top of page

സസ്യാഹാരം രോഗപ്രതിരോധശേഷി കൂട്ടുമോ?

Writer: Alfa MediCare
Alfa MediCare
Sep 28, 2021
2 min read

Updated: Jan 23, 2022



മെച്ചപ്പെട്ട ആരോഗ്യ വ്യവസ്ഥിതി നിലനിർത്താമെന്ന ലക്ഷ്യത്തോടെ ധാരാളം ആളുകൾ സസ്യാഹാരം മാത്രമുള്ള ഭക്ഷണക്രമത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. വെജിറ്റേറിയൻ അഥവാ സസ്യാഹാര രീതി എന്നതിനർത്ഥം മാംസം, മുട്ട, പാലുൽപന്നങ്ങൾ, തുടങ്ങി മൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഏതൊരു ഭക്ഷ്യോത്പന്നങ്ങളും ഒഴിവാക്കുന്ന ആഹാരരീതിയെ പിന്തുടരുക എന്നതാണ്.



സ്വയം ആരോഗ്യമുള്ളവരായി തുടരാനായി സസ്യാഹാരം മാത്രം ഉൾക്കൊളിച്ച ഭക്ഷണശീലം ഒരാളെ സഹായിക്കുെമന്ന് നിരവധി ഭക്ഷ്യാരോഗ്യ വിദഗ്ദർ നിഗമനം ചെയ്യുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായി കണക്കിലെടുക്കുമ്പോൾ ഇത് നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതായിരിക്കുമോ എന്ന് പലരും സംശയിച്ചേക്കാം. സസ്യാഹാരത്തെക്കുറിച്ച് ശാസ്ത്രീയമായി പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.


​വെജിറ്റേറിയൻ ആയാൽ


വെജിറ്റേറിയൻ ആകുന്നത് വണ്ണം കൂട്ടില്ലെന്ന് പരക്കെ ഒരു ധാരണയുണ്ട്. എന്നാൽ സസ്യാഹാരം മാത്രം ശീലിച്ചാലും ശരീരഭാരം കൂടും എന്നതാണ് സത്യം. സസ്യാഹാരത്തിൽ ഉൾപ്പെടുത്തുന്ന ചീസ്, കൊഴുപ്പുള്ള പാൽ, തൈര് എന്നിവയിലൊക്കെ ഉയർന്ന കാലറി അടങ്ങിയിരിക്കുന്നു. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം.

തീർച്ചയായും മാംസാഹാരം അടങ്ങിയിട്ടില്ലാത്ത ഇത്തരത്തിലൊരു ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് വഴി നിരവധി നേട്ടങ്ങൾ നമ്മുടെ ആരോഗ്യത്തിന് ലഭ്യമാകുമെന്നത് യാഥാർത്ഥ്യമാണ്. അതിലൊന്നാണ് നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള കഴിവ്.


​രോഗപ്രതിരോധ ശേഷി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?


ശരീരത്തെ ബാധിക്കാൻ സാധ്യതയുള്ള ചെറുതും വലുതുമായ എല്ലാവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുവാനുള്ള ഒരു കവചമായി പ്രവർത്തിക്കുക എന്നതാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രധമ ധർമ്മം. നമ്മുടെ ശരീരത്തിലേക്ക് കടന്നുകയറുന്ന ബാക്ടീരിയകൾ അല്ലെങ്കിൽ വൈറസുകളെ പ്രതിരോധിക്കുകയും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ രോഗപ്രതിരോധ വ്യവസ്ഥിതി ഇതിനെ ചെറുത്തു നിർത്തി ശരീരത്തെ പരിരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം രോഗകാരികളും വെല്ലുവിളികളുമെല്ലാം ശരീരത്തെ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ ആവശ്യമായ പ്രതിരോധ സംവിധാനം ഒരുക്കി വയ്ക്കുന്നതിലൂടെ ഇത് ശരീരത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നു.


രോഗപ്രതിരോധവ്യവസ്ഥിതി പ്രധാനമായും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ശരീരം നേരിടേണ്ടിവരുന്ന പൊതുവായ ഭീഷണികളെ സ്വയം തിരിച്ചറിഞ്ഞ് എല്ലാത്തരം രോഗകാരികളോടും പോരാടുന്ന സ്വതസിദ്ധമായ രോഗപ്രതിരോധ സംവിധാനമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ഒരു അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനമാണ്. അത് നമ്മുടെ നാഢീവ്യവസ്ഥിതിയിൽ മുൻകാല രോഗാക്രമണങ്ങളെ കുറിച്ചുള്ള ഓർമ്മകൾ സൂക്ഷിച്ചു വെക്കുകയും, ഭാവിയിൽ ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഇവ ഇതേ ആന്റിബോഡികളെ പുറപ്പെടുവിക്കാൻ തയ്യാറാക്കി നിർത്തുകയും ചെയ്യുന്നു.


സസ്യാഹാരം രോഗപ്രതിരോധശേഷിയെ ബാധിക്കുന്നതെങ്ങനെ


നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്, സിങ്ക്, അയൺ, കോപ്പർ, സെലിനിയം, വിറ്റാമിൻ എ, ബി 6, സി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ശാസ്ത്രം ശുപാർശ ചെയ്യുന്നു. ഈ പോഷകങ്ങളെല്ലാം ഭൂരിഭാഗവും അടങ്ങിയിരിക്കുന്നത് സസ്യാഹാരത്തിൻ്റെ പട്ടികയിലുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ, വിത്തുകൾ എന്നിവയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് സസ്യാടിസ്ഥാനമായുള്ള ഭക്ഷണക്രമം പ്രധാനമർഹിക്കുന്നതായി മാറുന്നു.


ഗവേഷണ പ്രകാരം, നമ്മുടെ രോഗപ്രതിരോധ ശേഷിയുടെ 70 മുതൽ 80% വരെ കുടലിനെ കേന്ദ്രീകരിച്ചിരിക്കുന്നതാണ്. നമ്മുടെ കുടലിലുള്ള 39 ട്രില്യനോളം പോന്ന ചെറു മൈക്രോബയോമുകൾ ചേർന്നാണ് രോഗപ്രതിരോധ കോശങ്ങളെ വേർതിരിക്കുന്നത്. രോഗപ്രതിരോധ കോശങ്ങൾ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ഇത് ഫ്രീ റാഡിക്കലുകൾ എന്ന സംയുക്തങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും പലവിധ ഫൈറ്റോകെമിക്കലുകളും ധാരാളമായി കഴിക്കുന്നത് വഴി ഇത്തരം ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും. മാത്രമല്ല സസ്യം മാത്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.


സസ്യാഹാരികളായവർ പൊതുവേ നോൺ വെജ് കഴിക്കുന്നവരേക്കാൾ ഉയർന്ന അളവിൽ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ്. അതിനാൽ തന്നെ ഇതവരുടെ രോഗപ്രതിരോധ സംവിധാനത്തെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാനാകുന്നു. സസ്യ സ്റ്റിറോളുകളുടെ (ഫൈറ്റോസ്റ്റെറോളുകൾ ) ഉയർന്ന ഉപഭോഗം രോഗപ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.


സസ്യാഹാരം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല നല്ല ആരോഗ്യസ്ഥിതി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ശരിയായ ഉറക്കം, കൃത്യമായ വ്യായാമം, സ്ട്രെസ് മാനേജ്മെന്റ്, നല്ല വ്യക്തിശുചിത്വം എന്നീ കാര്യങ്ങളിൽ ശ്രദ്ധ നൽകിക്കൊണ്ട് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം സംയോജിപ്പിച്ചാൽ ആരോഗ്യകരമായ ജീവിതശൈലി ഒരാൾക്ക് സ്വയം ഉണ്ടാക്കിയെടുക്കാനാവും. ആരോഗ്യകരമായ ജീവിതശൈലി കരസ്ഥമാക്കുന്നതിലൂടെ ഒരുവിധം രോഗങ്ങളെയെല്ലാം അകറ്റി നിർത്താൻ നമുക്ക് സാധിക്കുന്നു.


➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..


ആൽഫ മെഡികെയർ : 9744568762



 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page