top of page

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

  • Writer: Alfa MediCare
    Alfa MediCare
  • Feb 28, 2024
  • 2 min read

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന  ചർമ്മ പ്രശ്നങ്ങൾ  Can pregnancy cause skin problems..

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

ഗര്ഭകാലം മാറ്റങ്ങളുടെ ഒരു കാലം തെന്നെയാണ്. ശരീരം വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകുന്നതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എങ്കിലും മാറ്റങ്ങൾ കാരണം നമ്മുടെ ശരീരത്തിന് ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിലൊന്നാണ് ചർമ്മപ്രശ്നം. ഗർഭാവസ്ഥയിൽ തിളങ്ങുന്ന ചർമ്മമുള്ള അമ്മമാരെ നാം കണ്ടിട്ടുണ്ട് എന്നാൽ എല്ലാവരും അങ്ങനെയല്ല. ഒമ്പത് മാസങ്ങളിൽ പലതരം ചർമ്മ പ്രശ്നങ്ങൾ അനുഭവപ്പെടാം.

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

ചർമ്മത്തിലെ കറുത്ത പാടുകൾ, അസാധാരണമായ രോമ വളർച്ച, മുടി കൊഴിച്ചിൽ, തിണർപ്പ്, മുഖക്കുരു, സ്ട്രെച്ച് മാർക്ക്, നഖങ്ങൾ പൊട്ടൽ അല്ലെങ്കിൽ പിളർപ്പ്, എന്നിവയാണ് ചില സാധാരണ പ്രശ്നങ്ങൾ. ചില സ്ത്രീകളിൽ അവരുടെ ചർമ്മത്തിൽ അസാധാരണ നിറവ്യത്യാസം ഉണ്ടാവുന്നു. ഗർഭകാലത്ത് നമ്മുടെ ശരീരം വളർച്ചാ ഘടകങ്ങൾ ഉൽ‌പാദിപ്പിക്കുകയും കൂടുതൽ രക്തം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇത് ചർമ്മത്തിൽ അസാധാരണമായ തിളക്കം ഉണ്ടാക്കുന്നു. എന്നിരുന്നാലും, വർദ്ധിച്ച രക്തയോട്ടം രക്തക്കുഴലുകൾ തകരുന്നതിലേക്കും നയിച്ചേക്കാം, ഇതിനെ ആൻജിയോമാസ് എന്നറിയപ്പെടുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

ഗർഭാവസ്ഥയിൽ അനുഭവപ്പെടുന്ന ചില ചര്മപ്രശ്നങ്ങൾ ഇതാ...

ഇത് മെലാനിൻ മൂലമുണ്ടാകുന്ന കറുത്ത പാടുകൾ അല്ലെങ്കിൽ ചർമ്മത്തിലെ പാടുകളെ സൂചിപ്പിക്കുന്നു. സാധാരണയായി, പ്രസവത്തിന് ശേഷം ഈ ഹൈപ്പർപിഗ്മെന്റേഷൻ പ്രശ്നം പരിഹരിക്കപ്പെടും. എന്നാൽ ചിലപ്പോൾ അവ കുറച്ച് വർഷം നിലനിൽക്കുകയും ചെയ്തേക്കാം. സൂര്യപ്രകാശം ഉള്ളപ്പോൾ പുറത്ത് പോകുന്നതിന് ഒരു സമയക്രമം ഉണ്ടാക്കുക. അതിന് ഉചിതമായ സമയം രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലാണ്. അതും കുറഞ്ഞത് 30 എസ്‌പി‌എഫ് ഉള്ള നല്ല സൺ‌സ്ക്രീൻ ക്രീം പുരട്ടിയ ശേഷം മാത്രം.

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

ഗർഭാവസ്ഥയിൽ വയർ, നിതംബം, സ്തനങ്ങൾ അല്ലെങ്കിൽ തുടകളിൽ പ്രത്യക്ഷപ്പെടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് സ്ട്രെച്ച് മാർക്ക്. ചുവന്നതോ പർപ്പിൾ നിറത്തിലോ ഉള്ള വരകളാണ് അവ. കാലക്രമേണ ഇതിന്റെ നിറം മങ്ങി വരുന്നതായി കാണാം. സ്ട്രെച്ച് മാർക്കുകൾ പരിഹരിക്കാൻ നിങ്ങളുടെ ചർമ്മ സംരക്ഷണ വിദഗ്ദ്ധനുമായി ബന്ധപ്പെടുക. അവ ലഘൂകരിക്കാമെങ്കിലും പൂർണ്ണമായി പരിഹരിക്കാനാവില്ല. അതിനാൽ, സ്വയം ശരിയായി ജലാംശം നിലനിർത്തുകയും ദിവസവും മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നതും ഇത്തരം പാടുകൾ ഇരുണ്ടതായി മാറുന്നത് തടയുകയും ചെയ്യും. വിറ്റാമിൻ ഇ ഓയിൽ പുരട്ടുന്നത് ഗര്ഭകാലത്തെ സ്ട്രെച്ച് മാർക്കുകൾ ലഘൂകരിക്കാൻ ഒരു പരിധി വരെ സഹായിക്കും.

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

ഗർഭ കാലത്ത് കഴുത്ത്, നെഞ്ച്, പുറം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിവിടങ്ങളിൽ പാലുണ്ണി പ്രത്യക്ഷപ്പെടുന്നു. അവ നിങ്ങളുടെ ചർമ്മത്തിന് ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. എന്നാൽ ഇത്തരം പാലുണ്ണികൾ ചൊറിച്ചിലോ രക്ത സ്രാവമോ ഉണ്ടാകുകയാണെങ്കിൽ, അവ നീക്കം ഡോൿടറുടെ സഹായത്താൽ നീക്കം ചെയ്യേണ്ടതാണ്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

മിതമായ ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക, എണ്ണ ചേർക്കാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുക, ദിവസവും മുടി കഴുകുക, മുഖക്കുരു ഒരിക്കലും കുത്തിപ്പൊട്ടിക്കുകയും ചെയ്യരുത്. ടോപ്പിക്കൽ ബെൻസോയിൽ പെറോക്സൈഡ്, സാലിസിലിക് ആസിഡ്, അസെലൈക് ആസിഡ് അല്ലെങ്കിൽ ഗ്ലൈക്കോളിക് ആസിഡ് എന്നിവ ഉപയോഗിക്കുന്നത് ഗർഭകാലത്ത് സുരക്ഷിതമാണ്. എന്നാൽ ഗർഭാവസ്ഥയിൽ ഹോർമോൺ ചികിത്സ, ഐസോട്രെറ്റിനോയിൻ, ഓറൽ ടെട്രാസൈക്ലിനുകൾ, ടോപ്പിക്കൽ റെറ്റിനോയിഡുകൾ എന്നിവ ഒഴിവാക്കുക.

ഗർഭകാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ Can pregnancy cause skin problems..

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന മറ്റ് അപൂർവ ചർമ്മ പ്രശ്നങ്ങൾ:

ഗർഭകാലത്ത് ഉണ്ടാവുന്ന ചൊറിച്ചിൽ, പെംഫിഗോയിഡ് ഗെസ്റ്റേഷനിസ്

ഗർഭകാലത്ത് ഉണ്ടാവുന്ന ഇൻട്രാഹെപാറ്റിക് കൊളസ്ട്രാസിസ്,മെലാസ്മ, ലീനിയ നിഗ്ര, സ്പൈഡർ വെയ്ൻ, വെരിക്കോസ് വെയ്ൻ ഗർഭകാലത്തെ ആരോഗ്യ - സൗന്ദര്യ പ്രശ്നങ്ങൾ എന്ത് തന്നെയായാലും സ്വയം ചികിത്സ അരുത്! നിങ്ങളുടെ ഡോക്ടറുടെ സഹായം ഇതിനായി ഉടൻ തേടാം.

Comments

Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page