കൊവിഡ് വാക്‌സിന്‍ ശേഷം ആര്‍ത്തവ തകരാറുകള്‍ ഉണ്ടാകുമോ?
- Alfa MediCare
- Sep 28, 2021
- 2 min read

കൊവിഡ് എന്ന മഹാമാരി നമ്മുടെ ലോകത്തെ പകുതിയിൽ അധികവും വിഴുങ്ങി കഴിഞ്ഞു. ഈയൊരു അവസ്ഥയില്‍ മഹാമാരിക്കെതിരെ വാക്‌സിന്‍ സ്വീകരിക്കുക എന്നുള്ളത് മാത്രമാണ് ഒരേയൊരു വഴി. എന്നാൽ വാക്‌സിന്‍ എടുക്കുമ്പോള്‍ ഉള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലരും സംശയിക്കുന്നുണ്ട്. അത്തരത്തിൽ സ്ത്രീകൾക്കിടയിൽ ഉണ്ടാകുന്ന ഒരു സംശയമാണ് ആര്‍ത്തവം സംബന്ധിച്ച കാര്യങ്ങൾ.
സാധാരണ അവസ്ഥയില്‍ വാക്‌സിന് ശേഷം പലപ്പോഴും പലരിലും പല വിധത്തിലുള്ള ചെറിയ പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് സാധാരണ പനി, തലവേദന, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയായി പെട്ടെന്ന് തന്നെ ഇല്ലാതാവുന്നുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വരുന്നു എന്നാണ് പറയുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണം, ഇതിനെക്കുറിച്ച് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടതെന്നും നമുക്ക് നോക്കാം.
ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ആര്‍ത്തവവും വാക്‌സിനും തമ്മില്‍ ബന്ധമില്ലെങ്കില്‍ പോലും, വാക്‌സിന് ശേഷം ആര്‍ത്തവം ഉണ്ടാകുമ്പോൾ സ്ത്രീകളില്‍ ആര്‍ത്തവ ചക്രത്തില്‍ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. വാക്‌സിനേഷനുശേഷം ആര്‍ത്തവചക്രങ്ങള്‍ വൈകി അല്ലെങ്കില്‍ മാറി വരുന്ന അവസ്ഥകള്‍, കനത്ത രക്തസ്രാവം എന്നിവ അനുഭവപ്പെടുന്നതായി പലരും പറയുന്നു.
പലരിലും നടത്തിയ സർവ്വേ പഠന പ്രകാരം അവര്‍ പറയുന്നത്, മാര്‍ച്ചില്‍ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസം ലഭിച്ചുവെന്നും അതിന് ശേഷമുള്ള ആദ്യത്തെ ആര്‍ത്തവത്തില്‍ പ്രശ്‌നങ്ങളില്ലെങ്കിലും രണ്ടാമത്തെ ഡോസിന് ശേഷം ആര്‍ത്തവം വേദനാജനകമായ അവസസ്ഥയിലായിരുന്നു എന്നുമാണ്. ഏകദേശം പത്ത് ദിവസത്തില്‍ ഏറെയായി ഇവരില്‍ ആര്‍ത്തവം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇത് വാക്‌സിനിലെ പാര്‍ശ്വഫലമാകുമോ എന്ന സംശയവും ഇവരിലുണ്ടായിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ശാസ്ത്രീയാടിസ്ഥാനം ഉണ്ട് എന്നതിന് തെളിവില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കുത്തിവയ്പ്പിലൂടെ ആര്‍ത്തവ ചക്രങ്ങളെയും രക്തസ്രാവത്തെയും മാറ്റാന്‍ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാകാം ഇത്തരം പ്രശ്‌നമെന്നാണ് അവര്‍ പറയുന്നത്.
ഇത്തരത്തില്‍ വാക്‌സിനുകള്‍ ആര്‍ത്തവത്തെ നേരിട്ട് ബാധിക്കുന്നുണ്ടോ എന്നറിയാന്‍ ഇതുവരെ ശാസ്ത്രീയ ഗവേഷണങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത് ഗര്‍ഭാശയത്തിന്റെ പാളി ചൊരിയാന്‍ കാരണമാകുന്നുണ്ട്. തത്ഫലമായി സ്‌പോട്ടിംങ് ആദ്യകാല ആര്‍ത്തവങ്ങള്‍ അല്ലെങ്കില്‍ കനത്ത രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. വാക്‌സിനേഷനുശേഷം സ്‌പോട്ടിംങ് ഉണ്ടായ ഒരു 29 കാരിയുടെ കേസും വാക്‌സിനേഷന്‍ കഴിഞ്ഞ് 40 ദിവസത്തിന് ശേഷം 31 വയസുകാരിയുടെ പിരീഡ് ഉണ്ടായ മറ്റൊരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇതിന് പിന്നിലെ പ്രധാന കാരണം സമ്മര്‍ദ്ദമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത് എന്നും, ഇത് പിന്നീട് ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട് എന്നുമാണ് പറയുന്നത്. നിലവില്‍ വാക്‌സിനേഷന്‍ ആര്‍ത്തവചക്രത്തെ മാറ്റുമെന്ന് തെളിയിക്കാന്‍ ഒരു ഗവേഷണവും നടന്നിട്ടില്ല എന്നുള്ളതാണ് സത്യം. പക്ഷേ സമ്മര്‍ദ്ദം അല്ലെങ്കില്‍ ഉറക്കം പലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ, അല്ലെങ്കില്‍ ശരീര താപനിലയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം. പകര്‍ച്ചവ്യാധി മൂലം പലരും സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നു.
ഇവയെല്ലാം വെറും താല്‍ക്കാലിക പാര്‍ശ്വഫലങ്ങളാണ് എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൊണ്ട് വാക്‌സിന്‍ എടുക്കാതിരിക്കരുത് എന്നും, രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്ത് തന്നെയായാലും വാക്‌സിന്‍ എടുക്കണം എന്നും അവർ പറയുന്നു.



Comments