അനുഷ്‌ക ഷർമ്മയുടെ ഗര്‍ഭാവസ്ഥയിലെ ശീര്‍ഷാസനം നിസ്സാരമല്ല; അറിയണം ഈ കാര്യങ്ങൾ
- Alfa MediCare
- Sep 28, 2021
- 2 min read

സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് താരദമ്പതികളായ അനുഷ്‌ക ഷർമ്മയുടെയും, വിരാട് കൊഹ്ലിയുടെയും ചിത്രമാണ്. ഗര്‍ഭത്തിന്റെ ഏഴാം മാസത്തില്‍ ശീര്‍ഷാസനം ചെയ്യുന്ന അനുഷ്‌കയുടെയും, അതിന് സഹായിക്കുന്ന ഭർത്താവ് വിരാടിൻ്റെയും ചിത്രമാണ് ഇന്ന് ലോകമാകെ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവരുടെ ഈ പോസ്റ്റിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ഒരുപാട് പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഗര്‍ഭിണിയാണ് എന്ന് ഒരു സ്ത്രീ തിരിച്ചറിയുന്ന നിമിഷം മുതല്‍ തന്നെ അവളുടെ അരുതുകളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. എന്നാല്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നുള്ളത് പലപ്പോഴും അറിയുന്നില്ല എന്നുള്ളതാണ് ഗര്‍ഭകാലം പ്രയാസമുള്ളതാക്കി മാറ്റുന്നത്. ഗര്‍ഭാവസ്ഥയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്, യോഗ ഇത്തരത്തില്‍ ഒന്നാണ്.
യോഗ ഓരോ പ്രായത്തിലും ഓരോ അവസ്ഥയിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടുന്നതിന് വേണ്ടി നമുക്ക് യോഗ ചെയ്യാവുന്നതാണ്. യോഗയിൽ തന്നെ പ്രധാനപ്പെട്ട ഒരു ഭാവമാണ് ശീര്‍ഷാസനം. ഗര്‍ഭാവസ്ഥയില്‍ ശീര്‍ഷാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.രക്തപ്രവാഹം വര്‍ദ്ധിക്കുന്നു
ശീര്‍ഷാസനത്തിന്റെ ഗുണങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തപ്രവാഹം എത്തുന്നുണ്ട് എന്നുള്ളത്. കാരണം ഇത് മനസ്സിന്റെ പ്രവര്‍ത്തനത്തിനും തലയ്ക്കുള്ളിലെ എല്ലാ ഇന്ദ്രിയ അവയവങ്ങള്‍ക്കും (കണ്ണുകള്‍, ചെവികള്‍, മറ്റു പലതും) ഉപയോഗപ്രദമാണ്. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ടാവുന്നുണ്ട്.
2.ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും, തലച്ചോറിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശീര്‍ഷാസനം. ഗര്‍ഭസമയത്തെ യോഗാസനം കുഞ്ഞിന്റെ ഓര്‍മ്മശക്തിക്കും, ശാരീരികോര്‍ജ്ജത്തിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും പ്രോഗ്രാമുകളെയും ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
3.ശാരീരികാരോഗ്യം
ഗര്‍ഭകാലത്ത് അല്ലാതെ ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാനും സഹായിക്കുന്നു. ശാരീരികവും മാനസികവുമായ സംതൃപ്തി വികസിപ്പിക്കുകയും ആത്മീയ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.
4.മുടി കൊഴിച്ചില്‍ കുറക്കുന്നു
മുടി കൊഴിച്ചില്‍ പരിഹാരം കാണുന്നതിന് വേണ്ടി എണ്ണയും താളിയും മറ്റ് മാര്‍ഗ്ഗങ്ങളും തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ശീര്‍ഷാസനത്തിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് തലയിലേക്കും പരിസര പ്രദേശങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ പുതിയ കോശങ്ങള്‍ പുനരുജ്ജീവിക്കപ്പെടുകയും തലയോട്ടിയില്‍ കൂടുതല്‍ മുടികള്‍ വളരുകയും ചെയ്യുന്നു. കൂടാതെ ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
5.ദഹനം കൃത്യമാക്കുന്നു
പലരിലും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശീര്‍ഷാസനം ചെയ്യാവുന്നതാണ്. ഇത് ശരീരത്തില്‍ വളരെ ഫലപ്രദമായ ഒരു മാറ്റം ഉണ്ടാക്കുന്നുണ്ട്. അത് മാത്രമല്ല ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.
6.പ്രസവത്തിന് ശരീരത്തെ തയ്യാറാക്കുന്നു
യോഗ ചെയ്യുന്നത് സ്ത്രീകളെ പ്രസവിക്കുന്നതിനും, കുഞ്ഞിൻ്റെ ജനനത്തിനും അവരുടെ ശരീരത്തെ സഹായിക്കുന്നുണ്ട്. കൂടാതെ ശരീരം അയവുള്ളതാക്കാനും, വിശ്രമിക്കാനും സ്ത്രീകളെ വളരെയധികം റിലാക്‌സ് ആക്കുന്നതിനും സഹായിക്കുന്നുണ്ട്.
7.കുഞ്ഞുമായുള്ള ബന്ധം
കുഞ്ഞുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് യോഗ ചെയ്യുന്നത് നല്ലതാണ്.
യോഗ സ്ഥിരമായി ചെയ്യുന്നവരാണ് ഇതിന് മുതിരേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത്. കാരണം ഗര്‍ഭകാലത്ത് ഒരു പുതിയ കാര്യം തുടങ്ങുകയാണെങ്കില്‍ അത് എന്തായാലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആയിരിക്കണം.
➖➖➖➖➖➖➖
ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.
ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.
➖➖➖➖➖➖➖
എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി
➖➖➖➖➖➖➖
കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..
ആൽഫ മെഡികെയർ : 9744568762



Comments