top of page

മൈഗ്രേനിനെ ഓടിക്കും വീട്ടുവൈദ്യങ്ങൾ

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: Oct 22, 2023



മൈഗ്രേന്‍ എന്നത് സഹിയ്ക്കാന്‍ കഴിയാത്ത തലവേദനയെന്നതാണ് വാസ്തവം. തലവേദനകളില്‍ തന്നെ പ്രത്യേക രീതിയിലുള്ള ഒന്നാണിത്. ഇതിന് പലര്‍ക്കും പല തരം കാരണങ്ങളാണ്. ചിലര്‍ക്ക് സ്‌ട്രെസ്, ചിലര്‍ക്ക് കാപ്പി, ചായ കൃത്യ സമയം കിട്ടാതിരിയ്ക്കുക, ഭക്ഷണം കിട്ടാതിരിയ്ക്കുക, വെയില്‍ കൊള്ളുക, യാത്ര തുടങ്ങിയ പല കാരണങ്ങളാല്‍ ഇതുണ്ടാകാം. മൈഗ്രേന്‍ വന്നാല്‍ ഇത് ഛര്‍ദിയിലേയ്ക്കും തല കറക്കത്തിലേയ്ക്കും വരെ എത്തുന്ന അവസ്ഥകളുണ്ട്. ഇതിന് പലരും മരുന്നുകളെയാണ് ആശ്രയിക്കുന്നത്.


മൈഗ്രേനിന് ആയുര്‍വേദത്തിൽ പല പരിഹാരങ്ങളും പറയുന്നുണ്ട്. ചില ജീവിത ശൈലികളും ചില നാടന്‍ മരുന്നുകളുമെല്ലാം ഇതിന് പരിഹാരമായി പറയുന്നുമുണ്ട്. ആയുര്‍വേദ പ്രകാരം ചില പ്രത്യേക ചികിത്സകള്‍ ഇതിനായി ചെയ്യാം. ശിരോധാര, ശിരോലേപ, കവലഗ്രഹ അഥവാ ഓയില്‍ പുള്ളിംഗ്, ശിരോവസ്തി, സ്‌നേഹ നസ്യം എന്നിവ മൈഗ്രേന്‍ പരിഹാരമായി പറയുന്ന കാര്യങ്ങളാണ്.




ഇതല്ലാതെ മൈഗ്രേന് ഉപകാര പ്രദമാകുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. മൈഗ്രേന് ഉപകാര പ്രദമാകുന്ന ചില വീട്ടുവൈദ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


1.ഉണക്കമുന്തിരി, ബദാം-തുടക്കത്തില്‍ തന്നെ മൈഗ്രേന്‍ ശമിപ്പിയ്ക്കാന്‍ നല്‍കുന്ന ചില മരുന്നുകളുണ്ട്. ഉണക്കമുന്തിരി, ബദാം എന്നിവ ഇതിനുളള നല്ല പരിഹാരങ്ങളാണ്. 5-6 ഉണക്കമുന്തിരിയും ബദാമും വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം. ഇവ കുതിര്‍ത്ത വെള്ളം കുടിയ്ക്കുകയും ചെയ്യാം. ഇത് ദിവസവും ചെയ്യുന്നത് മൈഗ്രേന്‍ പരിഹാരമാകും.


2.മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി ഒരു കപ്പ് വെള്ളത്തില്‍ കലക്കി രാത്രി വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് വെറുംവയറ്റില്‍ കുടിയ്ക്കാം.


3.കറുകപ്പുല്ല്-കറുകപ്പുല്ല് ഒരു പരിഹാരമാണ്. ഇത് നല്ലതു പോലെ അരയ്ക്കുക. ഇതില്‍ ഒരു നുള്ള് ഇരട്ടി മധുരം ചേര്‍ത്തിളക്കുക. ഇത് ഉച്ച തിരിഞ്ഞ് കുടിയ്ക്കാം. ഒരു മാസം ഇതേ രീതി തുടരുക. ഗുണമുണ്ടാകും.


4.മുല്ല അല്ലെങ്കില്‍ പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങയുടെ ഇളം ഇലകള്‍ അല്‍പം ഉപ്പും ചേര്‍ത്ത് ചതയ്ക്കുക. ഇതിന്റെ നീര് രണ്ടു മൂന്നു തുള്ളി വീതം ഇരു നാസാദ്വാരങ്ങളിലും രാവിലെ വെറും വയറ്റില്‍ ഒഴിയ്ക്കുക. ഇതും മൈഗ്രേനിനുള്ള വീട്ടുവൈദ്യമാണ്.


5.ഓണത്തുമ്പ-ഓണത്തുമ്പയുടെ ഇല ഇതിന് പരിഹാരമാണ്. ഇത് അരച്ച് നെറ്റിയിലിടുക. മൈഗ്രേന് പരിഹാരമാകും.

6.ഉലുവാപ്പൊടി-ഉലുവാപ്പൊടി വെള്ളത്തില്‍ ചാലിച്ച് മണപ്പിയ്ക്കാം. ഇതും മൈഗ്രേന് പരീക്ഷിയ്ക്കാം.


7.ചെറുനാരങ്ങ-ചെറുനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് കുഴമ്പാക്കി നെറ്റിയില്‍ പുരട്ടുന്നതും ഗുണം നല്‍കും.ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകാം. ചന്ദനം അരച്ച് നെറ്റിയില്‍ ഇടുന്നതും നല്ലതാണ്.


8.ഉഴുന്ന്-ഉഴുന്ന് പാലില്‍ തിളപ്പിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.


9.പൂവാംകുരുന്നില-ഇതിന്റെ ഇല പിഴഞ്ഞ ചാറ് സൂര്യന്‍ ഉദിയ്ക്കുന്നതിന് മുന്‍പായി നാലു ദിവസം നെറ്റിയില്‍ പുരട്ടാം. ഇത്തരം ദിവസങ്ങളില്‍ കുളിയ്ക്കരുത്. തലയില്‍ വെയില്‍ ഏല്‍ക്കാതെ സൂക്ഷിയ്ക്കുക. തല വിയര്‍ക്കുകയും ചെയ്യുത്.


10.ബ്രഹ്മി-രാത്രി അത്താഴം കഴിഞ്ഞ് 5 മില്ലീലിറ്റര്‍ ബ്രഹ്മി പരിഹാരമാണ്.


11.പാലില്‍ ജീരകം, ചുക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ച് കുടിയ്ക്കാം.


12.മല്ലിയില അരച്ച് വെള്ളത്തില്‍ കലക്കി നെറ്റിയിലിടാം.




മൈഗ്രേന്‍ ഒഴിവാക്കാന്‍ ചില ചിട്ടകളും ജീവിത ശൈലികളുമെല്ലാം തന്നെ പ്രധാനമാണ്. അധികം സ്‌ട്രെസ് എടുക്കാതിരിയ്ക്കുക. കൃത്യമായ ഉറക്കം പ്രധാനം. ചായ, കാപ്പി ശീലങ്ങള്‍ കുറയ്ക്കുക. രാവിലെ 10 മിനിറ്റു നേരം നല്ല ഫ്രഷ് വായു ശ്വസിയ്ക്കുന്നത് ഗുണം നല്‍കും. മസാലകള്‍ അടങ്ങിയ ഭക്ഷണം കഴിവതും കുറയ്ക്കുക. കറുവാപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുതല്‍ തെളിച്ചത്തോടെ ഉപയോഗിയ്ക്കാതിരിയ്ക്കുക. സണ്‍ഗ്ലാസുകള്‍ ധരിയ്ക്കുക.


മുകളിൽപ്പറഞ്ഞവയെല്ലാം പരീക്ഷിച്ചിട്ടും അസ്സഹനീയമായ വേദനയുണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page