top of page

ദന്ത സംരക്ഷണം:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 1 min read


പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് പല്ലുകളുടെ ആരോഗ്യം. തിളങ്ങുന്ന ആരോഗ്യമുള്ള പല്ലുകള്‍ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും പല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ വെളുത്ത പല്ലുകള്‍ക്ക് വിഘാതം സൃഷ്ടിക്കാറുണ്ട്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍, നമുക്ക് തിളങ്ങുന്ന പല്ലുകള്‍ സ്വന്തമാക്കാവുന്നതേ ഉള്ളൂ. എന്നാല്‍ പലപ്പോഴും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തി തന്നെ നമ്മുടെ പല്ലുകള്‍ക്ക് ദോഷകരമായി ബാധിക്കാറുണ്ട് എന്നതാണ് സത്യം. അതുകൊണ്ടു എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നതാണ് പ്രധാനം. അത്കൊണ്ട് പല്ല് സംരക്ഷണത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യരുതെന്നും നോക്കാം.


1.നമ്മുടെ പല്ലിന് യോജിക്കുന്ന തരത്തിലുള്ള ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുക.


2.എന്നും രണ്ട് നേരം ബ്രഷ് ചെയ്യുക. ഇത് പല്ലിന്റെ ആരോഗ്യത്തിനു മാത്രമല്ല നമ്മുടെ ആരോഗ്യത്തെ മുഴുവനായും സംരക്ഷിക്കും.


3.6 മാസത്തിൽ മൂന്ന് തവണയെങ്കിലും ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്. അല്ലാത്ത പക്ഷം, ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കും.


4.ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം വെള്ളം കുടിയ്ക്കുക. അല്ലാത്ത പക്ഷം അത് വായില്‍ കാവിറ്റീസ് കൂടാന്‍ കാരണമാകും.


5.പല്ലിന്റെ ആരോഗ്യത്തിന് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നന്നായിരിക്കും. മാങ്ങ, പേരയ്ക്ക, ആപ്പിള്‍ എന്നിവയാണ് ഏറ്റവും അനുയോജ്യമായ പഴങ്ങള്‍.



6.പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതും, പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. അല്ലാത്ത പക്ഷം ആവശ്യത്തിന് വിറ്റാമിന്‍ കിട്ടാതാകും. വിറ്റാമിന്റെ അഭാവം ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.


7.ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം. അതുകൊണ്ടു തന്നെ ദിവസവും 8 ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണം.


8.പല്ലിനോടൊപ്പം നാവു കൂടി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ എന്നും പല്ലു തേയ്ക്കുമ്പോള്‍ നാവ് കൂടി വൃത്തിയാക്കാന്‍ ശ്രമിക്കുക.


9.പല്ല് തേക്കുമ്പോള്‍ അധികം അമര്‍ത്തി പല്ലു തേയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.


10.അധികം പഴച്ചാറുകള്‍ ഉപയോഗിക്കുന്നത് പല്ലിന് നല്ലതല്ല. അതുകൊണ്ടു തന്നെ പഴച്ചാറിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.


11.ചോക്ലേറ്റിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. അത് പല്ലില്‍ അണുബാധ വരുത്താന്‍ കാരണമാകും.


12.പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുക. അല്ലാത്ത പക്ഷം അത് പല്ലിന്റെയും, ശരീരത്തിന്റെയും ആരോഗ്യത്തെ നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


13.അധികം മധുരമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. മധുരം കഴിക്കുകയാണെങ്കിലും കഴിച്ചതിനു ശേഷം നന്നായി വായ കഴുകുക.


സന്തോഷകരമായ ആരോഗ്യ ജീവിതത്തിന് പല്ലുകളുടെ ആരോഗ്യവും പ്രധാനമാണ്. അത്കൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങൾ ശീലിക്കുന്നതിനോടൊപ്പം സ്ഥിരമായ ഡെന്റല്‍ ചെക്കപ്പുകൾ നടത്താനും മറക്കരുത്. വര്‍ഷത്തില്‍ രണ്ട്‌ തവണയെങ്കിലും പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി ഡെന്റിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page