top of page

കുഞ്ഞുങ്ങളുടെ സംസാര വളർച്ചാ ഘട്ടങ്ങൾ: ഒരു വഴികാട്ടി. Baby Speech Development Stages: A Guide

  • Writer: Alfa MediCare
    Alfa MediCare
  • Feb 25, 2025
  • 1 min read

Updated: Mar 5, 2025


കുഞ്ഞുങ്ങളുടെ സംസാര വളർച്ചാ ഘട്ടങ്ങൾ: ഒരു വഴികാട്ടി. Baby Speech Development Stages: A Guide

ഒരു കുഞ്ഞ് ആദ്യമായി "അമ്മ" എന്ന് വിളിക്കുന്ന നിമിഷം എത്ര സന്തോഷകരമായിരിക്കും! ആ ഒരു ചെറിയ ശബ്ദം, മാതാപിതാക്കളെ ഉന്മേഷത്തിലാക്കുന്നതും കുട്ടിയുമായി ചേർന്ന അനുഭവം സമ്മാനിക്കുന്നതുമാണ്. ഓരോ ശബ്ദവും കുട്ടിയുടെ ആശയവിനിമയ യാത്രയുടെ തുടക്കമാണ്. കുട്ടികളുടെ സംസാര വളർച്ചയെ കുറിച്ച് മനസിലാക്കുന്നത്, അവരുടെ ബുദ്ധിമുട്ടുകൾ നേരത്തെ തിരിച്ചറിയാനും അവശ്യമുള്ള സഹായം നൽകാനും സഹായിക്കും.


പുതിയൊരു ലോകത്തേക്കുള്ള യാത്ര കുട്ടികൾക്ക് കരച്ചിലിലൂടെയാണ് തുടങ്ങുന്നത്. 0-3 മാസം വരെ, കുഞ്ഞ് തന്റെ ആവശ്യം അറിയിക്കാൻ കരഞ്ഞ് പ്രതികരിക്കും. അച്ഛനെയോ അമ്മയെയോ കാണുമ്പോൾ ചിരിക്കുകയും ചെറിയ ശബ്ദങ്ങൾ ഉരുണ്ടുപോകുകയും ചെയ്യും.

4-6 മാസത്തിനുള്ളിൽ കുഞ്ഞ് കളിക്കിടെ ഗുര്‍ഗുര് ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങും. മാതാപിതാക്കളോടും മറ്റുള്ളവരോടും ശബ്ദങ്ങളിലൂടെ പ്രതികരിക്കാൻ പഠിക്കും. സംഗീതത്തിനും കളിപ്പാട്ട ശബ്ദങ്ങൾക്കും തലയോട്ടാൻ തുടങ്ങും.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


7-12 മാസങ്ങൾക്കുള്ളിൽ, കുട്ടി ചെറിയ വാക്കുകൾ ആവർത്തിക്കാൻ ശ്രമിക്കും. "അമ്മ", "അച്ചാ", "താത്താ" പോലുള്ള വാക്കുകൾ ഉരുണ്ടുപോകും. സാധനങ്ങളുടെ പേരുകൾ തിരിച്ചറിയും, കൂടാതെ ചെറിയ നിർദ്ദേശങ്ങൾ മനസ്സിലാക്കാൻ തുടങ്ങും.


ഒരു വയസ്സെത്തുമ്പോഴേക്കും, കുഞ്ഞ് 10-ൽ അധികം വാക്കുകൾ പറയാൻ തുടങ്ങും. ശബ്ദങ്ങളും ആംഗ്യങ്ങളും കൂട്ടിയിണക്കി ആശയവിനിമയം നടത്തും. ശരീരഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് അവയുടെ പേരുകൾ പറയാൻ പഠിക്കും.

രണ്ടാം വയസ്സിൽ, കുഞ്ഞ് രണ്ട് വാക്കുകളുള്ള ചെറിയ വാക്യങ്ങൾ സംസാരിക്കും. "അമ്മ വന്നോ?, പോയോ " തുടങ്ങിയ വാക്യങ്ങൾ ആകാം. 50-ൽ കൂടുതൽ വാക്കുകൾ മനസ്സിലാക്കാനും കുട്ടികൾക്ക് കഴിയുന്നുണ്ടാകും.കേൾവി ഉറപ്പാക്കുക – ശബ്ദങ്ങൾക്കു കുട്ടി പ്രതികരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.സംഭാഷണം പ്രോത്സാഹിപ്പിക്കുക പാട്ടുകളും കഥകളും – കുട്ടികളോടൊപ്പം പാട്ടുകൾ പാടുകയും കഥകൾ വായിച്ചുകേൾപ്പിക്കാനും ശ്രമിക്കുക.സ്വന്തം ഭാഷ ഉപയോഗിക്കുക – മാതാപിതാക്കൾക്ക് എളുപ്പമുള്ള ഭാഷയിൽ സംസാരിക്കുക.ശരിയായ ഉച്ചാരണം പ്രോത്സാഹിപ്പിക്കുക – കുട്ടി പറയുന്ന വാക്കുകൾ ആവർത്തിച്ചു പറയാൻ സഹായിക്കുക.

കുട്ടിയുടെ സംസാര വളർച്ചാ പുരോഗതിയിൽ വൈകല്യങ്ങൾ കാണുന്നുവെങ്കിൽ, അതിനെ ചെറുതായി കാണരുത്. ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കുക:

  • ശബ്ദങ്ങൾക്ക് പ്രതികരിക്കാത്തതോ പേര് വിളിച്ചാലും തിരിഞ്ഞുനോക്കാത്തതോ.

  • 12 മാസം കഴിഞ്ഞിട്ടും സംസാരിക്കുകയോ  ചെയ്യാത്തതോ 

  • 18 മാസത്തിനുള്ളിൽ ഒരു വാക്ക് പോലും പറയാത്തതോ.


    ഇത്തരം പ്രശ്നങ്ങൾ അടുത്ത സന്ദർശനത്തിൽ തന്നെ ഡോക്ടറുമായി സംവദിക്കുക.

മാതാപിതാക്കളെല്ലാവരും കുഞ്ഞുങ്ങളുടെ സംസാര വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നു. മനോഹരമായ ഈ യാത്രയുടെ ഓരോ ഘട്ടത്തിലും കുട്ടിയുമായി ആഴത്തിൽ ബന്ധം സ്ഥാപിക്കുകയും  അവരുടെ ഭാഷാ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക!

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page