top of page

രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കണം:എന്ത് കൊണ്ട്?

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: Dec 20, 2023



നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. എന്നാല്‍ ശരിയായ ഭക്ഷണം കഴിക്കുന്നത് മാത്രം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കില്ല. അതിനായി ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ പലരും അതിനാല്‍ രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കിയവരാണ്. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശരീരം മൊത്തത്തില്‍ ഒന്നു മാറാന്‍ സഹായിക്കും.


ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധരും രാത്രി വൈകിയുള്ള ഭക്ഷണത്തെ എതിര്‍ക്കുന്നു. ഇവരെല്ലാം ശരിവയ്ക്കുന്നതും നേരത്തെയുള്ള അത്താഴ ശീലമാണ്. നമ്മുടെ ശരീരത്തിന് ഒരു യഥാര്‍ത്ഥ ക്ലോക്ക് ഇല്ല, പക്ഷേ അതിന് ആന്തരിക താളമുണ്ട്. അതനുസരിച്ച് ശരീരത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നു. 'സിര്‍കാഡിയന്‍ റിഥം' എന്ന് വിളിക്കുന്ന ഈ ആന്തരിക ഘടികാരം ശരീരത്തെ പാരിസ്ഥിതിക മാറ്റങ്ങള്‍, ഉറക്കം, ദഹനം, ഭക്ഷണം എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങളുമായി ക്രമീകരിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഭക്ഷണ സമയം ശരീരഭാരം നിയന്ത്രിക്കല്‍, ഉപാപചയ നിയന്ത്രണം, ഹൃദയമിടിപ്പ്, ഉറക്കചക്രം എന്നിവയെയും ബാധിക്കുമെന്ന് മനസ്സിലാക്കുക. ശരീരഭാരം കുറയ്ക്കാനും മികച്ച ദഹനത്തിനും ഹൃദയാരോഗ്യത്തിനുമായി ആരോഗ്യ വിദഗ്ധര്‍ രാത്രി നേരത്തെ ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതിന്റെ അത്ഭുതകരമായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.




1.നന്നായി ഉറങ്ങാന്‍


വൈകി ഭക്ഷണം കഴിക്കുമ്പോള്‍, കഴിച്ചതെല്ലാം ദഹിപ്പിക്കാന്‍ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ല. ഇത് ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം. അവസാന ഭക്ഷണത്തിനും ഉറക്കത്തിനും ഇടയില്‍ നല്ല അളവിലുള്ള ഗ്യാപ്പ് ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍, ദഹനം ശരിയായി നടക്കാത്തതു കാരണം നന്നായി ഉറങ്ങാന്‍ കഴിയില്ല. എന്നാല്‍, നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഭക്ഷണം ശരീരത്തില്‍ നന്നായി ആഗിരണം ചെയ്യപ്പെടുകയും സുഖമായ ഉറക്കം നേടാനാവുകയും ചെയ്യും. നല്ല ഉറക്കം അടുത്ത ദിവസത്തേക്കുള്ള ഊര്‍ജ്ജവും നിറയ്ക്കും.



2.മികച്ച ദഹനം


നേരത്തെ അത്താഴം കഴിക്കുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തില്‍ ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ ഇതുവഴി സഹായിക്കും. രാത്രി നേരത്തേ ഭക്ഷണം കഴിക്കുന്നതിലൂടെ ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ പോലുള്ള എല്ലാ പ്രശ്‌നങ്ങളും ഒഴിവാക്കാനാകും.


3.ശരീരഭാരം കുറയ്ക്കാന്‍


അത്താഴം നേരത്തേ കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്. വൈകിട്ട് 7 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുമ്പോള്‍, അടുത്ത ദിവസം രാവിലെ അടുത്ത ഭക്ഷണത്തിനായി ധാരാളം ഗ്യാപ്പ് നല്‍കുന്നു. ഇക്കാരണത്താല്‍, ഉറങ്ങുമ്പോള്‍ ഊര്‍ജ്ജത്തിനായി ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കുകയും ഇതുവഴി കൊഴുപ്പ് കുറയുകയും ചെയ്യുന്നു. കൂടാതെ, മികച്ച ദഹനവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുകയാണെങ്കില്‍, ഭക്ഷണം ശരിയായി ദഹിപ്പിക്കാതിരിക്കുകയും മൊത്തത്തിലുള്ള ഭാരം വര്‍ദ്ധിക്കാനിടയാവുകയും ചെയ്യും.


4.ഹൃദയാരോഗ്യത്തിന് നല്ലത്


സാധാരണ നമ്മുടെ ഇന്ത്യന്‍ ഭക്ഷണരീതിയില്‍ നല്ല അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്, രാത്രിയില്‍ ഉയര്‍ന്ന സോഡിയം ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും പ്രശ്‌നമാണ്. കലോറി കത്തിക്കാന്‍ സാധിക്കാതെ വരികയും ഹൃദയം അപകടത്തിലാവുകയും ചെയ്യുന്നു.


5.രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു


ഉറക്കസമയം, അത്താഴം എന്നിവ തമ്മില്‍ രണ്ട് മണിക്കൂര്‍ ഇടവേള നിലനിര്‍ത്തണമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ ഊന്നിപ്പറയുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് 'നോണ്‍ഡിപ്പര്‍ ഹൈപ്പര്‍ടെന്‍ഷന്‍' ബാധിക്കാന്‍ സാധ്യതയുണ്ട്, ഇത് രാത്രിയില്‍ സമ്മര്‍ദ്ദം ശരിയായി കുറയുന്നതില്‍ പരാജയപ്പെടുന്ന അവസ്ഥയാണ്. രാത്രിയില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും രക്തസമ്മര്‍ദ്ദം കുറയുമെന്ന് കരുതപ്പെടുന്നു. മര്‍ദ്ദം ഉയര്‍ന്നുവരുന്നുവെങ്കില്‍, അത് ഹൃദ്രോഗത്തിനുള്ള സാധ്യതയും ഹൃദയാഘാതവും ഉണ്ടാക്കുന്നു.


മുകളിൽ പറഞ്ഞ കാരണങ്ങളെല്ലാം കൊണ്ടു തന്നെ നേരത്തെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അത്താഴവും ഉറക്കസമയവും തമ്മിലുള്ള ഇടവേള നിലനിര്‍ത്തുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. രാത്രിയില്‍ നേരത്തെ അത്താഴം കഴിച്ചശേഷം അഥവാ വിശപ്പ് തോന്നുകയാണെങ്കില്‍, പട്ടിണി കിടക്കുന്നതും നല്ലതല്ല. അത്തരം സമയങ്ങളില്‍ കുറഞ്ഞ കലോറി, പ്രോട്ടീന്‍ അടങ്ങിയ, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഉപയോഗിക്കാം.



 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page