top of page

രാവിലെ പ്രാതലിന് മുട്ട ഓംലറ്റ് ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങൾ

  • Writer: Alfa MediCare
    Alfa MediCare
  • Nov 20, 2021
  • 2 min read


പ്രാതല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്. രാത്രിയെന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണമെന്നതാണ് ഒരു കാര്യം. ഇതിനാല്‍ തന്നെ പ്രാതല്‍ ഏറെ ഗുണങ്ങങ്ങളും, പോഷകങ്ങങ്ങളും നിറഞ്ഞതാകുകയും വേണം. അതിനാല്‍ വിശപ്പു മാറാന്‍ കഴിയ്ക്കുക എന്നതിനേക്കാള്‍ ഉപരിയായി ഗുണങ്ങള്‍ കൂടി മുന്നില്‍ കണ്ടു വേണം, പ്രാതല്‍ തെരഞ്ഞെടുക്കാന്‍. പോഷകഗുണമുള്ള ബ്രേക്ഫാസ്റ്റിന്റെ കാര്യം പറയുമ്പോള്‍ വിദേശികളും സ്വദേശികളുമെല്ലാം ഒരു പോലെ തലയാട്ടി സമ്മതിയ്ക്കുന്ന പോഷക ഗുണമുള്ള ഒന്നുണ്ട്, മുട്ട. മുട്ട പ്രാതലിന് ഏറ്റവും നല്ല വിഭവമാണ്. ഇത് പല രൂപത്തിലും കഴിയ്ക്കാം. മുട്ട ഓംലറ്റായി പ്രാതലിന് കഴിയ്ക്കുന്നത് പലര്‍ക്കും ഇഷ്ടമാകും. ബ്രെഡും മുട്ട ഓംലറ്റും സാര്‍വത്രികമായി അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള പ്രാതല്‍ കൂടിയാണ്. രാവിലെ പ്രാതലിന് മുട്ട ഓംലറ്റ് ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


കോളീന്‍ അടങ്ങിയ ഒന്നാണ് ഓംലറ്റ്. ഇത് ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിനാല്‍ തന്നെ രാവിലെ ഇത് കഴിയ്ക്കുന്നത് ഏറെ ഗുണകരം. പ്രത്യേകിച്ചും പഠിയ്ക്കുന്ന കുട്ടികള്‍ക്ക്. തലച്ചോറിലെ നെര്‍വുകള്‍ക്കും മറ്റും ഏറെ ഗുണകരമാണ് ഇത്. ഇതു പോലെ ഏറെ ഊര്‍ജം നൽകാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ പ്രോട്ടീനുകള്‍ മസിലുകള്‍, ടിഷ്യൂ എന്നിവയ്ക്ക് ഏറെ നല്ലതാണ്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഓംലറ്റ് പ്രാതലായി കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. അതിനാൽ ശരീരത്തിന് എനര്‍ജി ലഭിയ്ക്കാന്‍ ഓംലറ്റ് പ്രാതല്‍ വിഭവമാക്കുന്നത് ഏറെ നല്ലതാണ്. ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ എനര്‍ജിയും ഇതില്‍ നിന്നും ലഭ്യമാകും.


ഓംലറ്റ് ശരീരത്തിന് പ്രതിരോധശേഷിയും ആരോഗ്യവും നല്‍കും. മുട്ടയിലെ പ്രോട്ടീനുകളും മറ്റു വൈറ്റമിനുകളുമെല്ലാം നല്‍കുന്ന ഗുണമാണിത്. എല്ലിന്റെ ആരോഗ്യത്തിന് ഇതിലെ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ സഹായിക്കുന്നു. കാത്സ്യത്തിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതോടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം ലഭിക്കും. അനീമിയക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഓംലറ്റ് പ്രാതലിന് ഉള്‍പ്പെടുത്തുന്നത്.



മുട്ട, പച്ചക്കറികള്‍, കുരുമുളക്, ആരോഗ്യകരമായ എണ്ണ എന്നിവ ചേര്‍ത്ത് പാകം ചെയ്യുക. ഇത് ഏറെ ഗുണം നല്‍കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കും. അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. ഇതില്‍ കുരുമുളകിനൊപ്പം ജീരകം, ചുവന്ന മുളക് പൊടി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മുട്ട ഒലീവ് ഓയില്‍, കടുകെണ്ണ, വെളിച്ചെണ്ണ എന്നിങ്ങനെയുള്ള ഓയിലുകളില്‍ പാകം ചെയ്യന്നതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.


കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഭക്ഷണ ക്രമീകരണത്തില്‍ ഓംലറ്റ് കൂടി ഉള്‍പ്പെടുത്തുക എന്നത്. കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ മുട്ട സഹായിക്കും. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ യാണ് ഇതിന് പിന്നില്‍. കൂടാതെ മുട്ടയില്‍ അടങ്ങിയിട്ടുള്ള ലൂട്ടെയ്ന്‍ കണ്ണിന്റെ ആരോഗ്യത്തെ വളരെ അധികം സഹായിക്കും. ഇത് ഇരുട്ടത്തും കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ അളവ് കൃത്യമാക്കാന്‍ മുട്ട സഹായിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ദിവസവും മുട്ട കഴിക്കുന്നത് പ്രമേഹത്തിന്റെ അളവ് പെട്ടെന്ന് തന്നെ കുറക്കാന്‍ സഹായിക്കും.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page