top of page

ഭക്ഷണം കഴിച്ച ഉടനെ ടോയ്ലറ്റിൽ പോകുന്നുണ്ടോ? ഈ രോഗമാവാം കാരണം

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: Aug 1, 2023



ഭക്ഷണം കഴിച്ച ഉടനേ ടോയ്ലറ്റിൽ പോകുന്ന വ്യക്തിയാണോ? എങ്കിൽ അല്പമൊന്ന് ശ്രദ്ധിക്കണം. എത്ര വട്ടം ഭക്ഷണം കഴിച്ചാലും ഇതേ അസ്വസ്ഥത തന്നെയാണോ ഉണ്ടാവുന്നത്. എങ്കിൽ അതിന് കാരണം ഇറിറ്റബിൾ ബൗൾ സിൻഡ്രോം ആയിരിക്കും. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് അതിന്‍റേതായ ഗൗരവം നൽകേണ്ടതാണ്.


എന്താണ് ഇറിറ്റബിൾ ബൗൾ സിൻഡ്രോം എന്ന് പലർക്കും അറിയുകയില്ല. ഇത് ഒരു രോഗാവസ്ഥയാണ്. ദഹന പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവർ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ് ഈ രോഗം. ചെറുകുടലും വൻകുടലും അടങ്ങുന്ന ഭാഗങ്ങളെയാണ് ബൗൾ എന്ന് പറയുന്നത്. ദഹന സംവിധാനത്തിൽ ഉണ്ടാവുന്ന തകരാറുകളാണ് ഇത്തരത്തിൽ ഒരു രോഗാവസ്ഥയായി മാറുന്നത്. ഇതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം


ലക്ഷണങ്ങൾ


പലർക്കും ഇതിന്‍റെ ലക്ഷണങ്ങൾ അറിയുകയില്ല. എന്നാൽ ചില ലക്ഷണങ്ങൾ നോക്കി നമുക്ക് ഇറിറ്റബിൾ ബൗൾ സിൻഡ്രോം മനസ്സിലാക്കാവുന്നതാണ്.




1.അതിശക്തമായ വയറു വേദന-അതിശക്തമായ വയറു വേദനയായിരിക്കും ആദ്യ ലക്ഷണം. എപ്പോഴും വയർ വീർത്തിരിക്കുന്ന അവസ്ഥയാണ് ഇവരിൽ അനുഭവപ്പെടുന്നത്. ഇത് കൂടാതെ അതികഠിനമായ ഗ്യാസ് വയറ്റിൽ രൂപപ്പെടുന്നുണ്ട്. മലബന്ധവും മറ്റ് പ്രതിസന്ധികളും എല്ലാം ഇതിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഡയറിയ പോലുള്ള അസ്വസ്ഥതകൾക്ക് ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.




2.അസാധാരണമായി തടി കുറയുന്നത്-അസാധാരണമായി തടി കുറയുന്നത് പലപ്പോഴും ഈ ദഹന പ്രശ്നങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സാധാരണ അവസ്ഥയിൽ ഭക്ഷണം കഴിച്ച ശേഷം ശരീരത്തിൽ ആവശ്യത്തിന് പോഷകം സ്വീകരിച്ച ശേഷം മറ്റുള്ളവയെ പുറം തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ ദഹനത്തിൽ സഹായിക്കാത്ത ചില ഭക്ഷണങ്ങൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുമ്പോള്‍ അത് ദഹനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതിന്‍റെ ഫലമായാണ് പലപ്പോഴും ഇറിറ്റബിൾ ബൗള്‍ സിൻഡ്രോം ഉണ്ടാവുന്നത്. ഇത് യാതൊരു കാരണവും ഇല്ലാതെ പെട്ടെന്ന് തടി കുറക്കുന്നതിന് കാരണമാകുന്നു.


3.അനീമിയ-അനീമിയ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ടെങ്കിൽ ഇറിറ്റബിൾ ബൗൾ സിൻഡ്രോം ഉണ്ട് എന്നാണ് കാണിക്കുന്നത്. ശരീരത്തിൽ അയേണിന്‍റെ കുറവ് ഉണ്ടാകുമ്പോഴും അനീമിയ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.


4.വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്-ഇത് ഇറിറ്റബിൾ ബൗൾ സിൻഡ്രോം ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ രോഗലക്ഷണമായി കൂടി ഇതിനെ കണക്കാക്കേണ്ടതാണ്. ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് അൽപം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം രോഗമുള്ളവരിൽ ഈ അസ്വസ്ഥത അൽപം കൂടുതലായി കാണപ്പെടുന്നുണ്ട്.


ശ്രദ്ധിക്കേണ്ടത്


1.ഭക്ഷണങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. അതിന് വേണ്ടി എരിവ്, പുളി, എണ്ണമയം കൂടുതലുള്ള വസ്തുക്കൾ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.


2.മരുന്നുകളുടെ അമിതോപയോഗം.


3.മദ്യപാനം, പുകവലി എന്നിവയെ പൂർണമായും ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കുക.

ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം ഗുരുതരമാകുന്ന രോഗാവസ്ഥയാണിത്. അത് കൊണ്ട് ന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ, കൃത്യസമയത്ത് ചികിത്സ തേടി രോഗം തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല പ്രതിസന്ധികളേയും ഇല്ലാതാക്കാവുന്നതാണ്.


➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..


ആൽഫ മെഡികെയർ : 9744568762


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page