Jun 22, 2025
  • 1 min read

കുഞ്ഞിന്റെ വരവിന് ഒരുങ്ങുമ്പോൾ വിപണിയിൽ കാണുന്ന ആകർഷകമായ അനവധി ഉൽപ്പന്നങ്ങൾ കാണുമ്പോൾ ഏതു മാതാപിതാക്കളും ആശയക്കുഴപ്പത്തിലാകാറുണ്ട്. എല്ലാവിധം വാങ്ങണമെന്നുണ്ടാകുമ്പോഴും, ബജറ്റിനുള്ളിൽ ഒതുങ്ങിയ ഗുണമേന്മയുള്ള  സാധനങ്ങൾ  എങ്ങനെ തിരഞ്ഞെടുക്കുമെന്നതാണ് ഏറ്റവും പ്രധാനമാകുന്നത്. ഈ ലേഖനത്തിൽ ചെലവ് കുറയ്ക്കുമ്പോഴും നമ്മുടെ ആവശ്യങ്ങൾക്ക്  അനുയോജ്യമായവ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചാണ് പറയുന്നത്.

വസ്ത്രങ്ങൾ (Baby Clothing)

കുഞ്ഞിന് സുഖകരവും ചർമ്മത്തിന് പ്രയാസങ്ങൾ  സൃഷ്ടിക്കാത്ത ഗുണമേന്മയുള്ള  വസ്ത്രങ്ങൾ ആവശ്യമാണ്.

  • 5–6 സെറ്റ് ടു പീസ് സെറ്റ് 

  • 4–6 ക്ലോത്ത് നാപികൾ

  • 2 ക്യാപുകൾ 


    വസ്ത്രങ്ങൾ കൂടുതൽ വാങ്ങേണ്ടതില്ല. കുഞ്ഞ് വേഗത്തിൽ വളരുന്നതിനാൽ പുതിയ വസ്ത്രങ്ങൾ ഉടൻ വാങ്ങേണ്ടി വരും.


2. കിടക്ക, വിരിപ്പ്  Sleeping Essentials)

  • ചെറിയ കിടക്ക ബെഡിൽ കിടക്കാൻ 

  • തൊട്ടിൽ 

  • വാട്ടർപ്രൂഫ് കിടക്ക വിരിപ്പ്

  • സോഫ്റ്റ് കംബളി


    സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന ലളിതമായ ഒരുക്കങ്ങൾ മതിയാകുന്നു.


മുലയൂട്ടൽ & ഭക്ഷണം (Feeding)

  • അമ്മയ്ക്ക് പിന്തുണ നൽകുന്ന ഫീഡിങ് പിലോ

  • 1-2 ചെറിയ ബർപ്പ് ടൗവലുകൾ 2-3

  • 1 ഫീഡിങ് ബോട്ടിൽ



    മുലയൂട്ടൽ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ ആവശ്യമാണ്. 2 വർഷമാണ് സാധാരണയായി മുലയൂട്ടുക. അതിനനുസരിച്ച അത്യാവശ്യമായ വാങ്ങിക്കുക. സുരക്ഷ ശ്രദ്ധിച്ചു പുനരുപയോഗിക്കാവുന്നവ വാങ്ങി വൃത്തിയായി സൂക്ഷിക്കുക. എങ്കിൽ സാമ്പത്തികമായി ചിലവുകളും അല്പം കുറയ്ക്കാം.


 നാപി ആവശ്യങ്ങൾ (Diapering)

  • പുനരുപയോഗിക്കാവുന്ന ക്ലോത്ത് നാപികൾ ഉപയോഗിക്കാം 

  • ഓഫറുകളിൽ ലഭ്യമാകുന്ന ഡിസ്പോസിബിൾ നാപികൾ യാത്രകളിലോ, മറ്റു പ്രധാന ആവശ്യ സമയങ്ങളിലോ മാത്രം ഉപയോഗിക്കുക.

  • ഡിസ്പോസിബിൾ വെട്ട് ടോവലുകൾ അത്യാവശ്യ സമയങ്ങളി ഉപയോഗിക്കുക. അല്ലാത്ത സമയങ്ങളിൽ കുഞ്ഞിനെ കഴുകുകയോ, നഞ്ച തുണി ഉപയോഗിച്ച തുടയ്ക്കുകയോ ചെയ്യുക.


    ഇതിലൂടെ പ്രതിദിന ചെലവ് കുറയ്ക്കാൻ കഴിയും.


കുളിക്കൽ സാമഗ്രികൾ (Bathing Items)

  • കുഞ്ഞിനായി നിർമിച്ച സോഫ്‌റ്റ് സോപ്പ്

  • ബേബി ഷാംപൂ

  • ബേബി ഓയിൽ (കുളിക്ക് മുൻപ് തേച്ച് കൊടുക്കാൻ)

  • സോഫ്റ്റ് ടോവൽ


    കൂടുതൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതില്ല – ലളിതമായത് മതിയാകും.

ഹെൽത്ത് കിറ്റ് (Basic Health Essentials)

  • ഡിജിറ്റൽ തെർമോമീറ്റർ 

  • നാസൽ ക്ലീനർ / ആസ്പിറേറ്റർ.


    കുട്ടികളിലെ പനി ചിലപ്പോൾ ഒരുപാട് വൈകിയാണ് മാതാപിതാക്കൾ അറിയുക. ചെറിയ അസ്വസ്ഥതകൾ ഉണ്ടെങ്കിൽ പോലും  കുഞ്ഞുങ്ങൾക്ക് പറയാനാകില്ലല്ലോ. അതിനാൽ മാതാപിതാക്കൾക്ക് മുൻകൂട്ടി തയ്യാറാകാൻ ഇത്തരം ഹെൽത്ത് കിറ്റ് സൂക്ഷിക്കുന്നത് നല്ലതാണ്.

കുഞ്ഞിന് ആവശ്യമായ എല്ലാ കാര്യങ്ങളും വളരെ ലളിതമായ രൂപത്തിലാണ് ഒരുക്കാൻ കഴിയുന്നത്. ലിസ്റ്റുകളിൽ ഉള്ളവ ആവശ്യം, അത്യാവശ്യം, പുനരുപയോഗിക്കാൻ കഴിയുന്നവ  എന്ന രീതിയിൽ മാറ്റിയാൽ  ആവശ്യമുള്ളത് മാത്രം വാങ്ങുമ്പോൾ ചെലവിൽ വലിയതോതിലുള്ള ഭാരം ഉണ്ടാകില്ല. പ്ലാൻ ചെയ്ത് ചുരുങ്ങിയതും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് പുതിയ മാതാപിതാക്കൾക്ക് വലിയ ആശ്വാസമാകും.

അറിവോടെയുള്ള ഒരുക്കങ്ങളാണ് കാര്യക്ഷമം!

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page