top of page

തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!

  • Writer: Alfa MediCare
    Alfa MediCare
  • Jul 10, 2023
  • 1 min read

Updated: May 18, 2024


തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!

തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!

തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് നമ്മള്‍ കേട്ടത്. ഇപ്പോഴിതാ വീണ്ടും അഞ്ചു വയസ്സുകാരി കടലുണ്ടി പുഴയിൽ മുങ്ങികുളിച്ചതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള വാർത്ത നടുക്കം വർധിപ്പിച്ചു. കടലുണ്ടിപുഴയിൽ മുങ്ങികുളിച്ചതാകാം കാരണം എന്ന നിഗമനത്തിലാണുള്ളത്. സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെയും ഫലം നെഗറ്റീവ് ആശ്വാസ വാർത്തയാണ് പുറത്തു വന്നത്. എന്താണ് നെഗ്ലേരിയ ഫൗലെറി (പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്) ?


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!

പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗം പടരുന്നത് മലിനമായ ജലത്തിലൂടെയാണ്. ചെളി വെള്ളമുള്ള ജലാശയങ്ങളിലാണ് പൊതുവെ ഈ അമീബയെ കണ്ടുവരുന്നത്. ഇത്തരം ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലേരിയ ഫൗളറി അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണിത്. ഈ ജലാശയങ്ങളിൽ മുങ്ങി കുളിക്കുമ്പോൾ മൂക്കിലെ നേർത്ത തൊലിയിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. തലച്ചോറിൽ എത്തുന്ന ഈ രോഗാണുക്കൾ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും മസ്തിഷ്ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. ഒരു ഏകകോശ ജീവിയാണ് ഈ അമീബ, മൈക്രോസ്കോപിലൂടെ അല്ലാതെ കാണാൻ സാധിക്കില്ല.


തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!

പ്രധാന രോഗ ലക്ഷണങ്ങൾ:

തലച്ചോറിൽ അണുബാധയുണ്ടായി ഏകദേശം ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ രോഗലക്ഷണം പുറത്ത് വരാൻ തുടങ്ങും. തലയ്ക്ക് മുൻ വശത്ത് ഉണ്ടാകുന്ന വേദന, പനി, മനംപുരട്ടൽ എന്നിവയാണ് പ്രധാന ലക്ഷണം. മണവും രുചിയും പോകുന്നതും മറ്റൊരു ലക്ഷണമാണ്. ഇത് മാത്രമല്ല, രോഗം മൂർച്ഛിക്കുമ്പോൾ കഴുത്ത് വേദന, അപസ്മാരം, മാനസിക പ്രശ്നം വിഭ്രാന്തി എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.


തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!

എന്തെല്ലാം ശ്രദ്ധിക്കാം:

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചെളിയും അഴുക്കും നിറഞ്ഞ വെള്ളം ഉപയോഗിച്ച് വായും മൂക്കും കഴുകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇതിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മഴക്കാലമായത് കൊണ്ട് തന്നെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാറുണ്ട്. അശാസ്ത്രീയപരമായി രൂപപ്പെടുന്ന ഇത്തരം വെള്ളക്കെട്ടുകൾ അപകടകാരികളാണ്. അത് മാത്രമല്ല വീടിൻ്റെ പരിസരങ്ങളിലും മറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.




 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page