top of page

അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ

  • Writer: Alfa MediCare
    Alfa MediCare
  • Jan 21, 2022
  • 1 min read


ആരോഗ്യത്തിന് സഹായിക്കുന്നതിൽ പഴവർഗങ്ങൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങൾ. ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കാം. നമ്മുടെ തൊടിയിൽ നിന്നും ലഭിയ്ക്കുന്ന നാടൻ പഴങ്ങൾ ഉൾപ്പെടെ പുറം നാടുകളിൽ നിന്നും ലഭിയ്ക്കുന്നവ വരെ ഇതിൽ ഉൾപ്പെടുത്താം. ഇത്തരം പഴങ്ങളിൽ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാൽ ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്. ബട്ടർ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.



അവക്കാഡോ ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാൽ തന്നെ ഇത് ഒരു നേരത്തെ ഭക്ഷണത്തിന്.പകരമായി കഴിക്കുവാൻ ഉത്തമമായ ഭക്ഷ്യവിഭവമാണ്. അവക്കാഡോകളിലെ കൊഴുപ്പുകൾ മോണോസാചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവക്കാഡോ 12 ഗ്രാം ഫൈബർ നൽകുന്നു, ഇത് ഫൈബറിന്റെ പ്രതിദിനം ശുപാർശ ചെയ്യപ്പെടുന്ന ഉപഭോഗത്തിന്റെ അളവായ 28 മുതൽ 34 ഗ്രാം അളവ് നിറവേറ്റാൻ വളരെയധികം സഹായം ചെയ്യുന്നു.


അടിവയറ്റിലെ അധിക കൊഴുപ്പ് ആരോഗ്യപരമായി പല തരം പ്രശ്നങ്ങൾക്കും കാരണമാകും. വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ ചില രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. വയറിലെ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. വയറിനുള്ളിലെ ഈ കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഒരു ശരീരം നേടുന്നതിനും ദിവസവും ഒരു അവക്കാഡോ വീതം കഴിക്കുന്നത് സഹായിക്കുമെന്ന് ഒരു പുതിയ പഠനത്തിൽ പറയുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് അധിക കലോറി എരിച്ചു കളയുന്നു.


അവക്കാഡോ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് അവക്കാഡോ. ഇത് കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. അവക്കാഡോ ആസിഡുകള്‍ കുറയ്ക്കുകയും ഫാറ്റി ആസിഡുകളും അസറ്റേറ്റും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കഴിച്ചിരിക്കേണ്ട അത്യാവശ്യം ഒന്നാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഇതിന്റെ കുറവ് കുഞ്ഞുങ്ങളില്‍ നാഡീ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന്റെ നല്ലൊരു ഉറവിടമാണ് അവക്കാഡോ. ചീരയിലും മറ്റും ഉള്ള ഇത് വളരെ അപൂര്‍വമായേ പ്രകൃതിദത്തമായി ലഭിയ്ക്കൂ. അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടിന്റെ അര കപ്പ് ജ്യൂസില്‍, 5 എംസിജി ഗ്രാം ഫോളിക് ആസിഡ് ഉണ്ടെന്നാണ് കണക്ക്. പ്രീ ക്ലാംസിയ എന്നൊരു അവസ്ഥയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്. ഇതിലെ പൊട്ടാസ്യമാണ് ഇതിനു സഹായിക്കുന്നത്. ബിപിയെ ബാധിയ്ക്കുന്ന ഈ അവസ്ഥ വരാതിരിയ്ക്കാന്‍ ബട്ടര്‍ ഫ്രൂട്ടിലെ പൊട്ടാസ്യം സഹായിക്കുന്നു.


മുകളിൽ പറഞ്ഞ ഗുണങ്ങളെല്ലാം ഈ പഴവർഗ്ഗത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണ ക്രമത്തിൽ ഇവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page